Kerala
പാലക്കാട്: പല്ലന്‍ചാത്തന്നൂരിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപികയ്ക്കെതിരെ ആരോപണം.
കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥിയായ അര്ജുൻ(14) ആണ് ജീവനൊടുക്കിയത്. കുട്ടിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം രാത്രി വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ അര്‍ജുനെ കണ്ടെത്തുകയായിരുന്നു. സ്കൂള്‍ യൂണിഫോം പോലും മാറ്റാതെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുഴല്‍മന്ദം പോലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. എന്നാല്‍ സ്കൂള്‍ ആരോപണം നിഷേധിച്ചു.
National
അമരാവതി: ആന്ധ്രാപ്രദേശിൽ മക്കൾക്ക് വിഷം നൽകി പിതാവ് ജീവനൊടുക്കി. ഡോ. ബി.ആർ. അംബേദ്കർ കൊണസീമ ജില്ലയിൽ ബുധനാഴ്ച പുലർച്ചയാണ് സംഭവം.
പി. കാമരാജു(35)ആണ് മക്കളെ കൊന്നതിന്ശേഷം തൂങ്ങി മരിച്ചത്. കാമരാജുവിനെ ചിലയാളുകൾ ഉപദ്രവിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പോലീസ് സൂപ്രണ്ട് രാഹുൽ മീണ പറഞ്ഞു. ഇയാളുടെ ഭാര്യ ആറ് വർഷം മുമ്പ് ജീവനൊടുക്കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു.
Kerala
കണ്ണൂർ: കരിവെള്ളൂർ കട്ടച്ചേരിയിൽ യുവതി തീകൊളുത്തി ജീവനൊടുക്കി. നിർമാണത്തൊഴിലാളിയായ സി. ജയന്റെ ഭാര്യ പി. നീതു (36) ആണ് മരിച്ചത്.
കുട്ടികളെ സ്കൂളിലേക്ക് അയച്ചശേഷം രാവിലെ പത്തോടെയാണ് തീ കൊളുത്തിയത്. വീടിന്റെ മുറ്റത്താണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ നീതുവിനെ കണ്ടത്.
അയൽവാസികൾ ഉടൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Kerala
തിരുവനന്തപുരം: പട്ടം എസ്യുടി ആശുപത്രിയിൽ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. കരകുളം സ്വദേശിയായ ജയന്തി ആണ് കൊല്ലപ്പെട്ടത്.
ഭർത്താവ് ഭാസുരൻ അതേ ആശുപത്രിയിൽ ചികിത്സയിലാണ്. ഒന്നാം തീയതി മുതൽ ജയന്തി ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. വൃക്ക രോഗിയായിരുന്നു ജയന്തി. ചികിത്സയിലായിരുന്ന ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിടത്തിൽ നിന്ന് ചാടി മരിക്കാൻ ശ്രമിക്കുകയായിരുന്നു ഭാസുരൻ.
സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എന്താണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം തുടങ്ങി.
Kerala
കാസർഗോഡ്: മഞ്ചേശ്വരത്ത് ഭാര്യയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി. കടമ്പാർ സ്വദേശികളായ അജിത്തും ഭാര്യ അശ്വതിയുമാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളാണെന്ന് പോലീസ് നിഗമനം.
National
മുസാഫർനഗർ: ഭാര്യ ആൺ സുഹൃത്തിനൊപ്പം പോയതിൽ മനംനൊന്ത് ഭർത്താവ് കൈക്കുഞ്ഞ് അടക്കം നാല് മക്കളുമായി നദിയിൽ ചാടി. മുസഫർനഗറിലെ ഷാംലി ജില്ലയിലെ 38 കാരനായ സൽമാനാണ് മക്കളുമായി യമുന നദിയിൽ ചാടിയത്.
12 കാരനായ മഹക്, അഞ്ച് വയസുകാരി ഷിഫ, മൂന്ന് വയസുള്ള അമൻ, എട്ട് മാസം പ്രായമുള്ള കൈക്കുഞ്ഞ് ഇനൈഷ എന്നിവരാണ് സല്‍മാന്റെ മക്കള്‍.
ഭാര്യ പോയതിനെ കുറിച്ചും താനും മക്കളും നദിയിൽ ചാടാൻ പോകുകയാണെന്നും പറഞ്ഞ് ഒരു വീഡിയോ സൽമാൻ സഹോദരിക്ക് അയച്ചിരുന്നു. മരണത്തിന് കാരണം ഭാര്യയും കാമുകനുമാണെന്നും ഇയാൾ വീഡിയോയിൽ ആരോപിക്കുന്നുണ്ട്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഈ വീഡിയോയുമായി സഹോദരി പോലീസിനെ സമീപിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാരുടെയും മുങ്ങൽ വിദഗ്ധരുടേയും സഹായത്തോടെ പോലീസ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.
പതിനഞ്ച് വർഷം മുൻപാണ് സൽമാനും കുഷ്നുമയും തമ്മിൽ വിവാഹിതരായത്. എന്നാൽ ഈ അടുത്തായി ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞദിവസം തർക്കത്തിന് പിന്നാലെ കുഷ്നുമ തന്റെ ആൺ സുഹൃത്തിനൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു.
പിന്നാലെ സൽമാൻ മക്കളുമായി യമുനയ്ക്ക് കുറുകെയുള്ള പാലത്തിൽ നിന്നും ചാടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും തിരച്ചില്‍ തുടരുമെന്നും പോലീസ് വ്യക്തമാക്കി.
Kerala
തൃശൂർ: ചേലക്കര കൂട്ട ആത്മഹത്യയില്‍ അമ്മയ്ക്കും സഹോദരിക്കും പിന്നാലെ ചികിത്സയിലായിരുന്ന അഞ്ചു വയസുകാരനും മരിച്ചു.
മേപ്പാടം കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെയും ഷൈലജയുടെയും മകന് അക്ഷയ് ആണ് മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അക്ഷയ് ഇന്ന് രാവിലെയാണ് മരിച്ചത്. പ്രദീപിന്റെ മരണത്തെ തുടര്‍ന്നാണ് ഷൈലജ രണ്ട് മക്കള്‍ക്കും വിഷം നല്കിയ ശേഷം ജീവനൊടുക്കിയത്.
വൃക്ക തകരാറിലായതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭര്‍ത്താവ് പ്രദീപ് (സുന്ദരന്‍-42) സെപ്റ്റംബര്‍ രണ്ടിനാണ് മരിച്ചത്. ഭര്‍ത്താവ് മരിച്ചതിന്റെ 20-ാംനാള്‍ ഷൈലജ ഐസ്ക്രീമില് വിഷം ചേര്‍ത്ത് മക്കള്‍ക്ക് നല്‍കിയും സ്വയം കഴിച്ചും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തു.
സെപ്റ്റംബര്‍ 22-നായിരുന്നു സംഭവം. ഏഴ് വയസുകാരിയായ അണീമ മണിക്കൂറുകള്‍ക്കകം മരിച്ചു. മൂന്ന് ദിവസത്തിന് ശേഷം ചികിത്സയിലിരിക്കെ ഷൈലജയും മരിച്ചു. ഒരാഴ്ചയ്ക്ക് ശേഷം അക്ഷയ്യും മരിച്ചു. സിജിഇഎം എല്‍പി സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ് അക്ഷയ്.
District News
മലപ്പുറം: ചിന്നക്കലങ്ങാടിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.. കള ത്തിക്കണ്ടി രജീഷ് എന്ന ചെറൂട്ടി (48) ആണ് മരിച്ചത്.
രജീഷിനെ സുഹൃത്തിൻ്റെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു രജീഷിനെ വീടിനുള്ളിൽ മരിച്ച നിലയിൽ ക ണ്ടെത്തിയത്. വിവരം അറിഞ്ഞ് പോലീസെത്തി തുടർ നടപടി സ്വീകരിച്ചു.
സംഭവത്തിൽ സുഹൃത്തുക്കളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണ ത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ചോദ്യം ചെയ്യുന്നതിനായാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
സിപിഎം പ്രാദേശിക നേതാവും മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ സ്റ്റാന്‍ലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ചാലക്കുഴിയിലെ ലോഡ്ജിലാണ് സ്റ്റാന്‍ലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ നിന്ന് രാവിലെ പിണങ്ങിയിറങ്ങിയതാണെന്ന് പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. വ്യാപാര വ്യവസായ സമിതി ചിക്കന്‍ സമിതിയുടെ ജില്ലാ സെക്രട്ടറി കൂടിയാണ് സ്റ്റാന്‍ലി.
District News
പാലക്കാട്: അഗളിയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നില യിൽ കണ്ടെത്തി. നെല്ലിപ്പതി കുഴിവിള വീട്ടിൽ മഹേഷ് കുമാറിൻ്റെ മകൾ അരുന്ധതി യെയാണ് (16) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അഗളി ജിവിഎച്ച്എസ് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ്. ഇന്നലെ വൈകിട്ടു സ് കൂൾ വിട്ടു വീട്ടിലെത്തിയ ശേഷം ശുചിമുറിയിൽ പോയ പെൺകുട്ടി ഏറെ നേരം കഴി ഞ്ഞും പുറത്തിറങ്ങാത്തതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണു മരിച്ച നിലയിൽ കണ്ടത്.
മൃതദേഹം അഗളി ഗവ. ആശുപത്രി മോർച്ചറിയിൽ. അമ്മ: സൂര്യ (കുടുംബശ്രീ, അഗ
ളി). സഹോദരി: ആർദ്ര.
Kerala
പാലക്കാട്: അഗളിയിൽ പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിപ്പതി കുഴിവിള വീട്ടിൽ മഹേഷ് കുമാറിന്റെ മകൾ അരുന്ധതിയെയാണ് (16) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അഗളി ജിവിഎച്ച്എസ് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ്. ഇന്നലെ വൈകിട്ടു സ്കൂൾ വിട്ടു വീട്ടിലെത്തിയ ശേഷം ശുചിമുറിയിൽ പോയ പെൺകുട്ടി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാത്തതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണു മരിച്ച നിലയിൽ കണ്ടത്.
മൃതദേഹം അഗളി ഗവ. ആശുപത്രി മോർച്ചറിയിൽ. അമ്മ: സൂര്യ (കുടുംബശ്രീ, അഗളി). സഹോദരി: ആർദ്ര.
National
ഫരീദാബാദ്: ഹരിയാനയിൽ രണ്ട് പെൺമക്കളെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ബല്ലബ്ഗഢ് സെക്ടർ 8ൽ താമസിക്കുന്ന നിഖിൽ ഗോസ്വാമി(30) എന്നയാളാണ് രണ്ട് വയസുകാരിയായ സിദ്ധിയെയും കൈക്കുഞ്ഞായ മറ്റൊരു മകളെയും കൊലപ്പെടുത്തി ജീവനൊടുക്കിയത്.
പ്രാഥമിക അന്വേഷണത്തിൽ, പ്രസവത്തിനിടെ ഭാര്യ മരിച്ചതിനെ തുടർന്ന് നിഖിൽ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു.
2019ൽ നിഖിൽ, പൂജ എന്ന യുവതിയെ വിവാഹം ചെയ്തിരുന്നു. എന്നാൽ ഭാര്യയുടെ മരണത്തെ തുടർന്ന് നിഖിൽ കടുത്ത വിഷാദത്തിലായിരുന്നു. വീടിന്റെ സീലിംഗ് ഫാനിൽ കെട്ടിത്തൂക്കിയാണ് ഇയാൾ മക്കളെ കൊന്നത്. തുടർന്ന് മറ്റൊരു മുറിയിൽ കയറി തൂങ്ങി മരിച്ചു.
നിഖിലിന്റെ പിതാവാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കേസിൽ അന്വേഷണം ആരംഭിച്ചതായി ഫരീദാബാദ് പോലീസ് വക്താവ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ആശുപത്രി ജീവനക്കാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ അലിഷ ഗണേഷാണ് മരിച്ചത്.
തിരുവനന്തപുരം എസ്പി വെൽ ഫോർട്ട് ആശുപത്രിയിലെ ഓഫീസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു അലിഷ.
താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. വിഷാദരോഗം മൂലമുള്ള ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു. സ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മരണത്തിന് പിന്നിൽ ആരുമില്ലെന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്.
Kerala
കണ്ണൂര്‍: സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ചനിലയിൽ. കണ്ണൂർ പാനൂർ വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജ് (43) ആണ് മരിച്ചത്.
രാഷ്ട്രീയ അക്രമത്തിൽ പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയാണ് സ്വന്തം വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജീവനൊടുക്കിയതാകാമെന്നാണ് സൂചന. 2009ലാണ് ബിജെപി പ്രവര്‍ത്തകര്‍ ജ്യോതിരാജിനെ അതിക്രൂരമായി ആക്രമിച്ചത്. രണ്ട് കാലുകളിലും വെട്ടേറ്റിരുന്നു.
അന്ന് മുതൽ ചികിത്സയിലായിരുന്നു. ഒരു കാലിലെ വ്രണം മാറാത്ത നിലയിലായിരുന്നു. പോലീസ് എത്തി മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
Kerala
പത്തനംതിട്ട: അടൂരിൽ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കടത്തുകാവ് പോലീസ് ക്യാമ്പിലാണ് സംഭവം. കുഞ്ഞുമോൻ (51) ആണ് മരിച്ചത്. കുടുംബസമ്മേതം ക്യാംപ് ക്വാട്ടേഴ്സിൽ താമസിച്ചുവരികയായിരുന്നു.
ക്യാമ്പിലെ പരിശീലനത്തിന്റെയും മറ്റും ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥനാണ് കുഞ്ഞുമോൻ. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം.
National
റായ്പൂര്‍: ഛത്തീസ്ഗഡിൽ ഭാര്യ മുട്ടക്കറി പാചകം ചെയ്യാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഗൃഹനാഥൻ ജീവനൊടുക്കി. ധംതാരി ജില്ലയിലെ സിഹാവ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ശങ്കര ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
ടികു റാം സെന്‍(40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം വീട്ടില്‍ മുട്ട കൊണ്ടു വന്ന് ഭാര്യയോട് കറി പാചകം ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, "കരു ഭാത്' കഴിക്കുന്നതിനായി അടുത്ത ദിവസം ഉപവാസം അനുഷ്ഠിക്കാന്‍ പോവുകയാണെന്നും മുട്ടക്കറി ഉണ്ടാക്കാന്‍ പറ്റില്ലെന്നുമായിരുന്നു ഭാര്യയുടെ മറുപടി.
ഛത്തീസ്ഗഡിലെ വിവാഹിതരായ സ്ത്രീകള്‍ ആചരിക്കുന്ന തീജ് ഉത്സവത്തിന്റെ തലേദിവസം കരുഭാത്( പാവയ്ക്ക ഉപയോഗിച്ചുകൊണ്ടുകൊണ്ടുള്ള ഒരു വിഭവം) കഴിക്കും. ഭര്ത്താക്കന്മാരുടെ ദീര്‍ഘായുസിനും സമൃദ്ധിക്കും വേണ്ടി അടുത്ത ദിവസം ഉപവാസം അനുഷ്ഠിക്കുന്നതിന് മുമ്പ് കഴിക്കുന്ന ഭക്ഷണമാണിത്.
ഭാര്യയുടെ ഈ മറുപടിയില്‍ അസ്വസ്ഥത തോന്നിയ ടിക്കു റാം സെന്‍ വീട്ടില്‍ നിന്നും ഇറങ്ങിപോയി. പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തൃശൂർ: 1പോലീസിൽ നിന്ന് നീതി കിട്ടിയില്ലെന്ന് എഴുതിവച്ച് യുവാവ് ജീവനൊടുക്കി. തൃശൂർ അഞ്ഞൂർ സ്വദേശിയായ മനീഷാണ് മരിച്ചത്.
സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട പരാതിയിൽ നീതി കിട്ടിയില്ല എന്നാണ് യുവാവിന്റെ ആത്മഹത്യാക്കുറിപ്പിലുള്ളത്.
അഞ്ഞൂർ കുന്നിനടുത്തുള്ള ക്വാറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കുന്നംകുളം പോലീസ് സ്റ്റേഷനിൽ നിന്നും നീതി ലഭിച്ചില്ലെന്നും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തി. മൃതദേഹം റോഡിൽ വച്ച് പ്രതിഷേധം നടത്തി. കുറ്റക്കാരെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.
യുവാവിനെ ബ്ലേഡ് മാഫിയക്കാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ബന്ധുവിന് എടുത്തു നൽകിയ പണത്തിനുവേണ്ടി മനീഷിനെ തടവിലിട്ടിരുന്നുവെന്നും അവർ ആരോപിച്ചു.
National
ജയ്പുർ:രാജസ്ഥാനിൽ സ്ത്രീധന പീഡനത്തെ തുടർന്ന് മകളെ കൊന്ന് അധ്യാപിക തീകൊളുത്തി ജീവനൊടുക്കി. ജോധ്പൂർ ജില്ലയിലെ ഡാങ്കിയാവാസ് പോലീസ് സ്റ്റേഷൻ പരിധിയിലെ സർനാഡ ഗ്രാമത്തിലാണ് സംഭവം.
മൂന്ന് വയസുകാരിയായ മകൾ യശസ്വിയെ തീകൊളുത്തിയ ശേഷം സഞ്ജു ബിഷ്ണോയി ജീവനൊടുക്കുകയായിരുന്നു. യശസ്വി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ സഞ്ജു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ശനിയാഴ്ചയാണ് മരിച്ചത്.
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും തന്നെ പീഡിപ്പിച്ചിരുന്നുവെന്ന സഞ്ജു എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സ്കൂളിൽ നിന്നും വീട്ടിലെത്തിയ സഞ്ജു പെട്രോൾ ഒഴിച്ച് ആദ്യം മകളെ തീകൊളുത്തി. തുടർന്ന് സ്വന്തം ശരീരത്തിലും തീ പടർത്തി. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽക്കാർ പോലീസിനെയും കുടുംബത്തെയും വിവരമറിയിച്ചു. എന്നാൽ അപ്പോഴേക്കും മകൾ മരിച്ചിരുന്നു. പോലീസ് എത്തിയാണ് സഞ്ജുവിനെ ആശുപത്രിയിലെത്തിച്ചത്. സഞ്ജു ശനിയാഴ്ച മരണത്തിന് കീഴടങ്ങി.
മൃതദേഹത്തെച്ചൊല്ലി സഞ്ജുവിന്റെ മാതാപിതാക്കളും ഭർതൃവീട്ടുകാരും തമ്മിൽ തർക്കം ഉടലെടുത്തു. ഒടുവിൽ, പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം മാതാപിതാക്കൾക്ക് കൈമാറി. അമ്മയെയും മകളെയും ഒരുമിച്ചാണ് സംസ്കരിച്ചത്.
ജോധ്പൂർ ജില്ലയിലെ ഫിറ്റ്കാസ്നി ഗ്രാമത്തിൽ നിന്നുള്ള സഞ്ജുവിന്റെ മാതാപിതാക്കൾ, മരുമകൻ ദിലീപ് ബിഷ്ണോയിയും അമ്മയും അച്ഛനും ചേർന്ന് മകളെ ഉപദ്രവിക്കുകയും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു.
ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പോലീസ് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ഭർത്താവ്, അമ്മായിയമ്മ, ഭർതൃപിതാവ്, ഭർതൃസഹോദരി എന്നിവർ ചേർന്ന് തന്നെ പീഡിപ്പിച്ചതായും ആത്മഹത്യാക്കുറിപ്പിൽ യുവതി ആരോപിച്ചിട്ടുണ്ട്.
ഗണപത് സിംഗ് എന്നയാളുടെ പേരും എഫ്ഐആറിലുണ്ട്. ദിലീപ് ബിഷ്ണോയിയും ഗണപത് സിംഗും തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും ഇവർ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട് തിരുവള്ളൂരില്‍ സ്ത്രീധനപീഡനത്തെ തുടര്‍ന്ന് നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. ലോകേശ്വരിയുടെ ഭര്‍ത്താവ് പനീറും ഭര്‍തൃമാതാവ് പൂങ്കോതയുമാണ് പിടിയിലായത്.
വിവാഹം കഴിഞ്ഞ് നാലാം ദിവസമാണ് പൊന്നേരി സ്വദേശിനിയായ ലോകേശ്വരി (24) ജീവനൊടുക്കിയത്. കഴിഞ്ഞ ജൂൺ 27ന് ആയിരുന്നുകട്ടാവൂർ സ്വദേശി പനീറുമായി (37) യുവതിയുടെ വിവാഹം നടന്നത്.
സ്വകാര്യ കമ്പനി ജീവനക്കാരനാണ് പനീർ. യുവതിയുടെ വീട്ടുകാരോട് 10 പവൻ സ്ത്രീധനം വേണമെന്നാണ് പനീറിന്റെ കുടുംബം ആവശ്യപ്പെട്ടതെങ്കിലും അഞ്ച് പവൻ നൽകാമെന്നായിരുന്നു ലോകേശ്വരിയുടെ വീട്ടുകാർ സമ്മതിച്ചത്.
എന്നാൽ നാല് പവൻ സ്വർണമാണ് ലോകേശ്വരിക്ക് സ്ത്രീധനമായി നൽകാൻ കഴിഞ്ഞത്. സ്വർണത്തിന് പുറമെ വസ്ത്രങ്ങളും ബൈക്കും സ്ത്രീധനമായി നൽകിയിരുന്നു. പക്ഷേ, വിവാഹത്തിന് ശേഷം ലോകേശ്വരിയെ ഭർത്താവിന്റെ വീട്ടുകാർ പീഡിപ്പിക്കുകയായിരുന്നു.
കുടുംബത്തിലെ മൂത്ത മരുമകൾക്ക് 12 പവൻ സ്ത്രീധനമായി ലഭിച്ചിരുന്നെന്നും ബാക്കി ഒരു പവൻ സ്വർണം ഉടൻ ലഭിക്കണമെന്നും എസി വാങ്ങി നൽകണമെന്നും പറഞ്ഞായിരുന്നു ഉപദ്രവം.
കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെത്തിയ ലോകേശ്വരി, ഇക്കാര്യം മാതാപിതാക്കളോട് പറയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച രാത്രിയോടെ ലോകേശ്വരിയെ സ്വന്തം വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Kerala
കണ്ണൂർ: കായലോട് പറന്പായിയിൽ റസീന മൻസിലിൽ റസീന ആത്മഹത്യ ചെയ്യാൻ കാരണമായത് സദാചാര ഗുണ്ടായിസമെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തതെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ്. മകളുടെ മരണത്തിൽ പോലീസ് അറസ്റ്റിലായവർ നിരപരാധികളാണെന്ന റസീനയുടെ മാതാവ് ഫാത്തിമ പറഞ്ഞതിനു പിന്നാലെയാണു സിറ്റി പോലീസ് കമ്മീഷണർ ഇക്കാര്യം വ്യക്തമാക്കിയത്. യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസിനു ലഭിച്ചിരുന്നു. ഇതിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എസ്ഡിപിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്.
സുഹൃത്തുമായി സംസാരിച്ചുനിൽക്കുന്നതിനിടെയാണ് ഒരു സംഘം ഇരുവർക്കുമെതിരേ ഭീഷണി മുഴക്കിയത്. ഇരുവരുടെയും പക്കൽനിന്നു മൊബൈൽ ഫോൺ ഈ സംഘം തട്ടിയെടുക്കുകയും ചെയ്തു. ഈ ഫോണുകൾ അറസ്റ്റിലായവരിൽനിന്നു പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ ഒരാൾ മരിച്ച റസീനയുടെ ബന്ധുകൂടിയാണ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്. യുവതിയുടെ സുഹൃത്തായ യുവാവ് കേസിൽ പ്രതിയല്ലെന്നും ഇയാളെ കണ്ടെത്താനായിട്ടില്ലെന്നും സിറ്റി കമ്മീഷണർ നിധിൻ രാജ് പറഞ്ഞു.
അറസ്റ്റിലായവർ നിരപരാധികളെന്ന് യുവതിയുടെ അമ്മ
യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായവർ നിരപരാധികളാണെന്ന് മരിച്ച യുവതിയുടെ അമ്മ. നീതി കിട്ടാനായി അടുത്ത ദിവസം സ്റ്റേഷനിൽ പരാതി നൽകുമെന്നും അവർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. കഴിഞ്ഞ ദിവസമാണു പറമ്പായിയിലെ റസീന വീടിനകത്ത് ആത്മഹത്യ ചെയ്തത്. “ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല. അറസ്റ്റിലായ പ്രതികൾ അടുത്ത ബന്ധുക്കളും യാതൊരു പ്രശ്നങ്ങൾക്കും പോകാത്തവരുമാണ്. ഇവരെ വിട്ടുകിട്ടണം. സഹോദരിയായതുകൊണ്ടാണ് ഇവർ പ്രശ്നത്തിൽ ഇടപെട്ടത്. നല്ലതിനു വേണ്ടിയാണ് അവർ ഇങ്ങനെ ചെയ്തത്. മകളുടെ സുഹൃത്തായ യുവാവ് ചൂഷണം ചെയ്തു വരികയായിരുന്നു. ഇതിലൂടെ അവളുടെ സ്വർണവും പണവും നഷ്ടപ്പെട്ടു’’- റസീനയുടെ അമ്മ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. റസീനയുടെ മരണത്തിനു കാരണം ആൺസുഹൃത്താണെന്നും ഇവർ പറഞ്ഞു.
നടന്നത് താലിബാൻഭീകരതയെന്ന് പി.കെ. ശ്രീമതി
തീവ്രവാദ പ്രവർത്തനത്തിന്റെ ഭീകരത കൃത്യമായി ബോധ്യപ്പെടുത്തുന്ന സംഭവമാണു കായലോട് നടന്നതെന്ന് അഖിലേന്ത്യാ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ. ശ്രീമതി. ആത്മഹത്യ എന്ന പേര് പറയാമെങ്കിലും ഒരുതരത്തിൽ നടന്നത് ആൾക്കൂട്ട കൊലപാതകമാണെന്നും ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. അതിഭീകരമായ മാനസികപീഡനമാണു യുവതിക്കു നേരേ നടന്നത്. ഭർത്താവല്ലാത്ത ഒരാളോട് ഒരു മുസ്ലിം സ്ത്രീ സംസാരിക്കാൻ പാടില്ല എന്ന ചിലരുടെ ചിന്താഗതി താലിബാനിസമാണ്.
അരാജകത്വത്തിലേക്കു പോകുന്നത് ആർക്കും യോജിക്കാനാകില്ല. സംഭവത്തിൽ കുറ്റക്കാരായ മുഴുവൻ ആളുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഇത്തരം ഭീകര,വർഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചേ പറ്റൂ. കേരളത്തിന്റെ മണ്ണിൽ ഇത് വിലപ്പോകില്ലെന്നും ശ്രീമതി പ്രതികരിച്ചു.
Kerala
ഡോ. ജയിംസ് പോള്‍ പണ്ടാരക്കളം
ആത്മഹത്യ ലോകമെമ്പാടുമുള്ള സമൂഹങ്ങളിലും ആശുപത്രികളിലും വലിയൊരു പൊതുജനാരോഗ്യ പ്രതിസന്ധിയായി മാറിയിരിക്കുന്നു. ചിലർ ദുരിതങ്ങളിൽനിന്നുള്ള ഒരേയൊരു മോചനമാർഗമായി ഇതിനെ കാണുന്നുണ്ടെങ്കിലും, വാസ്തവത്തിൽ ഇത് പ്രശ്നങ്ങൾക്ക് ഒരു പരിഹാരമല്ല. മറിച്ച്, ഇത് വ്യക്തിയുടെ കുടുംബത്തിനും സമൂഹത്തിനും തീവ്രമായ മാനസികവേദനയും സാമൂഹിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.
ഒറ്റപ്പെടൽ, ആകുലത, ആത്മാഭിമാനഹാനി, മാനസികാരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവ ഇതിലേക്ക് നയിക്കാം. മാനസികപ്രശ്നങ്ങൾ തുറന്നു പറയാനും സഹായം തേടാനും എല്ലാവർക്കും അവസരമുണ്ടാകണം. ആത്മഹത്യ ഒരു പരിഹാരമല്ല; പ്രതിസന്ധികളെ ജീവിതത്തിൽ പുതിയ തുടക്കത്തിനുള്ള ഇടവേളയായി മാറ്റാവുന്നതാണ്.
കേരളീയ പശ്ചാത്തലത്തിൽ
സാക്ഷാരതയിലും സാമ്പത്തികതയിലും മുന്നാക്കം നിൽക്കുന്ന കേരളത്തിൽ ആത്മഹത്യകളുടെ വർധന ഒരു വിരോധാഭാസമായി തോന്നിയേക്കാം. കേരളം, ഇന്ത്യയിലെ ഏറ്റവും വായനശീലമുള്ളതും സാമൂഹികമായി പുരോഗമനപരമായതുമായ സംസ്ഥാനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഇപ്പോഴത്തെ ആത്മഹത്യാനിരക്കിൽ സംഭവിക്കുന്ന അതിവേഗ വർധന മാനസികാരോഗ്യ വിദഗ്ധരിലും പൊതുജനത്തിലും ഗുരുതരമായ ആശങ്കകൾ ഉയർത്തുകയാണ്. ലഭ്യമായ കണക്കുകൾ പ്രകാരം, കൂട്ട ആത്മഹത്യകൾ-ഏതെങ്കിലും ഒരു സമൂഹത്തിലും ചെറുകാലത്തിനുള്ളിൽ പുനരാവൃതമാകുന്ന ആത്മഹത്യകൾ-കൂടുതൽ സാധാരണമായി മാറിക്കൊണ്ടിരിക്കുന്നു. ഇത് “ആത്മഹത്യ-സംക്രമണം” എന്നറിയപ്പെടുന്ന പ്രവണതയുടെയും അതിനെ പ്രോത്സാഹിപ്പിക്കുന്നതിൽ മാധ്യമ റിപ്പോർട്ടിംഗിന്റെ പങ്കിന്റെ സാധ്യതയെയും സൂചിപ്പിക്കുന്നു.
വിദഗ്ധർ ശ്രദ്ധയിൽപ്പെടുത്തുന്നത്
യുവാക്കൾക്കിടയിലെ ഉയർന്ന മാനസിക സമ്മർദം, പഠന-തൊഴിൽ സമ്മർദങ്ങളുടെ വർധന, കുടുംബങ്ങളും സമൂഹങ്ങളും ഉൾപ്പെടുന്ന പരമ്പരാഗത പിന്തുണാ സംവിധാനങ്ങളുടെ തകരാർ, കൂടാതെ മാനസികാരോഗ്യ സേവനങ്ങളുടെ അപര്യാപ്തമായ ഉപയോഗം എന്നിവയാണ്. ആശങ്കാജനകമായ ഈ പ്രവണത, വിദ്യാഭ്യാസം, സാമ്പത്തിക പുരോഗതി എന്നിവ മാത്രം മതിയാവില്ലെന്നും അതിനുപരി മാനസികാരോഗ്യത്തെ മുൻനിർത്തിയുള്ള സജീവ ഇടപെടലുകൾ അനിവാര്യമാണെന്ന് തെളിയിക്കുന്നു.
പ്രതിവർഷം ഏഴ് ലക്ഷത്തിലധികം ആളുകൾ ലോകമെമ്പാടും ആത്മഹത്യയിലൂടെ മരണപ്പെടുന്നതായി കണക്കാക്കപ്പെടുന്നു. മുൻപ് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലാണ് ആത്മഹത്യാനിരക്ക് കൂടുതലെന്ന് കണക്കാക്കിയിരുന്നെങ്കിലും, നിലവിലെ പഠനങ്ങൾ ഇത് ശരിയല്ലെന്നു സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ, കേരളം ഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2022ലെ റിപ്പോർട്ട് പ്രകാരം, കേരളത്തിൽ ആത്മഹത്യാ നിരക്കിൽ കാര്യമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 2022-ൽ 10,162 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇത് 2021ൽ 9,549 ആത്മഹത്യകളുണ്ടായി. 18നും 30നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ ആത്മഹത്യാ കേസുകൾ ഗണ്യമായി വർധിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം ഈ പ്രായ വിഭാഗത്തിൽ കുറഞ്ഞത് 1,046 പേർ കേരളത്തിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്.
ആത്മഹത്യയുടെ കാരണങ്ങൾ
ആത്മഹത്യയിലേക്കു നയിക്കുന്ന കാരണങ്ങൾ സങ്കീർണവും വ്യക്തിഗതവുമാണ്. ഒറ്റ കാരണം കൊണ്ടായിരിക്കില്ല ഒരാൾ ഈ അവസ്ഥയിലേക്ക് എത്തുന്നത്. പ്രധാന കാരണങ്ങൾ ഇവയാണ്.
മാനസികാരോഗ്യ പ്രശ്നങ്ങൾ: വിഷാദം, ഉത്കണ്ഠാ രോഗങ്ങൾ, ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളാണ് ആത്മഹത്യയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, 90 ശതമാനം ആത്മഹത്യകൾക്കും പിന്നിൽ മാനസികരോഗങ്ങളാണ്. ചികിത്സ ലഭിക്കാത്ത അവസ്ഥയിൽ ഇത് വഷളാകാം. തീവ്രമായ വിഷാദരോഗാവസ്ഥയിൽ കാണുന്ന നിരാശ, ഒറ്റപ്പെടൽ, താൻ ഒരു പരാജയമാണെന്ന തോന്നൽ എന്നിവ ആത്മഹത്യാ പ്രവണത വർധിപ്പിക്കുന്നു. സൈക്കോസിസ്, മാനിയ തുടങ്ങിയ അവസ്ഥകളും ഇതിന് കാരണമാകാം.
സാമൂഹികവും പാരിസ്ഥിതികവുമായ ഘടകങ്ങൾ: ഒറ്റപ്പെടൽ, സാമ്പത്തിക പ്രശ്നങ്ങൾ (ദാരിദ്ര്യം, കടബാധ്യത), തൊഴിലില്ലായ്മ, പ്രണയബന്ധങ്ങളിലെ തകർച്ച, കുടുംബ പ്രശ്നങ്ങൾ,ഭാര്യാഭർത്താക്കന്മാരുടെ തർക്കങ്ങൾ, വിവാഹമോചനം, അക്രമങ്ങൾക്ക് ഇരയാകുന്നത്, വിവേചനം, സാമൂഹിക അവഗണന, വിദ്യാഭ്യാസ സമ്മർദം (പരീക്ഷാ പരാജയം, മാതാപിതാക്കളുടെ അമിത പ്രതീക്ഷകൾ എന്നിവ ആത്മഹത്യയിലേക്ക് നയിക്കാവുന്ന സാമൂഹിക സമ്മർദങ്ങളാണ്.
ശാരീരിക രോഗങ്ങൾ: ഗുരുതരമായതോ മാറാരോഗങ്ങളോ ഉള്ളവർക്ക് ജീവിതത്തോടുള്ള താത്പര്യം നഷ്ടപ്പെടാനും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാനും സാധ്യതയുണ്ട്.
മുൻപുള്ള ആത്മഹത്യാ ശ്രമങ്ങൾ: മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളവർക്ക് വീണ്ടും അതിനുള്ള സാധ്യത കൂടുതലാണ്. രോഗം ഭേദമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലും ശ്രദ്ധ ആവശ്യമാണ്.
ലഹരിവസ്തുക്കളുടെ ഉപയോഗം: മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിത ഉപയോഗം മാനസികനിലയെ സാരമായി ബാധിക്കുകയും ആത്മഹത്യാ ചിന്തകൾക്ക് കാരണമാകുകയും ചെയ്യും. ഇത് വിവേകത്തോടെ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെ ഇല്ലാതാക്കുന്നു.
പ്രതിസന്ധികളെ നേരിടാനുള്ള കഴിവില്ലായ്മ: ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെയും സമ്മർദങ്ങളെയും നേരിടാൻ സാധിക്കാതെ വരുമ്പോൾ ചിലർക്ക് ആത്മഹത്യ ഒരു പോംവഴിയായി തോന്നാം.
സഹായം തേടാനുള്ള അവസരങ്ങളുടെ കുറവ്: മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് ഭയവും സമൂഹത്തിന്റെ കളങ്കപ്പെടുത്തലും കാരണം ആവശ്യമായ സഹായം തേടാൻ കഴിയാതെ വരുന്നത് അവരുടെ ദുഃഖം കൂടുതൽ വഷളാക്കുന്നു.
പ്രതിരോധ മാർഗങ്ങൾ
ബോധവത്കരണം: ബൈപോളാർ ഡിപ്രഷനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക. ഇത് രോഗം തിരിച്ചറിയാനും ചികിത്സ തേടാനും സഹായിക്കും.
സമൂഹത്തിന്റെ പിന്തുണ: മാനസികാരോഗ്യത്തോടുള്ള അവഗണനയും മൗനവും മാറ്റിയെടുക്കണം. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ സമൂഹം അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് ഒഴിവാക്കണം.
സമഗ്രമായ സ്ക്രീനിംഗ്: മാനസികാരോഗ്യ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്താൻ സഹായിക്കുന്ന മികച്ച സ്ക്രീനിംഗ് സംവിധാനങ്ങൾ നടപ്പിലാക്കുക.
ശരിയായ ചികിത്സ: സാധാരണ ആന്റി ഡിപ്രസന്റുകൾ മാത്രം ഉപയോഗിക്കുമ്പോഴുള്ള അപകടസാധ്യത മനസിലാക്കണം. ആദ്യഘട്ടത്തിൽത്തന്നെ ശരിയായ രോഗനിർണയം നടത്തുകയും ചികിത്സ (മാനസികാവസ്ഥാ ചികിത്സ, കൗൺസലിംഗ്) ആരംഭിക്കുകയും ചെയ്യുക.
ലഭ്യത ഉറപ്പാക്കുക: മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കുക.
ബൈപോളാർ ഡിപ്രഷൻ ആയിരക്കണക്കിന് ആത്മഹത്യകൾക്ക് കാരണമാകുന്ന ഒരു വലിയ ഘടകമാണ്. ഇത് തിരിച്ചറിയപ്പെടാതെ പോകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. നേരത്തെയുള്ള രോഗനിർണയം, ശരിയായ ചികിത്സ, നിരന്തരമായ പിന്തുണ, സാമൂഹിക അംഗീകാരം എന്നിവയിലൂടെ ഈ പ്രതിസന്ധി ഒരു പരിധി വരെ ലഘൂകരിക്കാനാകും.
പ്രതിരോധ മാർഗങ്ങൾ:
ഒരു സമഗ്ര സമീപനം
ആത്മഹത്യ തടയുന്നതിന് വിവിധങ്ങളായ പ്രായോഗിക പരിഹാരങ്ങൾ ആവശ്യമാണ്. മാനസികാരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുക, സാമൂഹിക പിന്തുണ വർധിപ്പിക്കുക, സർക്കാർ തലത്തിലുള്ള ഇടപെടലുകൾ നടത്തുക, മതപരവും ആത്മീയവുമായ കാഴ്ചപ്പാടുകൾ പ്രയോജനപ്പെടുത്തുക എന്നിവ ഇതിൽപ്പെടുന്നു.
1. മാനസികാരോഗ്യം മെച്ചപ്പെടുത്തൽ
ജീവനി പദ്ധതി: കേരളത്തിലെ സ്കൂളുകളിൽ മാനസികാരോഗ്യ ക്ലിനിക്കുകൾ സ്ഥാപിക്കുന്നത് വിദ്യാർഥികളിലെ പ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയാനും ചികിത്സ നൽകാനും സഹായിക്കുന്നു.
സാധാരണവത്കരണം: മാനസികരോഗങ്ങളെക്കുറിച്ചുള്ള അജ്ഞതയും കളങ്കബോധവും ഇല്ലാതാക്കി, മാനസികാരോഗ്യത്തെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കണം.
ചികിത്സയും തെറാപ്പിയും: വിഷാദം, അതിർത്തി രേഖാ വ്യക്തിത്വ വൈകല്യം, മദ്യപാനം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് മുൻകൂർ ചികിത്സയും സൈക്കോതെറാപ്പി, ഡയലക്റ്റിക്കൽ ബിഹേവിയർ തെറാപ്പി പോലുള്ള ഫലപ്രദമായ മാർഗങ്ങളും ലഭ്യമാക്കണം.
2. സാമൂഹിക സുരക്ഷാജാലം
അടുപ്പമുള്ളവരുടെ ശ്രദ്ധ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും സജീവമായി കേൾക്കുകയും പിന്തുണ നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
സാമൂഹിക കേന്ദ്രങ്ങൾ: സമൂഹ കേന്ദ്രങ്ങളിലൂടെയും കൂട്ടായ്മകളിലൂടെയും ഒറ്റപ്പെടൽ കുറയ്ക്കാനാകും.
ബോധവത്കരണം: അപകടസാധ്യതയുള്ളവരെ തിരിച്ചറിയാനും അവർക്ക് പിന്തുണ നൽകാനും സഹായിക്കുന്ന തരത്തിൽ പൊതുജനങ്ങളെ ബോധവത്കരിക്കണം.
3. സർക്കാർ നടപടികൾ
കിരൺ ഹെൽപ്പ്ലൈൻ (1800-599-0019): 24 മണിക്കൂറും സൗജന്യ മാനസികാരോഗ്യ സഹായം നൽകുന്ന ഇത്തരം ഹെൽപ്പ്ലൈനുകൾ വളരെ നിർണായകമാണ്.
ദേശീയ ആരോഗ്യ മിഷന്റെ മാനസികാരോഗ്യ പരിപാടികൾ: മെന്റൽ ഹെൽത്ത് കമ്യൂണിറ്റി കെയർ സെന്ററുകൾ പോലുള്ള പദ്ധതികൾക്ക് കൂടുതൽ ഊന്നൽ നൽകണം.
മുന്നറിയിപ്പ് സൂചനകൾ: ആത്മഹത്യക്ക് പേരുകേട്ട സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും സഹായ സ്ഥാപനങ്ങളുടെ ഫോൺ നമ്പറുകളും സ്ഥാപിക്കുന്നത് സഹായകമാണ്.
ലഹരി ലഭ്യത കുറയ്ക്കൽ: മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളുടെ ലഭ്യത കുറയ്ക്കുന്നത് ആത്മഹത്യാനിരക്ക് കുറയ്ക്കാൻ സഹായിക്കും.
4. മതപരവും ആത്മീയവുമായ സമീപനം
ആത്മീയതയും മതപരമായ വിശ്വാസങ്ങളും ആത്മഹത്യാ ചിന്തകളോട് പോരാടുന്നവർക്ക് ആശ്വാസം നൽകും. ജീവിതത്തിന് അർഥമുണ്ടെന്ന് പഠിപ്പിക്കുന്ന ആത്മീയപാതകൾ ആളുകളെ പ്രത്യാശയോടെ മുന്നോട്ടുപോകാൻ സഹായിക്കും. ആത്മീയ സമൂഹങ്ങൾ പിന്തുണയും ഉൾപ്പെടലിന്റെയും അനുഭവങ്ങൾ നൽകുന്നു. പ്രത്യാശ, മുക്തി, ക്ഷമ എന്നിവ പല ആത്മീയ പാരമ്പര്യങ്ങളിലും കേന്ദ്ര വിഷയങ്ങളാണ്. പ്
Kerala
കൊച്ചി: കല്‍പ്പറ്റ അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശിയായ ഗോകുൽ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ട സംഭവം സിബിഐ അന്വേഷണത്തിനു വിട്ടതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റീസ് ജി.ഗിരീഷ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഗോകുലിന്റെ അമ്മ ഓമന ഫയല്‍ ചെയ്ത ഹര്‍ജി തീര്‍പ്പാക്കി.
പെണ്‍കുട്ടിയെ കാണാതായെന്ന പരാതിയിലാണ് ഗോകുലിനെ കോഴിക്കോടുനിന്ന് കല്‍പ്പറ്റ സ്റ്റേഷനില്‍ എത്തിച്ചത്. സുഹൃത്തായ പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലുമാക്കി.
ഏപ്രില്‍ ഒന്നിനാണു സ്റ്റേഷനിലെ ശൗചാലയത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും കാര്യക്ഷമമല്ലെന്നും സുതാര്യമായ അന്വേഷണത്തിന് സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടുമായിരുന്നു ഹര്‍ജി.