കുളത്തൂപ്പുഴ: ബിഎംജി ഹൈസ്കൂൾ യുവജനോത്സവം ആവണി ആർ .കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ കെ. ഷാജുമോൻ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ഷൈജു ഷാഹുൽ മുഖ്യപ്രഭാഷണം നടത്തി.
ലോക്കൽ മാനേജർ ഫാ. മാത്യു ചരിവുകാലായിൽ, പിടിഎ വൈസ് പ്രസിഡന്റ് സാനു ജോർജ്, അംഗങ്ങളായ നിസാം, രാജു, കൺവീനറന്മാരായ സീനത്ത്, അപർണ, സ്റ്റാഫ് സെക്രട്ടറി ടി. രാജു എന്നിവർ പ്രസംഗിച്ചു.