എ​ട​ത്തൊ​ട്ടി ന​വ​ജ്യോ​തി സ്കൂ​ൾ ജേ​താ​ക്ക​ൾ
Friday, September 27, 2024 8:15 AM IST
എ​ട​ത്തൊ​ട്ടി: കാ​സ​ർ​ഗോ​ഡ് എം​പി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ന്ന 2024- 25 വ​ർ​ഷ​ത്തെ സി​ബി​എ​സ്ഇ സ്റ്റേ​റ്റ് (ക്ല​സ്റ്റ​ർ ടെ​ൻ) വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ എ​ട​ത്തൊ​ട്ടി ന​വ​ജ്യോ​തി സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​വ​റോ​ൾ കി​രീ​ടം നേ​ടി.

കേ​ര​ള​ത്തി​ലെ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്‍റി​ൽ ന​വ​ജ്യോ​തി സ്കൂ​ൾ മൂ​ന്ന് വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ്പും ക​ര​സ്ഥ​മാ​ക്കി.

പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ-17 വി​ഭാ​ഗ​ത്തി​ൽ ചാ​മ്പ്യ​ന്മാ​രും ആ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ-17 വി​ഭാ​ഗ​ത്തി​ൽ റ​ണ്ണേ​ഴ്പ്പു​മാ​യി. ആ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ- 14, അ​ണ്ട​ർ- 19 വി​ഭാ​ഗ​ങ്ങ​ളി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച അ​റ്റാ​ക്ക​റാ​യി അ​ണ്ട​ർ- 14 വി​ഭാ​ഗ​ത്തി​ൽ എ.​സി. റി​ൻ​ഷ​യും അ​ണ്ട​ർ-17 വി​ഭാ​ഗ​ത്തി​ൽ ക്യാ​ര​നും ആ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ-14 വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യി ജോ​യ​ൽ റെ​ന്നി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തു​ട​ർ​ച്ച​യാ​യി 13 വ​ർ​ഷം ക​ണ്ണൂ​ർ സ​ഹോ​ദ​യ​യു​ടെ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ വി​ജ​യ​കി​രീ​ടം ചൂ​ടി​യ ച​രി​ത്ര​വും ന​വ​ജ്യോ​തി​ക്കു​ണ്ട്.