Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Swarnapali

മോ​ഷ്‌​ടാ​ക്ക​ളെ പി​ടി​ക്ക​ണം; പോ​റ്റി​വ​ള​ർ​ത്തി​യ​വ​രെ​യും

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും അ​പ​മാ​ന​ക​ര​മാ​യൊ​രു മോ​ഷ​ണ​ക്കേ​സി​ലൂ​ടെ​യാ​ണ് സം​സ്ഥാ​നം ക​ട​ന്നു​പോ​കു​ന്ന​ത്. ആ​ഗോ​ള അ​യ്യ​പ്പ​ഭ​ക്ത​രെ ച​തി​ച്ച​വ​രെ ക​ണ്ടെ​ത്ത​ണം, ശി​ക്ഷി​ക്ക​ണം.

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം മോ​ഷ്‌​ടി​ക്ക​പ്പെ​ട്ടെ​ന്ന വി​വ​രം ല​ക്ഷ​ക്ക​ണ​ക്കി​നു ഭ​ക്ത​രു​ടെ ഹൃ​ദ​യ​ങ്ങ​ളെ ഉ​ല​ച്ചി​രി​ക്കു​ന്നു. ശ്രീ​കോ​വി​ലി​ന്‍റെ കാ​വ​ൽ​ക്കാ​രാ​യ ദ്വാ​ര​പാ​ല​ക​രു​ടെ ശി​ല്പ​ത്തെ പൊ​തി​ഞ്ഞ സ്വ​ർ​ണം​പോ​ലും ത​ട്ടി​യെ​ടു​ത്ത​വ​ർ മ​റ്റെ​ന്തു ക​വ​ർ​ച്ച​യ്ക്കും മ​ടി​ക്കാ​ത്ത​വ​രാ​ണ്.

ദ്വാ​ര​പാ​ല​ക​രെ ‘വ​ക​വ​രു​ത്തി​യ​വ​ർ’ എ​വി​ടെ​യൊ​ക്കെ ക​ട​ന്നു​ക​യ​റി​യെ​ന്നും അ​റി​യേ​ണ്ട​തു​ണ്ട്. ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​ന്പ​ലം​വി​ഴു​ങ്ങി​ക​ളെ മാ​ത്ര​മ​ല്ല, അ​വ​രെ പോ​റ്റി​വ​ള​ർ​ത്തി​യ​വ​രെ​യും നി​യ​മ​ത്തി​നു മു​ന്നി​ലെ​ത്തി​ക്ക​ട്ടെ. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും അ​പ​മാ​ന​ക​ര​മാ​യൊ​രു മോ​ഷ​ണ​ക്കേ​സി​ലൂ​ടെ​യാ​ണ് സം​സ്ഥാ​നം ക​ട​ന്നു​പോ​കു​ന്ന​ത്.

ശ​ബ​രി​മ​ല​യി​ൽ​നി​ന്ന് 2019ൽ ​അ​റ്റ​കു​റ്റ​പ്പ​ണി​ക്കു കൊ​ണ്ടു​പോ​യ അ​ത്ര​യും സ്വ​ർ​ണം ദ്വാ​ര​പാ​ല​ക​ശി​ല്പ​ത്തി​നൊ​പ്പം തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്നു വ്യ​ക്ത​മാ​ണെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. സ്വ​ർ​ണം പൊ​തി​ഞ്ഞ യ​ഥാ​ർ​ഥ ദ്വാ​ര​പാ​ല​ക​ശി​ല്പ​ങ്ങ​ൾ 2019ൽ ​സ്പോ​ൺ​സ​ർ വി​ല്പ​ന ന​ട​ത്തി​യോ​യെ​ന്നും സം​ശ​യി​ക്കാ​മെ​ന്ന് ദേ​വ​സ്വം വി​ജി​ല​ൻ​സി​ന്‍റെ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച കോ​ട​തി വി​ല​യി​രു​ത്തി.

അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്‌​ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പോ​ലീ​സ് എ​ച്ച്. വെ​ങ്കി​ടേ​ഷി​നെ ത​ല​വ​നാ​ക്കി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച കോ​ട​തി 30 വ​ർ​ഷ​ത്തെ ന​ട​പ​ടി​ക​ൾ അ​ന്വേ​ഷ​ണ​പ​രി​ധി​യി​ൽ വ​ര​ണ​മെ​ന്നും ആ​റാ​ഴ്ച​യ്ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

ക​ഴി​ഞ്ഞ 40 വ​ർ​ഷ​മാ​യി ശ​ബ​രി​മ​ല​യി​ലെ എ​ല്ലാ ഇ​ട​പാ​ടു​ക​ൾ​ക്കും ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ആ​ളെ​ന്ന മ​ട്ടി​ൽ വ്യാ​പ​രി​ക്കു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ​ന്ന വ്യ​ക്തി​യെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​വാ​ദ​ങ്ങ​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. മൂ​ന്നു​ത​വ​ണ സ്വ​ർ​ണം പൂ​ശി​യ ച​രി​ത്ര​മാ​ണ് ദ്വാ​ര​പാ​ല​ക​ശി​ല്പ​ങ്ങ​ൾ​ക്കു​ള്ള​ത്.

1998 സെ​പ്റ്റം​ബ​റി​ലാ​ണ് വ്യ​വ​സാ​യി വി​ജ​യ് മ​ല്യ ശ​ബ​രി​മ​ല ശ്രീ​കോ​വി​ലും ദ്വാ​ര​പാ​ല​ക​ശി​ല്പ​ങ്ങ​ളും ആ​ദ്യ​മാ​യി സ്വ​ർ​ണം പൊ​തി​ഞ്ഞു കൊ​ടു​ത്ത​ത്. പി​ന്നീ​ട് 2019 ജൂ​ലൈ​യി​ൽ വീ​ണ്ടും സ്വ​ർ​ണം പൊ​തി​യാ​നെ​ന്നു പ​റ​ഞ്ഞ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ​ന്ന ആ​ൾ ഇ​ത് ദേ​വ​സ്വം ബോ​ർ​ഡി​ൽ​നി​ന്നു വാ​ങ്ങി​ക്കൊ​ണ്ടു​പോ​യി.

സെ​പ്റ്റം​ബ​ർ 11ന് ​പോ​റ്റി​യി​ൽ​നി​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പാ​ളി​ക​ൾ തി​രി​കെ വാ​ങ്ങു​ക​യും ശി​ല്പ​ത്തി​ൽ ചേ​ർ​ക്കു​ക​യും ചെ​യ്തു. താ​ൻ ദേ​വ​സ്വം ബോ​ർ​ഡി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി​യ​ത് ചെ​ന്പു​പാ​ളി​ക​ളാ​യി​രു​ന്നെ​ന്നാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, വി​ജ​യ് മ​ല്യ 800 ഗ്രാം (100 ​പ​വ​ൻ) സ്വ​ർ​ണ​ത്തി​ൽ പൊ​തി​ഞ്ഞു കൊ​ടു​ത്ത പാ​ളി​ക​ളാ​ണ് 2019ൽ ​പോ​റ്റി കൊ​ണ്ടു​പോ​യ​തെ​ന്നു വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യെ​ന്നാ​ണു സൂ​ച​ന.

അ​തു തി​രി​ച്ചെ​ത്തി​ച്ച​പ്പോ​ൾ 397 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. താ​ൻ കൊ​ണ്ടു​പോ​യ​ത് ചെ​ന്പു പാ​ളി​ക​ളാ​യി​രു​ന്നെ​ന്നും അ​ര​ക്കി​ലോ സ്വ​ർ​ണം വാ​ങ്ങി​യ​തി​ൽ 397 ഗ്രാം ​പാ​ളി​ക്കു​വേ​ണ്ടി ഉ​പ​യോ​ഗി​ച്ചെ​ന്നും ബാ​ക്കി സ്വ​ർ​ണം​കൊ​ണ്ട് മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​ത്തി​ൽ മാ​ല പ​ണി​തു ന​ൽ​കി​യെ​ന്നു​മാ​ണ് പോ​റ്റി​യു​ടെ വാ​ദം.

എ​ങ്കി​ൽ വി​ജ​യ് മ​ല്യ ന​ൽ​കി​യ 100 പ​വ​ന്‍റെ സ്വ​ർ​ണ​പ്പാ​ളി എ​വി​ടെ​യെ​ന്ന ചോ​ദ്യ​മാ​ണ് ബാ​ക്കി. മൂ​ന്നാ​മ​ത്തെ ത​വ​ണ, ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് വീ​ണ്ടും പാ​ളി​ക​ൾ സ്വ​ർ​ണം പൂ​ശാ​ൻ ചെ​ന്നൈ​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. 2019ൽ ​ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ​ക്കൊ​പ്പം ര​ണ്ടു താ​ങ്ങു​പീ​ഠ​ങ്ങ​ളും താ​ൻ ദേ​വ​സ്വം ബോ​ർ​ഡി​നെ ഏ​ൽ​പ്പി​ച്ചെ​ന്നും ഇ​പ്പോ​ൾ സ്വ​ർ​ണം പൊ​തി​യാ​ൻ വേ​ണ​മെ​ങ്കി​ൽ അ​തി​ൽ​നി​ന്നെ​ടു​ക്കാ​മെ​ന്നും പ​റ​ഞ്ഞ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഇ-​മെ​യി​ൽ അ​യ​ച്ചു.

പ​ക്ഷേ, ആ ​പീ​ഠ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പോ​റ്റി സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യ​ത്. നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നി​ട്ടും ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ സ്വ​ർ​ണ​പ്പാ​ളി​ക​ൾ ചെ​ന്നൈ​യി​ലേ​ക്കു കൊ​ടു​ത്തു​വി​ട്ട ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി​യും സം​ശ​യ​ക​ര​മാ​ണ്.

മാ​ത്ര​മ​ല്ല, 2019ൽ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്കു കൊ​ടു​ത്ത പാ​ളി​ക​ൾ ചെ​ന്പാ​ണെ​ന്ന് ദേ​വ​സ്വം മ​ഹ​സ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തി​നും ബോ​ർ​ഡി​നു കൃ​ത്യ​മാ​യ മ​റു​പ​ടി​യി​ല്ല. ദേ​വ​സ്വം ബോ​ർ​ഡും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും പ​റ​യു​ന്ന​തി​ലെ ദു​രൂ​ഹ​ത​ക​ൾ അ​ഴി​ക്കു​ന്പോ​ൾ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു മു​ന്നി​ൽ വെ​ളി​പ്പെ​ടു​ന്ന​തി​ൽ കാ​ണാ​താ​യ സ്വ​ർ​ണ​പ്പാ​ളി​ക​ൾ മാ​ത്ര​മാ​യി​രി​ക്കി​ല്ല. സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​ക​ട്ടെ. ആ​ഗോ​ള അ​യ്യ​പ്പ​ഭ​ക്ത​രെ ക​ബ​ളി​പ്പി​ച്ച​ത് ആ​രാ​ണെ​ങ്കി​ലും ശ​ബ​രി​മ​ല​യി​ൽ വ​ച്ചു​പൊ​റു​പ്പി​ക്ക​രു​ത്.

സ്വ​ന്തം നാ​ട്ടി​ൽ ദൈ​വ​ത്തി​നു​പോ​ലും ര​ക്ഷ​യി​ല്ലെ​ന്ന അ​വ​സ്ഥ സം​ജാ​ത​മാ​യ​തി​ൽ സ​ർ​ക്കാ​രി​നും കൈ​ക​ഴു​കാ​നാ​വി​ല്ല. ശ​ബ​രി​മ​ല​യി​ൽ അ​വ​താ​ര​ങ്ങ​ളെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ക​റ്റി​നി​ർ​ത്ത​ണ​മെ​ന്നു​മാ​ണ് ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ പ​റ​ഞ്ഞ​ത്. പ​ക്ഷേ, കോ​ട​തി ക​ർ​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​വോ​ളം ഇ​ത്ത​രം അ​വ​താ​ര​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ക​ണ്ണി​ൽ​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ അ​പ​മാ​ന​ക​ര​മാ​ണ്.

ദൈ​വ​ത്തി​ൽ മാ​ത്ര​മ​ല്ല, ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പു​കാ​രി​ലും ഭ​ക്ത​ർ​ക്കു വി​ശ്വാ​സ​മു​ണ്ട്. ദൈ​വ​ത്തി​ന്‍റെ ആ​ളു​ക​ൾ ച​തി​ക്കി​ല്ലെ​ന്ന വി​ശ്വാ​സം! നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ആ ​വി​ശ്വാ​സ​ത്തെ ചൂ​ഷ​ണം ചെ​യ്യു​ന്ന ത​ട്ടി​പ്പു​കാ​ർ എ​ല്ലാ മ​ത​സ്ഥാ​പ​ന​ങ്ങ​ളി​ലും ക​യ​റി​ക്കൂ​ടി​യി​ട്ടു​ണ്ട്. ശ​ബ​രി​മ​ല എ​ല്ലാ​യി​ട​ത്തും തി​രു​ത്ത​ലി​നു​ള്ള മു​ന്ന​റി​യി​പ്പാ​ക​ട്ടെ.

District News

സ്വർണപ്പാളി മോഷ്ടിച്ചതിലും കേരളം നമ്പർ വൺ: ജി. സുധാകര

ആ​ല​പ്പു​ഴ: ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മു​ൻ ദേ​വ​സ്വം മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. കേ​ര​ളം എ​ല്ലാ​ത്തി​ലും ന​മ്പ​ര്‍ വ​ണ്ണാ​ണെ​ന്ന് മ​ത്സ​രി​ച്ച് പ​റ​ഞ്ഞു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ങ്ങ​നെ എ​പ്പോ​ഴും പ​റ​യു​ന്ന​തു കൊ​ണ്ടാ​യി​ല്ല. ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​പ്പാ​ളി മോ​ഷ്ടി​ച്ചു കൊ​ണ്ടു​പോ​യി. അ​തി​ലും ന​മ്മ​ള്‍ ന​മ്പ​ര്‍ വ​ൺ ആ​ണോ എ​ന്നും ജി. ​സു​ധാ​ക​ര​ൻ ചോ​ദി​ച്ചു.

കെ​പി​സി​സി സാം​സ്കാ​ര സാ​ഹി​തി വേ​ദി​യി​ൽ "സം​സ്കാ​ര​വും രാ​ഷ്ട്രീ​യ​വും ഇ​ന്ന് നാ​ളെ' എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​മ്പോ​ഴാ​ണ് സു​ധാ​ക​ര​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്.

"എ​ല്ലാ​വ​രും ആ​വ​ർ​ത്തി​ച്ച് ന​മ്മ​ൾ ന​മ്പ​ർ വ​ൺ ആ​ണെ​ന്ന് പ​റ​യു​ക​യാ​ണ്. ചി​ല കാ​ര്യ​ങ്ങ​ളി​ൽ ന​മ്പ​ർ വ​ൺ ആ​ണെ​ന്ന​ത് ശ​രി​യാ​ണ്. എ​ന്നാ​ൽ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ന​മ്പ​ർ വ​ൺ ആ​യാ​ൽ എ​ല്ലാം പൂ​ർ​ണ​മാ​യി എ​ന്നാ​ണ്. എ​ല്ലാ​കാ​ര്യ​ങ്ങ​ളി​ലും പൂ​ർ​ണ​മാ​യാ​ൽ പി​ന്നെ മു​ന്നോ​ട്ട് പോ​കേ​ണ്ട​തി​ല്ല​ല്ലോ എ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സ്വ​ർ​ണ​പ്പാ​ളി മോ​ഷ​ണം അ​ട​ക്ക​മു​ള്ള പ​ല വൃ​ത്തി​കെ​ടു​ക​ളി​ലും ന​മ്മ​ൾ ഒ​ന്നാ​മ​താ​ണ്. സ്വ​ർ​ണ​പ്പാ​ളി കേ​ര​ളം ഒ​ന്നാ​മ​താ​ണോ എ​ന്നും സു​ധാ​ക​ര​ൻ ചോ​ദി​ച്ചു. സ്വ​ർ​ണ​പ്പാ​ളി മോ​ഷ​ണ​ത്തി​ൽ സി​പി​എ​മ്മും കോ​ൺ​ഗ്ര​സും താ​നും അ​ട​ക്കം പ​ല​രും പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

ശബരിമലയിൽ നടന്നത് സ്വർണക്കവർച്ച; ഹൈക്കോടതിയിൽ ദേവസ്വം വിജിലൻസ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ സ്വ​ർ​ണ​ക്ക​വ​ർ​ച്ച ന​ട​ന്നെ​ന്ന് ദേ​വ​സ്വം വി​ജി​ല​ൻ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ ദേ​വ​സ്വം വി​ജി​ല​ൻ​സ് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഇ​ട​ക്കാ​ല അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

സ്വ​ർ​ണ​പ്പാ​ളി​യി​ലെ സ്വ​ർ​ണം ക​വ​ർ​ന്നെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. സം​ഭ​വ​ത്തി​ൽ വ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വെ​ന്നും റി​പ്പോ‌​ർ​ട്ടി​ലു​ണ്ട്. 1.5 കി​ലോ സ്വ​ർ​ണ​മാ​ണ് ദ്വാ​ര​പാ​ല​ക ശി​ല്പ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. 2019 ജൂ​ലൈ​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി പാ​ളി എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ശേ​ഷം തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ അ​തി​ൽ 394ഗ്രാം ​സ്വ​ർ​ണം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും വി​ജി​ല​ൻ​സ് വ്യ​ക്ത​മാ​ക്കു​ന്നു.

അ​ന്ന് വി​ജ​യ് മ​ല്യ ന​ൽ​കി​യ സ്വ​ർ​ണം എ​ട്ട് സൈ​ഡ് പാ​ളി​ക​ളി​ലാ​യി നാ​ലു​കി​ലോ​യാ​ണ് പൊ​തി​ഞ്ഞ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​തി​ൽ ര​ണ്ട് പാ​ളി​ക​ൾ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ന​ൽ​കി​യി​രു​ന്നു. ഈ ​പാ​ളി​ക​ളി​ൽ എ​ത്ര സ്വ​ർ​ണ​മു​ണ്ടെ​ന്ന് ഇ​നി തി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്ന് വി​ജി​ല​ൻ​സ് വ്യ​ക്ത​മാ​ക്കി.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി പ​ത്മ​കു​മാ​റി​ന് അ​യ​ച്ച ഇ​മെ​യി​ൽ സ​ന്ദേ​ശ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ളു​ടെ വി​വ​രം ചോ​ദി​ച്ച് ഇ​മെ​യി​ൽ അ​യ​ച്ചി​രു​ന്നു. മെ​യി​ൽ അ​യ​ച്ച് ഒ​രു​മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ദ്വാ​ര​പാ​ല​ക ശി​ല്പം കൈ​മാ​റി​യെ​ന്നും ഈ ​സ​ന്ദേ​ശ​ത്തി​ൽ നി​ന്നാ​ണ് ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ക്കു​ന്ന​തെ​ന്നും വി​ജി​ല​ൻ​സ് പ​റ​യു​ന്നു.

കൂ​ടാ​തെ നി​ല​വി​ലു​ള്ള​തും മു​ൻ​പു​ണ്ടാ​യി​രു​ന്ന​തു​മാ​യ സ്വ‌​ർ​ണ​പ്പാ​ളി​യി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ന്നും വി​ജി​ല​ൻ​സ് വ്യ​ക്ത​മാ​ക്കി. 2019ന് ​മു​ൻ​പു​ണ്ടാ​യി​രു​ന്ന പാ​ളി​ക​ളു​ടെ ചി​ത്ര​ങ്ങ​ളു​മാ​യി ഒ​ത്തു​നോ​ക്കി​യാ​ണ് ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്.

District News

ശബരിമലയിലെ സ്വർണപ്പാളി വിവാദം നിയമസഭയിൽ ഉയർത്താൻ പ്രതിപക്ഷം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ക്കാ​ൻ പ്ര​തി​പ​ക്ഷം. നേ​ര​ത്തെ പ്ര​ശ്നം അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സാ​യി വ​ന്ന​പ്പോ​ൾ ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ ച​ർ​ച്ച അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

സ്വ​ർ​ണം കാ​ണാ​താ​യ​തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്ന് സ​ർ​ക്കാ​രി​നും ദേ​വ​സ്വം ബോ​ർ​ഡി​നും ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ലെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ നി​ല​പാ​ട്.

അ​തേ​സ​മ​യം, സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലും ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല ഭേ​ദ​ഗ​തി ബി​ല്ലും ഇ​ന്ന് നി​യ​മ​സ​ഭ​യി​ലെ​ത്തും. മു​മ്പ് രാ​ഷ്ട്ര​പ​തി തി​രി​ച്ച​യ​ച്ച മ​ല​യാ​ളം ഭാ​ഷാ ബി​ൽ പു​തു​ക്കി ഇ​ന്ന് അ​വ​ത​രി​പ്പി​ക്കും.

 

District News

സ്വർണപ്പാളി വിവാദം: നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്ര തിപക്ഷം, സഭ പ്രക്ഷുബ്ധം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. സ​ഭ തു​ട​ങ്ങി​യ​തോ​ടെ പ്ര​തി​പ​ക്ഷം ബാ​ന​റു​മാ​യാ​ണ് എ​ത്തി​യ​ത്. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണം മോ​ഷ​ണം പോ​യെ​ന്നും ദേ​വ​സ്വംമ​ന്ത്രി രാ​ജിവ​യ്ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല പ്ര​ശ്നം സ​ഭ​യി​ൽ കൊ​ണ്ട് വ​രാ​ൻ സ​ർ​ക്കാ​ർ സ​മ്മ​തി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ പ്ര​തി​പ​ക്ഷം ചോ​ദ്യോ​ത്ത​ര വേ​ള തു​ട​ങ്ങി​യ​തോ​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി. എ​ന്നാ​ൽ ചോ​ദ്യോ​ത്ത​ര വേ​ള​യി​ലേ​ക്ക് സ്പീ​ക്ക​ർ ക​ട​ന്ന​തോ​ടെ പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി.

ബ​ഹ​ള​ത്തി​നി​ടെ സ്പീ​ക്ക​റു​ടെ ഇ​രി​പ്പി​ടം മ​റ​ച്ചു പ്രതിപക്ഷം ബാ​ന​ർ കെ​ട്ടി. ഇ​തോ​ടെ ഭ​ര​ണ​പ​ക്ഷ​വും എ​ഴു​ന്നേ​റ്റു ബ​ഹ​ളം വ​ച്ചു. പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ സ​ഭ നി​ർ​ത്തി​വ​ച്ചു.പി​ന്നീ​ട് സ​ഭ ചേ​ർ​ന്ന​പ്പോ​ഴും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം തു​ട​ർ​ന്നു. ഇ​തി​നി​ട​യി​ലും ചോ​ദ്യോ​ത്ത​ര​വേ​ള​യു​മാ​യി സ്പീ​ക്ക​ർ മു​ന്നോ​ട്ട് പോ​യി. നോ​ട്ടീ​സ് ന​ൽ​കാ​തെ എ​ന്തി​നാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​തെ​ന്നും സ്പീ​ക്ക​ർ ചോ​ദി​ച്ചു.

സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷം ച​ർ​ച്ച​യെ ഭ​യ​ക്കു​ക​യാ​ണ്.​അ​വ​ർ ച​ർ​ച്ച​ക​ളി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്നും അ​തി​നാ​ലാ​ണ് സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര​പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ത്ത​തെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു.

District News

സ്വർണപ്പാളി വിഷയം: സർക്കാരും ദേവസ്വം ബോർഡും കുറ്റക്കാ ർ; സിബിഐ അന്വേഷണം വേണമെന്ന് വി.ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്ത് ദേ​വ​സ്വം മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം. ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ശ​ബ​രി​മ​ല അ​യ്യ​പ്പ​ന്‍റെ സ്വ​ർ​ണം ക​വ​ർ​ന്ന​ത് 2022ൽ ​ത​ന്നെ സ​ർ​ക്കാ​രി​നും ദേ​വ​സ്വം ബോ​ർ​ഡി​നും അ​റി​യാ​വു​ന്ന വി​ഷ​യ​മാ​ണ്. ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ട​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്താ​യ​ത്. സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും ക​ള്ള​ക്ക​ച്ച​വ​ട​ത്തി​ൽ പ​ങ്കാ​ളി​യാ​ണെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി മാ​ത്ര​മ​ല്ല സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും കു​റ്റ​ക്കാ​രാ​ണ്. സ്വ​ർ​ണം ക​വ​ർ​ന്നെ​ന്ന് ബോ​ധ്യ​പ്പെ​ട്ടി​ട്ടും അ​തേ സ്പോ​ൺ​സ​റെ ത​ന്നെ ഏ​ൽ​പ്പി​ച്ചു. നാ​ൽ​പ​ത് ദി​വ​സം ക​ഴി​ഞ്ഞാ​ണ് ചെ​ന്നെ​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് എ​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

സ്വർണപ്പാളി വിവാദം: പ്രത്യേക അന്വേഷണ സംഘത്തെ നിയോ ഗിച്ച് ഹൈക്കോടതി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച് ഹൈ​ക്കോ​ട​തി. എ​ഡി​ജി​പി എ​ച്ച്. വെ​ങ്ക​ടേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും അ​ന്വേ​ഷ​ണം. അ​ഞ്ച് പേ​രാ​യി​രി​ക്കും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​കു​ക.

ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ര്‍​ട്ട് ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ക്കു​ന്നു. അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട​രു​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ശ​ബ​രി​മ​ല ക്ഷേ​ത്രം ശ്രീ​കോ​വി​ലി​നു മു​ന്പി​ലെ ദ്വാ​ര​പാ​ല​ക ശി​ല്പ​ത്തി​ലെ സ്വ​ര്‍​ണം പൂ​ശ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​നി​ടെ ദേ​വ​സ്വം ബോ​ർ​ഡി​ലെ ചി​ല മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ നി​ർ​ണാ​യ​ക​മാ​യ​ത്. 2019ല്‍ 14 ​ചെ​മ്പു​പാ​ളി​ക​ളാ​ണ് സ്വ​ര്‍​ണം പൂ​ശാ​ന്‍ ന​ല്‍​കി​യ​തെ​ന്ന ക​രാ​റു​കാ​ര​ന്‍റെ മൊ​ഴി​യാ​ണ് വി​വാ​ദ​മാ​യ​ത്.

ദാ​രു​ശി​ല്പ​ത്തി​ല്‍​നി​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി പാ​ളി​ക​ള്‍ ഇ​ള​ക്കി​യെ​ടു​ത്ത​പ്പോ​ള്‍ ദേ​വ​സ്വം മ​ഹ​സ​റി​ല്‍ ചെ​മ്പ് പാ​ളി​ക​ളാ​ണെ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു ശ​രി​യ​ല്ലെ​ന്നും സ്വ​ർ​ണ​പ്പാ​ളി​ക​ൾ ത​ന്നെ​യാ​ണ് കൊ​ടു​ത്തു​വി​ട്ട​തെ​ന്നും അ​ന്ന് ശ​ബ​രി​മ​ല​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

42.8 കി​ലോ​ഗ്രാം തൂ​ക്ക​മു​ണ്ടാ​യി​രു​ന്ന പാ​ളി​ക​ള്‍ തി​രി​കെ എ​ത്തി​യ​പ്പോ​ള്‍ 4.41 കി​ലോ​ഗ്രാം കു​റ​ഞ്ഞു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ദേ​വ​സ്വം പ്ര​തി​നി​ധി പോ​ലു​മി​ല്ലാ​തെ​യാ​ണ് ക​രാ​റു​കാ​ര​നാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പാ​ളി​ക​ളു​മാ​യി ചെ​ന്നൈ​യി​ലേ​ക്ക് പോ​യ​ത്.

39 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഈ ​പാ​ളി​ക​ൾ ചെ​ന്നൈ​യി​ലെ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ എ​ന്ന സ്ഥ‌ാ​പ​ന​ത്തി​ലെ​ത്തി​യ​ത്. ത​ങ്ങ​ൾ​ക്കു ല​ഭി​ച്ച​ത് ചെ​ന്പു​പാ​ളി​ക​ളാ​ണെ​ന്നും അ​തി​ൽ സ്വ​ർ​ണം പൂ​ശു​ക മാ​ത്ര​മാ​ണ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും സ്ഥാ​പ​നം വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​ത് ദേ​വ​സ്വം ബോ​ര്‍​ഡ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. ദ്വാ​ര​പാ​ല​ക പാ​ളി​ക​ള്‍ സ്വ​ര്‍​ണം പൂ​ശാ​നാ​യി പു​റ​ത്തു കൊ​ണ്ടു​പോ​യ​ത് ആ​രു​ടെ അ​നു​മ​തി​യോ​ടെ​യെ​ന്നും വ്യ​ക്ത​മ​ല്ല. ദേ​വ​സ്വം ച​ട്ട​പ്ര​കാ​രം ഇ​തു സാ​ധ്യ​മ​ല്ല. ഇ​ക്കാ​ര്യം മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​രും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

പാ​ളി​ക​ള്‍​ക്ക് 40 വ​ര്‍​ഷം വാ​റ​ന്‍റി​യു​ള്ള​താ​ണെ​ന്നും ചെ​ന്നൈ​യി​ല്‍ സ്വ​ര്‍​ണ പൂ​ശി​യ സ്ഥാ​പ​നം​ത​ന്നെ ഇ​തു ശ​രി​യാ​ക്കി ന​ല്‍​കു​മെ​ന്നും ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി പ​റ​ഞ്ഞ​തു പ്ര​കാ​ര​മാ​ണ് കൊ​ടു​ത്തു​വി​ട്ട​തെ​ന്നാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ നി​ല​പാ​ട്.

ഇ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ഹൈ​ക്കോ​ട​തി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ദേ​വ​സ്വം​മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ പ​റ​ഞ്ഞു.

District News

പഴയ സ്വർണപ്പാളിയും ഇപ്പോഴത്തേതും വ്യത്യസ്‌തം; നിർണായ ക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ മു​ന്‍​പു​ണ്ടാ​യി​രു​ന്ന​തും നി​ല​വി​ലു​ള്ള​തും വ്യ​ത്യ​സ്ത​മാ​യ സ്വ​ര്‍​ണ​പ്പാ​ളി​ക​ളാ​ണെ​ന്ന നി​മ​ഗ​ന​ത്തി​ല്‍ ദേ​വ​സ്വം വി​ജി​ല​ന്‍​സ്. 2019-ന് ​മു​ന്‍​പു​ണ്ടാ​യി​രു​ന്ന പാ​ളി​ക​ളു​ടെ ചി​ത്ര​ങ്ങ​ളു​മാ​യി ഒ​ത്തു​നോ​ക്കി​യാ​ണ് ര​ണ്ടും ര​ണ്ടാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ വി​ദ​ഗ്ധ​രെ​ത്തി​യ​ത്.

സ്വ​ര്‍​ണ​പ്പാ​ളി​ക​ളു​ടെ കാ​ല​പ്പ​ഴ​ക്കം നി​ര്‍​ണ​യി​ക്കാ​ന്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന ആ​വ​ശ്യം വി​ജി​ല​ന്‍​സ് ഹൈ​ക്കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടേ​ക്കും. 2019 ജൂ​ലൈ​യി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി പാ​ളി എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ശേ​ഷം ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ളി​ലെ സ്വ​ര്‍​ണ​പ്പാ​ളി​ക​ളി​ൽ തി​രി​മ​റി സം​ഭ​വി​ച്ചെ​ന്ന വാ​ദ​ത്തെ ശ​രി​വെ​ക്കു​ന്ന ക​ണ്ടെ​ത്ത​ലാ​ണ് ദേ​വ​സ്വം വി​ജി​ല​ന്‍​സ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

2025-ല്‍ ​വീ​ണ്ടും പു​തു​ക്കി ശ​ബ​രി​മ​ല​യി​ലെ​ത്തി​ച്ച സ്വ​ര്‍​ണ​പ്പാ​ളി​യു​മാ​യി 2019-ലെ ​പാ​ളി​ക​ളെ ത​ട്ടി​ച്ചു​നോ​ക്കി​യാ​ണ് പു​തി​യ നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. 2019-ല്‍ ​വി​ജ​യ് മ​ല്യ സ്വ​ര്‍​ണം പൂ​ശി​വെ​ച്ചി​രു​ന്ന പാ​ളി​യ​ല്ല സ​ന്നി​ധാ​ന​ത്ത് ഇ​പ്പോ​ഴു​ള്ള​തെ​ന്ന് ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

District News

സ്വർണത്തിൽ എത്ര ബാക്കിയുണ്ട്: മുഖ്യമന്ത്രി മിണ്ടുന്നില്ല, സി ബിഐ അന്വേഷിക്കണം; പ്രതിപക്ഷ നേതാവ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ദു​രൂ​ഹ​ത നി​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​തെ​ന്നും വി​ജ​യ് മ​ല്യ ന​ൽ​കി​യ 30 കി​ലോ സ്വ​ർ​ണ​ത്തി​ൽ എ​ത്ര ബാ​ക്കി​യു​ണ്ടെ​ന്ന് സ​ർ​ക്കാ​രും ദേ​വ​സ്വ​വും മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍.

സ്വ​ർ​ണം ഇ​വി​ടു​ന്ന് ത​ന്നെ അ​ടി​ച്ചു മാ​റ്റി. പി​ന്നീ​ട് ചെ​ന്നൈ​യി​ൽ എ​ത്തി​ച്ചു എ​ന്ന് ക​രു​തേ​ണ്ടി വ​രും. 2019 ല്‍ ​സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ട്ടു എ​ന്ന് തെ​ളി​ഞ്ഞ​താ​ണ്. ദേ​വ​സ്വ​ത്തി​ന്‍റെ കൈ​യി​ല്‍ അ​തി​ന്‍റെ രേ​ഖ​യു​ണ്ട്.

എ​ന്നാ​ല്‍ പു​റ​ത്തു​പ​റ​യാ​തെ മൂ​ടി​വ​യ്ക്കു​ക​യാ​ണ് ചെ​യ്ത​ത്. മൂ​ടി​വ​ച്ച​തി​ന്‍റെ അ​ർ​ഥം ഷെ​യ​ര്‍ കി​ട്ടി​യി​ട്ടു​ണ്ട് എ​ന്നാ​ണ്. ഇ​ട​നി​ല​ക്കാ​ര​നാ​യാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ വ​ച്ചി​രി​ക്കു​ന്ന​ത് എ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു.

ആ​ദ്യം കൊ​ണ്ട് പോ​യ സ്പോ​ൺ​സ​ർ ക​ള്ള​ത്ത​രം കാ​ണി​ച്ചു എ​ന്ന് ദേ​വ​സ്വ​ത്തി​ന് അ​റി​യാം. വീ​ണ്ടും അ​യാ​ളെ ത​ന്നെ വി​ളി​ച്ചു വ​രു​ത്തി. അ​യാ​ൾ ക​ള​വ് ന​ട​ത്തി​യി​ട്ടു​ണ്ട് എ​ന്ന് മ​ന​സി​ലാ​യെ​ങ്കി​ല്‍ പി​ന്നെ​ന്തി​ന് വീ​ണ്ടും വി​ളി​ച്ചു എ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു.

ദേ​വ​സ്വം മ​ന്ത്രി​യും ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്‍റും അ​ടി​യ​ന്തി​ര​മാ​യി രാ​ജി വ​യ്ക്ക​ണം. വി​ഷ​യം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം. വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി മി​ണ്ടു​ന്നി​ല്ല. അ​ന്വേ​ഷ​ണ​മി​ല്ലെ​ങ്കി​ല്‍ യു​ഡി​എ​ഫ് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക് പോ​കും എ​ന്നും വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

District News

ദ്വാരപാലക ശിൽപത്തിൻ്റെ സ്വർണപ്പാളി ആന്ധ്രയിലും എത്തി ച്ചു; വൻതുക പിരിച്ചതായി സംശയം

കോ​ട്ട​യം: ശ​ബ​രി​മ​ല ദ്വാ​ര​പാ​ല​ക ശി​ൽ​പ​ത്തി​ന്‍റെ സ്വ​ർ​ണ​പ്പാ​ളി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ആ​ന്ധ്ര​യി​ലും എ​ത്തി​ച്ചെ​ന്ന് ദേ​വ​സ്വം വി​ജി​ല​ൻ​സ്. പെ​ന്തൂ​ർ​ത്തി അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലാ​ണ് സ്വ​ർ​ണ്ണ​പ്പാ​ളി എ​ത്തി​ച്ച​ത്.

സ്വ​ർ​ണ്ണ​പ്പാ​ളി എ​ത്തി​ച്ച​തി​ൽ വ​ൻ​തു​ക ഭ​ക്ത​രി​ൽ നി​ന്നും പി​രി​ച്ച​താ​യും സം​ശ​യ​മു​ണ്ട്. ആ​ന്ധ്ര​യി​ൽ നി​ന്നു​ള്ള ഭ​ക്ത​രെ നേ​രി​ൽ ക​ണ്ട് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​ണ് ദേ​വ​സ്വം വി​ജി​ല​ൻ​സ് തീ​രു​മാ​നം.

ഉ​ത്ത​ര ആ​ന്ധ്ര ശ​ബ​രി​മ​ല എ​ന്നാ​ണ് ക്ഷേ​ത്രം അ​റി​യ​പ്പെ​ടു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് പി​ന്നി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും ആ​ന്ധ്ര​യി​ൽ നി​ന്നു​ള്ള ഭ​ക്ത സം​ഘ​ട​ന​യു​മാ​ണ്. എ​ല്ലാ​വ​ർ​ഷ​വും മ​ക​ര​വി​ള​ക്കി​ന് ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ഈ ​സം​ഘം സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്നു​ണ്ട്. സ​ന്നി​ധാ​ന​ത്ത് വ​ച്ചാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഭ​ക്ത​രെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

അ​തേ​സ​മ​യം, ത​നി​ക്ക് ദേ​വ​സ്വം ത​ന്ന​ത് ചെ​മ്പ് പാ​ളി​ക​ൾ ത​ന്നെ​യെ​ന്നും ഇ​ക്കാ​ര്യം ദേ​വ​സ്വം മ​ഹ​സ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി പ​റ​ഞ്ഞു. സ്വ​ർ​ണ​പാ​ളി പ്ര​ദ​ർ​ശ​ന വ​സ്തു​വാ​ക്കി​യി​ട്ടി​ല്ലെ​ന്നും ആ​രി​ൽ നി​ന്നും പ​ണ​പ്പി​രി​വ് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നം ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​ബ​രി​മ​ല​യി​ലെ ര​ണ്ട് ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളി​ലു​മാ​യി 1999ൽ ​അ​ഞ്ച് കി​ലോ സ്വ​ർ​ണം പൂ​ശി​യെ​ന്ന് വി​ജ​യ് മ​ല്യ​ക്ക് വേ​ണ്ടി സ്വ​ർ​ണം പൂ​ശി​യ​ത് പ​രി​ശോ​ധി​ച്ച സെ​ന്തി​ൽ നാ​ഥ​ൻ പ​റ​ഞ്ഞു. 1999ൽ ​സ്വ​ർ​ണം പൊ​തി​ഞ്ഞ ശേ​ഷ​മു​ള്ള ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും സെ​ന്തി​ൽ നാ​ഥ​ൻ പു​റ​ത്തു​വി​ട്ടു.

അ​ങ്ങ​നെ​യെ​ങ്കി​ൽ ആ​ദ്യം പൂ​ശി​യ സ്വ​ർ​ണം എ​വി​ടെ പോ​യെ​ന്ന ചോ​ദ്യ​വും ബാ​ക്കി​യാ​കു​ന്നു. 2019ൽ ​സ്വ​ർ​ണ​പ്പാ​ളി കൊ​ണ്ടു​പോ​യ കാ​ര്യ​ങ്ങ​ൾ ത​ന്നോ​ട് ചോ​ദി​ക്കേ​ണ്ടെ​ന്നാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​ന്‍റെ പ്ര​തി​ക​ര​ണം.

District News

"തനിക്ക് തന്നത് ചെമ്പ് പാളി'; ആരോപണങ്ങൾ തള്ളി ഉണ്ണികൃ ഷ്ണൻ പോറ്റി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്‍​പ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണം പൂ​ശി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ ത​ള്ളി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി.

വാ​ര്‍​ത്ത​ക​ള്‍​ക്ക് യാ​ഥാ​ര്‍​ഥ്യ​വു​മാ​യി ബ​ന്ധ​മി​ല്ല. എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണ്. വി​ജി​ല​ന്‍​സ് വി​ളി​ച്ചാ​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കും, പ​റ​യാ​നു​ള്ള​ത് കോ​ട​തി​യി​ല്‍ പ​റ​യു​മെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി ത​നി​ക്ക് ല​ഭി​ച്ച​ത് ചെ​മ്പ് പാ​ളി​ക​ളാ​ണ്. മ​ഹ​സ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളി​ല്‍ ഇ​ത് വ്യ​ക്ത​മാ​ണ്. അ​തി​ന് മു​ന്‍​പ് സ്വ​ര്‍​ണം പൂ​ശി​യ​തി​നെ കു​റി​ച്ച് അ​റി​യി​ല്ല. അ​തി​ന് മു​ന്‍​പ് സ്വ​ര്‍​ണം പൂ​ശി​യ​ത് കാ​ല​ഹ​ര​ണ​പ്പെ​ട്ട​ത് കൊ​ണ്ടാ​യി​രി​ക്കാം ദേ​വ​സ്വം അ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം എ​ടു​ത്ത​ത്.

പാ​ളി​ക​ളി​ല്‍ സ്വ​ര്‍​ണം ഉ​ണ്ടാ​യി​രു​ന്നോ എ​ന്നും അ​റി​യി​ല്ല. ദ്വാ​ര​പാ​ല​ക​ശി​ല്‍​പ​ങ്ങ​ളു​ടെ പാ​ളി​ക​ള്‍ താ​ന്‍ എ​ടു​ത്തു​കൊ​ണ്ട് പോ​യ​ത​ല്ല, ദേ​വ​സ്വം ത​ന്ന​താ​ണെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി പ്ര​തി​ക​രി​ച്ചു.

ദ്വാ​ര​പാ​ല​ക ശി​ല്‍​പ​ത്തി​ന്‍റെ സ്വ​ര്‍​ണ​പ്പാ​ളി അ​റ്റ​കു​റ്റ​പ​ണി​ക്ക് കൊ​ണ്ടു​പോ​യ​പ്പോ​ള്‍ കാ​ല​താ​മ​സം ഉ​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​വും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി നി​ഷേ​ധി​ച്ചു. ആ​രോ​പ​ണ​ങ്ങ​ളി​ല്‍ പ​റ​യു​ന്ന വി​ധ​ത്തി​ല്‍ 39 ദി​വ​സ​ങ്ങ​ള്‍ ഒ​ന്നും കാ​ല​താ​മ​സം ഉ​ണ്ടാ​യി​ട്ടി​ല്ല. ഒ​രാ​ഴ്ച​യോ​ളം മാ​ത്ര​മാ​ണ് താ​മ​സം ഉ​ണ്ടാ​യ​ത്.

പാ​ളി​ക​ളി​ല്‍ അ​റ്റ​കു​റ്റ പ​ണി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. അ​താ​ണ് കാ​ല​താ​മ​സം വ​ന്ന​ത്. ഇ​ത്ത​രം സാ​ധ​ന​ങ്ങ​ള്‍ കൈ​മാ​റു​മ്പോ​ഴു​ള്ള ന​ട​പ​ടി​ക്ര​മ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ബൈ​ലോ​യെ കു​റി​ച്ച് അ​റി​യി​ല്ല. ക​വാ​ട​ങ്ങ​ള്‍ പ്ര​ദ​ര്‍​ശ​ന വ​സ്തു​വാ​ക്കി​യി​ട്ടി​ല്ലെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി പ​റ​ഞ്ഞു.

District News

ശബരിമല സ്വർപ്പാളി വിവാദം; പുതിയ വാതിൽ നിർമ്മിക്കാൻ ആ വശ്യപ്പെട്ടത് ദേവസ്വം ബോർഡെന്ന് ഉണ്ണികൃഷ്ണൻ പോറ്റി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​പ്പാ​ളി വി​വാ​ദ​ത്തി​ൽ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി. ക്ഷേ​ത്ര​ത്തി​ന്‍റെ ശ്രീ​കോ​വി​ലി​ന് പു​തി​യ വാ​തി​ൽ നി​ർ​മ്മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ദേ​വ​സ്വം ബോ​ർ​ഡ് ത​ന്നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

നി​ല​വി​ലെ വാ​തി​ൽ അ​ട​യ്ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും അ​തി​നാ​ൽ പു​തി​യ വാ​തി​ൽ നി​ർ​മ്മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദേ​വ​സ്വം ബോ​ർ​ഡ് സ​മീ​പി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ഞ്ച് സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് അ​ത് ഏ​റ്റെ​ടു​ത്തെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ൻ വെ​ളി​പ്പെ​ടു​ത്തി.

പു​തി​യ വാ​തി​ൽ നി​ർ​മ്മി​ക്കാ​നു​ള്ള എ​ല്ലാ ചെ​ല​വും ഏ​റ്റെ​ടു​ത്ത​ത് ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ ഗോ​വ​ർ​ധ​ൻ ആ​ണെ​ന്നും മ​റ്റാ​രും ഇ​തി​നാ​യി പ​ണ​മോ സ്വ​ർ​ണ​മോ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി പ​റ​ഞ്ഞു.

ന​ട​ൻ ജ​യ​റാ​മി​ന്‍റെ വീ​ട്ടി​ൽ സ്വ​ർ​ണ​പ്പാ​ളി എ​ത്തി​ച്ച​ത് സം​ബ​ന്ധി​ച്ചും ഉ​ണ്ണി​കൃ​ഷ്ണ​ൻ പ്ര​തി​ക​രി​ച്ചു. ജ​യ​റാ​മി​ന്‍റെ വീ​ട്ടി​ൽ ക​യ​റി​യ​ത് വി​ശ്ര​മ​ത്തി​ന് വേ​ണ്ടി​യാ​ണെ​ന്നാ​യി​രു​ന്നു ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വി​ശ​ദീ​ക​ര​ണം.

District News

സ്വർണപ്പാളി വിവാദം: ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെ ബന്ധം പ്രമുഖരുമായി, കോടികളുടെ സാമ്പത്തിക ഇടപാടുകൾ

തിരുവനന്തപുരം: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ലെ സ്പോ​ൺ​സ​ർ ഉ​ണ്ണ​കൃ​ഷ്ണ​ൻ പോ​റ്റി പ്ര​മു​ഖ​രു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, ഡി​ജി​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍, എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്ത്, ദേ​വ​സ്വം മു​ന്‍ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍, കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ സോ​ണി​യാ​ഗാ​ന്ധി തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തു വ​ന്ന​ത്. ഉ​ന്ന​ത​ര്‍​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി പ്ര​ത്യേ​ക സ​ന്ദ​ര്‍​ഭ​ങ്ങ​ളു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നി​ഗ​മ​നം.

മു​ന്‍​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് സം​ഭാ​വ​ന ന​ല്‍​കു​ന്ന ചി​ത്ര​വും പോ​ലീ​സ് ആ​സ്ഥാ​ന​ത്തു വ​ച്ച് എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്തി​നെ പൊ​ന്നാ​ട അ​ണി​യി​ക്കു​ന്ന ചി​ത്ര​വും പു​റ​ത്തു വ​ന്ന​വ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ സോ​ണി​യാ​ഗാ​ന്ധി​ക്കും യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി എ​ന്നി​വ​ര്‍​ക്കൊ​പ്പ​വു​മു​ള്ള ചി​ത്ര​ങ്ങ​ളും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ പാ​ര്‍​ട്ണ​റാ​യ ര​മേ​ഷ് റാ​വു​വും ചി​ത്ര​ങ്ങ​ളി​ലു​ണ്ട്.

അ​തേ​സ​മ​യം, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബ്ലേ​ഡ് പ​ലി​ശ​യ്ക്ക് പ​ണം ന​ല്‍​കി പ​ല​യി​ട​ത്തും ഭൂ​മി ഏ​റ്റെ​ടു​ത്തു​വെ​ന്നാ​ണ് വി​വ​രം. ഉ​ന്ന​ത​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സ്ഥാ​പി​ച്ചാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ 30 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ഭൂ​മി​ക്ക​ച്ച​വ​ടം ന​ട​ത്തി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. സ്വ​ന്തം പേ​രി​ലും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പേ​രി​ലും ഭൂ​മി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ന്‍റെ രേ​ഖ​ക​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ത​ല​സ്ഥാ​ന​ത്തു ത​ന്നെ കോ​ടി​ക​ളു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ത്തി​യ​ത്. 2020 നും 2025​നു​മി​ട​യി​ലാ​ണ് കോ​ടി​ക​ളു​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ബം​ഗു​ളൂ​രു​വി​ലും ഭൂ​മി ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

District News

ഉണ്ണിക്കൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് പോയത്: തന്റെ വീട്ടിലല്ല പൂജ നടന്നതെന്ന് നടൻ ജയറാം

ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി ക്ഷ​ണി​ച്ചി​ട്ടാ​ണ് പൂ​ജ​യ്ക്ക് താ​ന്‍ പോ​യ​തെ​ന്ന് ച​ല​ച്ചി​ത്ര ന​ട​ന്‍ ജ​യ​റാം. പൂ​ജ ന​ട​ന്ന​ത് ത​ന്‍റെ വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നി​ല്ല. അ​മ്പ​ത്തൂ​രി​ലെ ഫാ​ക്ട​റി​യി​ലാ​യി​രു​ന്നു പൂ​ജ ന​ട​ന്ന​ത്. ക​ട്ടി​ള​പ്പ​ടി​യും ന​ട​യും വ​ച്ചാ​യി​രു​ന്നു പൂ​ജ.

ത​ന്‍റെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​രം ചി​ല ഭാ​ഗ​ങ്ങ​ള്‍ വീ​ട്ടി​ലെ പൂ​ജാ​മു​റി​യി​ല്‍ എ​ത്തി​ച്ച് തൊ​ഴു​ത ശേ​ഷം തി​രി​കെ കൊ​ണ്ടു​പോ​യി. ശ​ബ​രി​മ​ല​യി​ല്‍ വ​ച്ചു​ള്ള പ​രി​ച​യ​മാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യു​മാ​യു​ള്ള​ത്.

താ​ന്‍ പ​ണം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ശ​ബ​രി​മ​ല​യി​ല്‍ ഭ​ഗ​വാ​ന്‍റെ ന​ട​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ന്ന ക​ട്ടി​ള​യും പ​ടി​യും തൊ​ടാ​ന്‍ ക​ഴി​ഞ്ഞ​ത് വ​ലി​യ ഭാ​ഗ്യ​മാ​യാ​ണ് താ​ന്‍ ക​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി ശ​ബ​രി​മ​ല​യി​ല്‍​നി​ന്നു സ്വ​ര്‍​ണം പൂ​ശാ​ന്‍ ഏ​ല്‍​പ്പി​ച്ച സ്വ​ർ​ണ​പ്പാ​ളി​ക​ള്‍ ചെ​ന്നൈ​യി​ലും ബം​ഗ​ളൂ​രു​വി​ലും പ്ര​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ച​തി​ന്‍റെ കു​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. ശ​ബ​രി​മ​ല ന​ട​യും ക​ട്ടി​ള​പ്പ​ടി​യു​മെ​ന്ന് പ​റ​ഞ്ഞ് ചെ​ന്നൈ​യി​ല്‍ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും പ്ര​മു​ഖ​രെ ക്ഷ​ണി​ക്കു​ക​യും പ​ണ​പ്പി​രി​വ് ന​ട​ത്തി​യെ​ന്ന വി​വ​ര​ങ്ങ​ളാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ സ​ഹി​തം ഇ​പ്പോ​ള്‍ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

2019 ല്‍ ​ചെ​ന്നൈ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ച​ല​ച്ചി​ത്ര ന​ട​ന്‍ ജ​യ​റാം, ഗാ​യ​ക​ൻ വീ​ര​മ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ര്‍ ഈ ​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ബം​ഗ​ളൂ​രു​വി​ലും സ​മാ​ന​മാ​യ വി​ധ​ത്തി​ല്‍ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും പ​ല​രി​ല്‍ നി​ന്നും പൂ​ജ​യു​ടെ പേ​രി​ല്‍ പ​ണ​പ്പി​രി​വ് ന​ട​ത്തി​യെ​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്.

ശ​ബ​രി​മ​ല​യി​ല്‍ നി​ന്നും സ്വ​ര്‍​ണം പൂ​ശാ​ന്‍ ഏ​ല്‍​പ്പി​ച്ച സ്വ​ര്‍​ണ​പ്പാ​ളി​ക​ള്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി കൈ​വ​ശം വ​ച്ച് പ​ല സ്ഥ​ല​ങ്ങ​ളി​ലും പ്ര​ദ​ര്‍​ശി​പ്പി​ച്ച് പ​ണം സ​മ്പാ​ദി​ച്ചെ​ന്നാ​ണ് ദേ​വ​സ്വം വി​ജി​ല​ന്‍​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് വി​ജി​ല​ന്‍​സ് സം​ഘം ഉ​ണ്ണി​ക്കൃ​ഷ്ണ​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്.

District News

ശബരിമല സ്വർണപ്പാളി കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗ ണിക്കും. ജസ്റ്റീസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവർ ഉൾ പ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.
ശ്രീകോവിലിലെ ദ്വാരകപാലക ശിൽപം പൊതിഞ്ഞ സ്വർണപ്പാളികളുടെ ഭാരം നാ ലു കിലോയോളം കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളിൽ ദേവസ്വത്തിന്റെ വിശദീക രണം ഇന്ന് കോടതിയെ അറിയിക്കും.
നേരത്തെ ഹർജി പരിഗണിച്ച കോടതി സ്വർണപ്പാളികളുടെ ഭാരം കുറഞ്ഞതിൽ വിശ ദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോടതി അനുമതിയില്ലാതെ സ്വർണ്ണപാ ളി ഇളക്കിയെന്നാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്.
കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണപ്പണികൾ നടത്താ ൻ പാടുള്ളുവെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെ ന്ന് വ്യക്തമാക്കി കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ടും നൽകിയിരുന്നു.
എന്നാൽ സ്വർണ്ണപാളി ഇളക്കി മാറ്റിയത് അറ്റകുറ്റപ്പണിക്ക് വേണ്ടിയാണെന്നും നടപ ടികളിൽ പിഴവുകൾ ഉണ്ടായിട്ടില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡ ന്റ്റ് പി.എസ്. പ്രശാന്ത് പ്രതികരിച്ചിരുന്നു.

Out of Range

സ്വർണപ്പാളി ഡയറ്റിംഗിലായിരുന്നു

എ​ന്‍റെ പൊ​ന്നേ, എ​ന്‍റെ ത​ങ്ക​മേ എ​ന്നൊ​ക്കെ സ്വ​ർ​ണ​ത്തെ​ നോ​ക്കി ത​ല​യി​ൽ കൈ​വ​ച്ചു നാ​ട്ടു​കാ​ർ നി​ർ​ത്താ​തെ വി​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യം. പൊ​ന്ന​മ്മ​യെ​ന്നും ത​ങ്ക​മ്മ​യെ​ന്നും സ്വ​ർ​ണ​മ്മ​യെ​ന്നു​മൊ​ക്കെ പേ​രു വീ​ണ​വ​ർ ത​ല കു​റ​ച്ചു​കൂ​ടി ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു ന​ട​ക്കു​ന്ന കാ​ലം. മു​ക​ളി​ലേ​ക്കു പോ​യ സ്വ​ർ​ണ​വി​ല ബ​ഹി​രാ​കാ​ശ നി​ല​യം ല​ക്ഷ്യ​മാ​ക്കി കു​തി​ക്കു​ക​യാ​ണോ​യെ​ന്നാ​ണ് ഇ​പ്പോ​ൾ നാ​ട്ടു​കാ​രു​ടെ സം​ശ​യം. ഇ​ലോ​ൺ മ​സ്കി​ന്‍റെ ആ​കാ​ശ​വ​ണ്ടി​ക്കു പോ​ലും പി​ടി​കൊ​ടു​ക്കാ​തെ​യു​ള്ള പോ​ക്ക്. “പൊ​ന്നി​ൽ കു​ളി​ച്ചു​നി​ന്നു ച​ന്ദ്രി​കാ​വ​സ​ന്തം...” എ​ന്ന പാ​ട്ട് വൈ​കാ​തെ ച​ന്ദ്ര​നി​ൽ കേ​ൾ​ക്കു​മോ എന്ന​തേ അ​റി​യാ​നു​ള്ളൂ.

അ​ടി​മു​ടി പൊ​ന്നി​ൽ പൊ​തി​ഞ്ഞ് ക​ല്യാ​ണപ്പന്ത​ലു​ക​ളി​ൽ വി​ല​സി​യ സീ​നി​യ​റ​ത്തി​ക​ൾ ഇ​പ്പോ​ഴ​ത്തെ ജെ​ൻ​സി​ക​ളെ നോ​ക്കി ചു​ണ്ടു​കോ​ട്ടി ചി​രി​ക്കു​ന്ന​ത് ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കാം. അ​ല്ലെ​ങ്കി​ലും ജെ​ൻ​സി​ക​ൾ​ക്കു സ്വ​ർ​ണ​മ​ര​ത്തി​ൽ ക​യ​റു​ന്ന​തി​നേ​ക്കാ​ൾ പ്രി​യം ഡ​യ​മ​ണ്ടി​ന്‍റെ മ​ണ്ട​യി​ൽ തോ​ണ്ടി​ക്കൊ​ണ്ട് ഇ​രി​ക്കു​ന്ന​താ​ണ​ത്രേ. ഇ​ങ്ങ​നെ തൊ​ട്ടാ​ൽ പൊ​ള്ളു​ന്ന സ്വ​ർ​ണ​ക്ക​ഥ​ക​ൾ പ​റ​ഞ്ഞു നാ​ട്ടു​കാ​ർ ത്രി​ല്ല​ടി​ച്ചി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ശ​ബ​രി​മ​ല​യി​ൽ​നി​ന്ന് ഒ​രു സ്വ​ർ​ണ​ക്ക​ഥ പൊ​ട്ടി​വീ​ണി​രി​ക്കു​ന്ന​ത്. ദ്വാ​ര​പാ​ല​ക വി​ഗ്ര​ഹ​ത്തെ പൊ​തി​ഞ്ഞ സ്വ​ർ​ണ​പ്പാ​ളി​യു​ടെ ച​രി​ത്ര​മാ​ണ് അ​ടി​മു​ടി പാ​ളി​യി​രി​ക്കു​ന്ന​ത്. കോ​ട​തി​കൂ​ടി ഇ​ട​പെ​ട്ട​തോ​ടെ പാ​ളി​യെ പൂ​ളി​യ പു​ള്ളി​ക​ൾ​ക്ക് പ​ള്ള​യി​ൽ ഒ​രു ആ​ന്ത​ൽ തു​ട​ങ്ങി​യി​ട്ടു​ണ്ടാ​വ​ണം.

ഇ​വി​ടെ ഭാ​രം കു​റ​യ്ക്കാ​ൻ മ​നു​ഷ്യ​ൻ ന​ട​ന്നും ഒാ​ടി​യും പ​ട്ടി​ണി​ കി​ട​ന്നും ക​ഷ്ട​പ്പെ​ടു​ന്ന​തി​നി​ട​യി​ലാ​ണ് ചെ​ന്നൈ വ​രെ പോ​യി​ട്ടു​ വ​ന്ന സ്വ​ർ​ണ​പ്പാ​ളി ഒ​റ്റ​യ​ടി​ക്ക് നാ​ലു കി​ലോ കു​റ​ച്ച​ത്. അ​ങ്ങോ​ട്ടു​ പോ​യ​പ്പോ​ൾ 42 കി​ലോ ഉ​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​പ്പാ​ളി തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ 38 കി​ലോ!

കൊ​ടു​ത്തു​വി​ട്ട സ്വ​ർ​ണം നാ​ലു കി​ലോ കു​റ​ഞ്ഞി​ട്ടും ദേ​വ​സ്വം മു​ത​ലാ​ളി​മാ​ർ​ക്കൊ​ന്നും ഒ​രു കു​ലു​ക്ക​വു​മു​ണ്ടാ​യി​ല്ല എ​ന്ന​താ​ണ് അ​തി​ശ​യ​ക​രം. അ​തോ അ​റി​യാ​ത്ത​തു​പോ​ലെ ക​ണ്ണ​ട​ച്ചു കി​ട​ന്നേ​ക്കാം എ​ന്നു ക​രു​തി​യ​താ​ണോ? പാ​ളി മാ​ത്ര​മ​ല്ല, സ്വ​ർ​ണ​പീ​ഠ​വും കാ​ണാ​നി​ല്ലെ​ന്നാ​ണ് സ്പോ​ൺ​സ​ർ ചെ​യ്ത ഭ​ക്ത​ന്‍റെ ഒ​ടു​വി​ല​ത്തെ ആ​രോ​പ​ണം. ചി​ല​ർ​ക്ക് മി​നു​ക്കും അ​റ്റ​കു​റ്റ​പ്പ​ണി​യു​മൊ​ക്കെ ന​റു​ക്കെ​ടു​പ്പി​നു മു​ന്നേ അ​ടി​ക്കു​ന്ന ബം​പ​ർ പോ​ലെ​യാ​ണോ​യെ​ന്നൊ​രു സം​ശ​യം ഇ​ല്ലാ​തി​ല്ല. സ്വ​ർ​ണ​പ്പാ​ളി മ​ങ്ങി​യെ​ന്നും പ​റ​ഞ്ഞ് വീ​ണ്ടും പൊ​ളി​ച്ചെ​ടു​ത്ത് ചെ​ന്നൈ​ക്കു വി​ടു​ന്ന കാ​ര്യം കോ​ട​തി​യും നാ​ട്ടു​കാ​രും ഒ​ക്കെ അ​റി​ഞ്ഞു​വ​ന്ന​പ്പോ​ഴേ​ക്ക് അ​വി​ടെ ഉ​ര​യ്ക്ക​ലും ഉ​രു​ക്ക​ലും ക​ഴി​ഞ്ഞി​രു​ന്നു. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഉ​രു​ള​ൽ മാ​ത്ര​മാ​ണ് പി​ന്നെ ദൃ​ശ്യ​മാ​യ​ത്.

പെ​ട്രോ​ൾ ആ​യി​രു​ന്നെ​ങ്കി​ൽ ആ​വി​യാ​യി പോ​യ​താ​ണെ​ന്നു ക​രു​താ​മാ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ, സ്വ​ർ​ണം പോ​യ​ത് എ​ങ്ങ​നെ​യെ​ന്നു ക​ണ്ടെ​ത്ത​ണ​മെ​ന്നും ഹൈ​ക്കോ​ട​തി. സ്വ​ർ​ണം ആ​വി​യാ​യ​താ​ണോ ഏ​തെ​ങ്കി​ലും മാ​യാ​വി​യു​ടെ നാ​വി​ലാ​യ​താ​ണോ എ​ന്ന​താ​ണ് സം​ശ​യം. ഇ​നി ചെ​ന്നൈ​യി​ലെ ക​ന​ത്ത ചൂ​ടി​ലെ​ങ്ങാ​നും ഉ​ണ​ങ്ങി​പ്പോ​യ​താ​കു​മോ? ത​ല​ച്ചോ​റു തി​ന്നു​ന്ന അ​മീ​ബ​യെ​പ്പോ​ലെ സ്വ​ർ​ണ​ച്ചോ​റ് ക​ഴി​ക്കു​ന്ന ഏ​തോ അ​മീ​ബ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ മൂ​ക്കി​ൽ ക​യ​റി​യി​ട്ടു​ണ്ടെ​ന്നു തോ​ന്നു​ന്നു. എ​ങ്കി​ൽ കാ​ര്യ​മാ​യ ക്ലോ​റി​നേ​ഷ​ൻ വേ​ണ്ടി​വ​രും. അ​ന്വേ​ഷ​ണം ക​ഴി​യു​മ്പോ​ൾ ചെ​ന്നൈ​യി​ൽ പോ​യ സ്വ​ർ​ണ​പ്പാ​ളി ഡ​യ​റ്റിം​ഗി​ൽ ആ​യി​രു​ന്നെ​ന്നും അ​ങ്ങ​നെ നാ​ലു കി​ലോ കു​റ​ച്ച​താ​ണെ​ന്നും ഭ​ക്ത​ർ വി​ശ്വ​സി​ക്കേ​ണ്ടി വ​രു​മോ​യെ​ന്തോ?

മി​സ്ഡ് കോ​ൾ

ഇ​വി​എ​മ്മി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ക​ള​ർ ഫോ​ട്ടോ വ​രു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ.

- വാ​ർ​ത്ത

ചോ​രി​ല്ലാ ക​ള​ർ!

Latest News

Up