Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Seminar

Ernakulam

ബാ​ലാ​വ​കാ​ശ സെ​മി​നാ​ര്‍

കൊ​ച്ചി: വൈ​ക്കം, ചേ​ര്‍​ത്ത​ല മേ​ഖ​ല​ക​ളി​ലെ നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള, പ​ഠ​ന​ത്തി​ല്‍ സ​മ​ര്‍​ഥ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രു​പ​ത സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ ന​ട​പ്പാ​ക്കി വ​രു​ന്ന വി​ദ്യാ​ദ​ര്‍​ശ​ന്‍ പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു.

പൊ​ന്നു​രു​ന്നി കാ​ര്‍​ഡി​ന​ല്‍ പാ​റേ​ക്കാ​ട്ടി​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് കൊ​ളു​ത്തു​വെ​ള്ളി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം ജ​ര്‍​മ​നി ആ​സ്ഥാ​ന​മാ​യ റേ ​ഓ​ഫ് ഹോ​പ് ചി​ല്‍​ഡ്ര​ന്‍​സ് ഫൗ​ണ്ടേ​ഷ​ന്‍ ഫൗ​ണ്ട​ര്‍ ചെ​യ​ര്‍​മാ​ന്‍ ഫാ. ​തോ​മ​സ് മു​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

റേ ​ഓ​ഫ് ഹോ​പ് ചി​ല്‍​ഡ്ര​ന്‍​സ് ഫൗ​ണ്ടേ​ഷ​ന്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ സൂ​സ​ന്നെ, ബെ​റ്റി​ന, സ്റ്റെ​ഫി, ഫ്രാ​ങ്ക് എ​ന്നി​വ​ര്‍ കു​ട്ടി​ക​ളു​മാ​യി സം​വാ​ദം ന​ട​ത്തി. സ​ഹൃ​ദ​യ അ​സി. ഡ​യ​റ​ക്ട​ര്‍ ഫാ. ​സി​ബി​ന്‍ മ​ന​യം​പി​ള്ളി സെ​മി​നാ​ര്‍ ന​യി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കെ.​ഒ. മാ​ത്യൂ​സ്, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ജൂ​ലി, അ​ന​ഘ ജോ​ബി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Latest News

Up