International
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ പിറ്റ്സ്ബര്‍ഗില്‍ ഇന്ത്യന്‍ വംശജന് വെടിയേറ്റ് മരിച്ചു. മോട്ടല്‍ മാനേജറായ രാകേഷ് എഹാഗബന് (51) ആണ് കൊലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
പിറ്റ്സ്ബര്‍ഗിലെ മോട്ടല്‍ മാനേജറായ രാകേഷ്, സ്ഥാപനത്തിന് പുറത്ത് നടന്ന തര്‍ക്കത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ടത്.
സ്റ്റാന്‍ലി യൂജിന്‍ വെസ്റ്റ് (37) എന്നയാളാണ് രാകേഷിന് എതിരെ വെടിയുതിര്‍ത്തത്. രാകേഷ് മാനേജറായ മോട്ടലിലെ അന്തേവാസിയായ സ്ത്രീയുമായിട്ടായിരുന്നു അക്രമിയുടെ വാക്കുതര്‍ക്കം.
ഇതിൽ ഇടപെട്ട രാകേഷിന്റെ തലയ്ക്ക് നേരെ പോയിന്റ് ബ്ലാങ്കിൽ അക്രമി വെടിവയ്ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ രാകേഷ് മരിച്ചു.
സ്ത്രീക്ക് നേരെയും അക്രമി വെടിയുതിര്‍ത്തയായും റിപ്പോര്‍ട്ടുകളുണ്ട്. ഇയാളെ പിന്നീട് പോലീസ് എറ്റുമുട്ടിലൂടെയാണ് പിടികൂടിയത്. പോലീസിന് നേരെയും ഇയാള്‍ വെടിയുതിര്‍ത്തു.
പോലീസുമായുള്ള ഏറ്റമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ അക്രമിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.
District News
കോട്ടയം: കാണക്കാരി കപ്പടക്കുന്നേൽ ജെസി(50)യുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല നടത്തിയതിന് ശേഷം കാണക്കാരിയിൽ നിന്ന് കാറിലാണ് ഭർത്താവ് സാം(59) മൃതദേഹം ചെപ്പുകുളത്ത് എത്തിച്ചത്.
ചെപ്പുകുളം ചക്കുരംമാണ്ടിലെ കൊക്കയിൽ കഴിഞ്ഞ ദിവസമാണ ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. സാമിന്റെ ആദ്യഭാര്യ ഉപേക്ഷിച്ചുപോയശേഷം 1994ലാണ് ജെസിയെ വിവാഹം ചെയ്തത്.
എന്നാൽ വഴക്കിനെ തുടർന്ന് 15 വർഷമായി കാണക്കാരി രത്നഗിരിപ്പള്ളിക്ക് സമീപമുള്ള വീട്ടിൽ രണ്ട് നിലകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. ഈ വീട്ടിൽ സമാധാനപരമായി താമസിക്കാൻ നൽകിയ കേസിൽ ജെസിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി 2018ൽ പാല അഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
സാമിന് ഇതേ വീട്ടിൽതന്നെ താമസിക്കാൻ ജെസി അനുവാദം നൽകി. വീട്ടിൽ കയറാതെ പുറത്തുനിന്ന് സ്റ്റെയർക്കെയ്സ് പണിതാണ് സാമിന് രണ്ടാംനിലയിൽ താമസസൗകര്യമൊരുക്കിയത്.
സാം വിദേശവനിതകൾ ഉൾപ്പെടെയുള്ളവരുമായി പരസ്യബന്ധം പുലർത്തിയിരുന്നത് ജെസി ചോദ്യംചെയ്തിരുന്നു. ഇരുനിലവീട്ടിൽ പരസ്പരബന്ധമില്ലാതെ താമസിച്ചിരുന്ന സമയങ്ങളിൽ ഇയാൾ വിദേശ വനിതകൾ ഉൾപ്പെടെയുള്ളവരുമായി ജെസിയുടെ കൺമുമ്പിലൂടെ വീട്ടിൽ എത്തിയിരുന്നു.
ഇവിടേക്ക് എത്തിയ സ്ത്രീകളോട് താൻ അവിവാഹിതനാണെന്ന് പറഞ്ഞാണ് എത്തിച്ചിരുന്നതും. എന്നാൽ വീട്ടിലെത്തുന്ന സ്ത്രീകളോട് താൻ സാമിന്റെ ഭാര്യയാണെന്നും മൂന്ന് മക്കളുണ്ടെന്നും ജെസി അറിയിച്ചിരുന്നു. ഇതോടെ പലരും വീട്ടിൽനിന്നും അപ്പോൾ തന്നെ മടങ്ങിയിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിയറ്റ്നാം സ്വദേശിനിയായ സ്ത്രീ താൻ ചതിക്കപ്പെട്ടാണ് ഇവിടെ എത്തിയതെന്നും തന്നോട് ക്ഷമിക്കണമെന്നും ജെസിയോട് പറഞ്ഞാണ് മടങ്ങിയത്. ജെസിയുടെ മൊബൈൽ നമ്പറും ഇവർ മേടിച്ചിരുന്നു. വിയറ്റ്നാം സ്വദേശിനിയെ സാം നിരന്തരമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇവർ ഒഴിഞ്ഞുമാറി.
തന്റെ ബന്ധം തകർത്ത ജെസിയെയും മകനായ സാന്റോയെയും കൊലപ്പെടുത്തുമെന്ന് ഇയാൾ വിദേശ വനിതയെ അറിയിച്ചു. ഇതിൽ ഭയന്ന ഇവർ വേഗം ഈ വിവരം മെസേജിലൂടെ ജെസിയെ അറിയിച്ചു.
പരിചയമില്ലാത്തവരുമായി അധികം ബന്ധം സ്ഥാപിക്കരുതെന്നും സാം നിങ്ങളെ ഏതുവിധേനയും കൊലപ്പെടുത്താൻ ശ്രമിക്കുമെന്നും അറിയിച്ചു. ഇതേ തുടർന്ന് കുറേ മാസത്തേക്ക് ജെസി വളരെ കരുതലോടെയാണ് വീട്ടിൽ താമസിച്ചതെന്ന് ഇവരുടെ അഭിഭാഷകനായ അഡ്വ. ശശികുമാർ പറഞ്ഞു.
ആറുമാസമായി എംജി യൂണിവേഴ്സിറ്റിയിൽ ടൂറിസം ബിരുദാനന്തര കോഴ്സ് പഠിക്കുകയായിരുന്നു സാം. ഇതിനിടെ സാം, ഭാര്യയെ ഈ വീട്ടിൽനിന്നും മാറ്റി മറ്റൊരിടത്ത് താമസിപ്പിക്കാൻ കോടതിയെ സമീപിച്ചു. എന്നാൽ, ജെസി കോടതിയിൽ ഇതിനെ എതിർത്തു.
തനിക്കെതിരായി കോടതിയിൽനിന്ന് വിധി വന്നേക്കുമെന്ന് കരുതിയ സാം ഇവരെ കൊല്ലുകയായിരുന്നു. 26ന് വൈകിട്ട് ആറിന് വീട്ടിലെത്തിയ സാമും വീട്ടിലുണ്ടായിരുന്ന ജെസിയും തമ്മിൽ സിറ്റൗട്ടിൽ വച്ചുതന്നെ വാക്കുതർക്കം ഉണ്ടായി. കൈയിൽ കരുതിയിരുന്ന മുളക് സ്പ്രേ പ്രയോഗിച്ചതിന് ശേഷം സാം, ജെസിയെ കിടപ്പുമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി. തുടർന്ന് ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നു.
അടുത്തദിവസം പുലർച്ചെ കാറിൽ ചെപ്പുകുളം ചക്കുരംമാണ്ട് ഭാഗത്ത് എത്തി. റോഡിൽനിന്ന് മൃതദേഹം കൊക്കയിലേക്ക് തള്ളിയിട്ടു.
29ന് ജെസിയെ സുഹൃത്ത് ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ ഇവർ കുറവിലങ്ങാട് പോലീസിൽ പരാതിപ്പെട്ടു. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ബംഗളൂരുവിലുണ്ടെന്ന് മനസലാക്കി.
പോലീസ് ബംഗുളൂരുവിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജെസിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ മക്കളായ സ്റ്റെഫി സാം, സോനു സാം, സാന്റോ സാം എന്നിവർ വിദേശത്താണ്.
വൈക്കം ഡിവൈഎസ്പി ടി.പി. വിജയന്റെ നേതൃത്വത്തിൽ കുറവിലങ്ങാട് എസ്എച്ച് ഇ.അജീബ്, എസ്ഐ മഹേഷ് കൃഷ്ണൻ, എഎസ്ഐ ടി.എച്ച്. റിയാസ്, സിപിഒ പ്രേംകുമാർ എന്നിവർ ചേർന്നാണ് സാമിനെ അറസ്റ്റ് ചെയ്തത്.
വിവാഹിതരായത് മുതൽ ജെസി നേരിട്ടത് വലിയ പീഡനങ്ങളായിരുന്നു. 2008ൽ സൗദിയിൽ ഒരുമിച്ച് താമസിച്ചിരുന്ന സമയത്ത് മറ്റൊരു വിദേശ വനിതയുമായിട്ടുള്ള ബന്ധം ചോദ്യം ചെയ്തതിന് ക്രൂര പീഡനമാണ് ജെസി നേരിടേണ്ടി വന്നിട്ടുള്ളത്.
വാതിലിന്റെ ലോക്ക് ഊരി പലതവണ തലയിൽ അടിച്ചു. ബോധരഹിതയായ ജെസി രണ്ട് മാസത്തോളം വെന്റിലേറ്ററിലായിരുന്നു. പോലീസിനോട് അന്ന് ബാത്ത്റൂമിൽ തലയടിച്ച് വീണെന്നാണ് സാം പറഞ്ഞിരുന്നത്.
ജെസി സ്വബോധത്തോടെ സംസാരിക്കാൻ തുടങ്ങിയപ്പോൾ, തനിക്ക് തെറ്റ് പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞതോടെ ജെസി പോലീസിൽ പരാതിപ്പെട്ടില്ല. പിന്നീടും ഇയാൾ പലതവണ ഇവരെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴും ഇവർ മക്കളെ ഓർത്ത് പലതും സഹിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
National
ലക്നോ: ഉത്തർപ്രദേശിലെ ഹാപൂരിൽ മാലിന്യം വലിച്ചെറിയുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഇളയ സഹോദരനും ഭാര്യയും യുവാവിനെ വെട്ടിക്കൊന്നു.
വീരേന്ദ്ര (40) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച, ഇളയ സഹോദരൻ സുനിലിന്റെ മകൾ വീരേന്ദ്രയുടെ വീടിന് മുന്നിൽ മാലിന്യം വലിച്ചെറിഞ്ഞിരുന്നു. ഇത് വീരേന്ദ്ര എതിർത്തപ്പോൾ, സഹോദരന്മാർ തമ്മിൽ തർക്കമുണ്ടായി.
തുടർന്ന് ഇത് കൈയാങ്കളിയിലേക്ക് നീണ്ടു. സുനിലും ഭാര്യ ഗുഡ്ഡോയും കോടാലിയും വടിയും ഉപയോഗിച്ച് വീരേന്ദ്രയെ ആക്രമിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വീരേന്ദ്രയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മീററ്റിലെ ഒരു ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മരണം സംഭവിക്കുകയായിരുന്നു.
വീരേന്ദ്രയുടെ ഭാര്യയുടെ പരാതിയിൽ സുനിലിനും ഭാര്യ ഗുഡ്ഡോയ്ക്കുമെതിരെ പോലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണ്.
District News
മലപ്പുറം: ചിന്നക്കലങ്ങാടിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.. കള ത്തിക്കണ്ടി രജീഷ് എന്ന ചെറൂട്ടി (48) ആണ് മരിച്ചത്.
രജീഷിനെ സുഹൃത്തിൻ്റെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു രജീഷിനെ വീടിനുള്ളിൽ മരിച്ച നിലയിൽ ക ണ്ടെത്തിയത്. വിവരം അറിഞ്ഞ് പോലീസെത്തി തുടർ നടപടി സ്വീകരിച്ചു.
സംഭവത്തിൽ സുഹൃത്തുക്കളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണ ത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ചോദ്യം ചെയ്യുന്നതിനായാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.
District News
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുള്ള സ്വന്തം കുഞ്ഞിനെ കിണറ്റിലെ റിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ മൊഴി നൽകാതെ ശ്രീതു. പോലീസ് ചോദ്യം ചെ യിട്ടും ശ്രീതു കൃത്യമായ വിവരം പറഞ്ഞില്ല.
നേരത്തെ വഞ്ചനാ കേസിൽ അറസ്റ്റിലായ ശ്രീതുവിനെ ജയിലിലുണ്ടായിരുന്ന സഹ തടവുകാരായ മോഷണക്കേസ് പ്രതികളാണ് ജാമ്യത്തിലിറക്കിയത്.
ജാമ്യത്തിലിറങ്ങിയ ശ്രീതു പാലക്കാട് സഹതടവുകാരിയുടെ സംരക്ഷണയിൽ കഴി യുന്നതിനിടെയാണ് കുഞ്ഞിന്റെ കൊലപാത കേസിലും പോലീസ് അറസ്റ്റ് ചെയ്യുന്ന ത്. ശ്രീതുവിനെ ഉടൻ കോടതിയിൽ ഹാജരാക്കും.
District News
കണ്ണൂർ: സിപിഎം പ്രവർത്തകൻ ഒണിയൻ പ്രേമനെ വെട്ടിക്കൊന്ന കേസിൽ ബിജെ പി പ്രവർത്തകരായ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. ഒൻപത് ബിജെ പി പ്രവർത്തകരെയാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടത്.
2015 ഫെബ്രുവരി 25നാണ് ചിറ്റാരിപ്പറമ്പിൽ വച്ച് പ്രേമനെ ഒരു സംഘം വെട്ടിപ്പരിക്കേ ൽപ്പിച്ചത്. രണ്ടു കാലുകൾക്കും ഗുരുതര പരിക്കേറ്റ പ്രേമൻ പിറ്റേന്ന് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു.
കേസിൽ 10 ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ര ണ്ടാം പ്രതിയും എബിവിപി നേതാവുമായ ശ്യാമപ്രസാദ് മറ്റൊരു രാഷ്ട്രീയ സംഘട്ടന ത്തിൽ കൊല്ലപ്പെട്ടിരുന്നു.
സജേഷ്.സി, പ്രജീഷ്, നിഷാന്ത്, ലിബിൻ, വിനീഷ്, രജീഷ്, നിഖിൽ, രഞ്ജയ് രമേശ്, രഞ്ജിത്ത് സി.വി. എന്നിവരെയാണ് ഇന്ന് കോടതി വെറുതെ വിട്ടത്. പ്രതികൾക്ക് കൊലപാതകവുമായി നേരിട്ടു ബന്ധമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാ ധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Kerala
കണ്ണൂർ: സിപിഎം പ്രവര്ത്തകൻ ഒണിയൻ പ്രേമനെ വെട്ടിക്കൊന്ന കേസിൽ ബിജെപി പ്രവർത്തകരായ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. ഒൻപത് ബിജെപി പ്രവര്‍ത്തകരെയാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടത്.
2015 ഫെബ്രുവരി 25നാണ് ചിറ്റാരിപ്പറമ്പിൽ വച്ച് പ്രേമനെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രണ്ടു കാലുകള്‍ക്കും ഗുരുതര പരിക്കേറ്റ പ്രേമന് പിറ്റേന്ന് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു.
കേസില്‍ 10 ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ടാം പ്രതിയും എബിവിപി നേതാവുമായ ശ്യാമപ്രസാദ് മറ്റൊരു രാഷ്ട്രീയ സംഘട്ടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
സജേഷ് .സി, പ്രജീഷ്, നിഷാന്ത്, ലിബിന്, വിനീഷ്, രജീഷ്, നിഖില്‍, രഞ്ജയ് രമേശ്, രഞ്ജിത്ത് സി.വി. എന്നിവരെയാണ് ഇന്ന് കോടതി വെറുതെ വിട്ടത്. പ്രതികൾക്ക് കൊലപാതകവുമായി നേരിട്ടു ബന്ധമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത 20കാരൻ അറസ്റ്റിൽ.
ജാസ്പൂർ പ്രദേശത്തെ അമിയവാല ഗ്രാമത്തിൽ വച്ചാണ് സംഭവം നടന്നത്. പ്രതി രാജീവ് കുമാറിനെ സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തതായി ഉധം സിംഗ് നഗറിലെ സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) മണികാന്ത് മിശ്ര പറഞ്ഞു.
പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കുറ്റകൃത്യത്തിന് ഉപയോഗിച്ച രക്തം പുരണ്ട ബ്ലേഡും കൊലപാതകം നടത്തുന്ന സമയത്ത് അയാൾ ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട പെൺകുട്ടി, തന്റെ വളർത്തുമൃഗങ്ങൾക്ക് കരിമ്പിൻ തൊലി ശേഖരിക്കാൻ വയലിലേക്ക് പോയിരുന്നു. ഇവിടെ വച്ചാണ് രാജീവ് കൃത്യം ചെയ്തത്.
പെൺകുട്ടി ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയപ്പോൾ വീട്ടിൽ നിന്ന് 150 മീറ്റർ അകലെയുള്ള ഒരു കരിമ്പിൻ തോട്ടത്തിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്ന് എസ്എസ്പി പറഞ്ഞു.
ഗ്രാമവാസികൾ സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിക്കുകയും പെൺകുട്ടിയെ ജാസ്പൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിക്കുകയും ചെയ്തു. എന്നാൽ മരണംസംഭവിച്ചിരുന്നു.
സംഭവത്തിൽ രോഷാകുലരായ ഗ്രാമവാസികൾ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത 74 ഉപരോധിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ബിഎൻഎസിലെ 103 (1) (കൊലപാതകത്തിനുള്ള ശിക്ഷ), 64 (1) (ബലാത്സംഗത്തിനുള്ള ശിക്ഷ) വകുപ്പുകളും പോക്സോ നിയമവും പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടപടി ആരംഭിച്ചു.
National
ലക്നോ: ഗോരഖ്പൂരിലെ തിരക്കേറിയ മാർക്കറ്റിൽ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
ഖജ്നി സ്വദേശി മംമ്ത ചൗഹാനാണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിശ്വകർമ ചൗഹാനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കൊലപാതകത്തിലെക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഒന്നര വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഈ ബന്ധത്തിൽ 13വയസ്സുള്ള മകളുണ്ട്. യുവതി മകളോടോപ്പം ഷാപൂർ പ്രദേശത്തെ ഗീത് വാടിക്ക് സമീപത്തുള്ള വാടകമുറിയിലാണ് താമസിച്ചിരുന്നത്. ബാങ്ക് റോഡിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഇവർ.
ഫോട്ടോ എടുക്കാൻ വീട്ടിൽ നിന്നിറങ്ങിയ മംമ്തയെ വിശ്വകർമ പിന്തുടരുകയായിരുന്നു. സ്റ്റുഡിയോയിൽ നിന്നും പുറത്തിറങ്ങിയെ ഉടനെ ഇരുവരും തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ശാരീരിക ഉപദ്രവത്തിലെക്ക് വഴിമാറി. വിശ്വകർമ കൈവശം ഒളിപ്പിച്ചിരുന്ന തോക്ക് എടുത്ത് യുവതിക്കു നേരെ വെടിവയ്ക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ കാമുകിയെ കൊന്ന് മൃതദേഹം ഓടയിൽ തള്ളിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഭക്തി ജിതേന്ദ്ര മായേക്കർ(26) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ പാട്ടീൽ എന്നയാളെയും രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 17നാണ് യുവതിയെ കാണാതായത്.
തുടർന്ന് യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകി. സുഹൃത്തിനെ കാണാൻ പോവുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്നുമിറങ്ങിയത്.
തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ്, മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിക്കുകയും ഖണ്ടാല പ്രദേശത്തിന് സമീപത്ത് നിന്നും ലൊക്കേഷൻ കണ്ടെത്തുകയും ചെയ്തു. പിന്നീടാണ് അന്വേഷണം പാട്ടീലിലേക്ക് തിരിഞ്ഞത്.
ചോദ്യം ചെയ്യലിൽ, ഇയാൾ കുറ്റം സമ്മതിച്ചു. മൃതദേഹം അംബാ ഘട്ടിൽ ഉപേക്ഷിച്ചതായും ഇയാൾ മൊഴി നൽകി.
മറ്റൊരു യുവതിയെ വിവാഹം ചെയ്യാൻ താൻ തീരുമാനിച്ചെന്നും ഇതേചൊല്ലിയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്നും ഇയാൾ പറഞ്ഞു.
National
മുംബൈ: അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് തീകൊളുത്തിക്കൊലപ്പെടുത്തി.
മഹാരാഷ്ട്രയിലെ നവിമുംബൈയിലാണ് സംഭവം. യുവതി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചെങ്കിലും കൊലപാതകത്തിന് സാക്ഷിയായ ദമ്പതികളുടെ മകളുടെ മൊഴി വഴിത്തിരിവായി.
രാജ്കുമാര് രാംശിരോമണി സാഹു(35)ആണ് ഭാര്യ ജാഗ്രണി(32)യെ കൊലപ്പെടുത്തിയത്. ഉരണിലെ പഗോതെഗാവില് ഓഗസ്റ്റ് 25-ാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം.
ജാഗ്രണിയുടെ കൈകാലുകള്‍ കെട്ടിയിട്ട് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് രാജ്കുമാര് തീകൊളുത്തുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുന്‍പേ മരിച്ചു.
ഭാര്യ മുറിയില്‍ കയറി വാതിലടച്ച് സ്വയം തീകൊളുത്തുകയായിരുന്നു എന്നായിരുന്നു രാജ്കുമാര് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജ്കുമാര് പറഞ്ഞത് കളവാണെന്ന് കണ്ടെത്തി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാജ്കുമാറിന്റെയും ജാഗ്രണിയുടെയും മകളായ ഏഴുവയസുകാരിയുടെ മൊഴിയുമാണ് ഇതില്‍ നിര്‍ണായകമായത്. അമ്മയെ അച്ഛന് തീകൊളുത്തിയെന്നായിരുന്നു മകളുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു. പിന്നാലെ രാജ്കുമാറിനെ 26-ാം തീയതി അറസ്റ്റ് ചെയ്യുകയായിരുന്നു.
Kerala
കോതമംഗലം: ഊന്നുകൽ കൊലക്കേസിലെ മുഖ്യപ്രതി രാജേഷ് പോലീസ് പിടിയിൽ. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശിനി ശാന്തയെ (61) കൊലപ്പെടുത്തിയ കേസിലാണ് രാജേഷിനെ പോലീസ് പിടികൂടിയത്.
ബംഗളുരുവിലേക്ക് ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ എറണാകുളം മറൈൻഡ്രൈവിൽ വച്ച് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് രാത്രിയോടെ ഊന്നുകൽ സ്റ്റേഷനിലെത്തിച്ച രാജേഷിനെ വിശദമായി ചോദ്യം ചെയ്തു. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.
കൊല്ലപ്പെട്ട ശാന്തയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പ്രതി രാജേഷ് കുറ്റസമ്മതം നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും മൃതദേഹം കെട്ടിപ്പൊതിഞ്ഞ സാരിയും വഴിയിൽ ഉപേക്ഷിച്ചതായും ഇയാൾ മൊഴി നൽകി.
കഴിഞ്ഞ മാസം 18നാണ് ശാന്തയെ കാണാതായത്. അന്നേ ദിവസം തന്നെയാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിയും കൊല്ലപ്പെട്ട ശാന്തയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും സമീപത്തെ സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായക തെളിവുകളായി.
ഒളിവിൽ പോയ രാജേഷിന്റെ കാറും, ശാന്തയിൽ നിന്ന് മോഷ്ടിച്ച സ്വർണാഭരണങ്ങളും പോലീസ് കണ്ടെടുത്തു. നേര്യമംഗലത്ത് വാടകയ്ക്ക് താമസിച്ചിരുന്ന രാജേഷ് കൊലപാതകത്തിന് ശേഷം മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിയുകയായിരുന്നു.
Kerala
കൊച്ചി: കളമശേരിയിൽ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കളമശേരി സുന്ദരഗിരിക്കു സമീപം ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് സംഭവം.
ഞാറയ്ക്കൽ സ്വദേശി നികത്തിത്തറ വീട്ടിൽ വിനോദിന്റെ മകൻ വിവേക് (25) ആണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തർക്കമാണ് കാരണം.
ആക്രമണം നടത്തിയ രണ്ടുപേരും പിടിയിലായി. സനോജും പ്രസാദുമാണ് പിടിയിലായത്. ഇവർ തോപ്പുംപടി സ്വദേശികളാണ്.
മൂവരും കളമശേരിയിൽ വാടകയ്ക്കു താമസിക്കുന്നവരാണ്. ഓട്ടോറിക്ഷാക്കൂലി കൊടുക്കാത്തതിലുള്ള തർക്കമാണ് ആക്രമണത്തിനു കാരണമെന്നു പറയുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി.
ബെൽഗഢ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹർസി ഗ്രാമത്തിലാണ് സംഭവം. ഓം പ്രകാശ് ബത്തം എന്നയാളാണ് മരിച്ചത്. ഒരാഴ്ച മുൻപാണ് സംഭവം നടന്നത്. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്.
ശിവാനി ഝ എന്ന യുവതിയെയാണ് ഓം പ്രകാശ് വിവാഹം കഴിച്ചത്. എന്നാൽ ഈ വിവാഹത്തിന് ശിവാനിയുടെ ബന്ധുക്കൾക്ക് താത്പര്യമില്ലായിരുന്നു.
വിവാഹത്തിന് പിന്നാലെ ഇരുവരും ദാബ്രയിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റ് 19ന് ഹർസിയിലെത്തിയ ഓം പ്രകാശിനെ ഭാര്യയുടെ ബന്ധുക്കൾ വളഞ്ഞു.
ശിവാനിയുടെ അച്ഛൻ, സഹോദരൻ, മറ്റ് ബന്ധുക്കൾ, അയൽക്കാർ എന്നിവർ ചേർന്ന് ഓം പ്രകാശിനെ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കുടുംബം ഗ്വാളിയോറിലെ ജയരോഗ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഓം പ്രകാശ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
മരണത്തെ തുടർന്ന് പോലീസ് കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശിവാനിയുടെ പരാതിയിൽ നാല് പേർക്കെതിരെ ആക്രമണത്തിന് കേസെടുത്തിരുന്നു. ദ്വാരിക പ്രസാദ് ഝാ, രാജു ഝാ, ഉമ ഓജ, സന്ദീപ് ശർമ എന്നിവരാണ് പ്രതികൾ. ഇവർ ഒളിവിലാണ്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.