Kerala
മലപ്പുറം: മങ്കടയിൽ ബൈക്ക് യാത്രികന് ക്രൂരമർദനം. മങ്കട ഞാറക്കാട് സ്വദേശി ഹരിഗോവിന്ദനാണ് (48) മർദ്ദനമേറ്റത്.
ഹെൽമെറ്റ് കൊണ്ട് യുവാവിന്റെ തലക്കടിക്കുന്നതും മുഖത്ത് ക്രൂരമായി പ്രഹരിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. ചാവി കൊണ്ട് കുത്തിയും പരിക്കേൽപ്പിച്ചു. ബൈക്കിൽ ഇടത് വശത്ത് കൂടി ഓവർടേക്ക് ചെയ്തെന്ന് പറഞ്ഞാണ് ആക്രമിച്ചത്.
നാല് പേർ ചേർന്നാണ് ഹരിഗോവിന്ദനെ മർദിച്ചത്. സംഭവത്തിൽ പ്രതികൾക്ക് എതിരെ വധശ്രമത്തിന് കേസെടുത്തതായി മങ്കട പോലീസ് അറിയിച്ചു.
National
അമൃത്സർ: 75 കാരനെ വിവാഹം ചെയ്യാന്‍ പഞ്ചാബിലെ ലുധിയാനയില്‍ എത്തിയ യുഎസ് പൗരത്തമുള്ള 71കാരിയായ ഇന്ത്യൻ വംശജയെ കൊന്ന് കത്തിച്ചതായി വെളിപ്പെടുത്തല്‍.
രൂപീന്ദര്‍ കൗര്‍ പന്ദേര് ആണ് കൊല്ലപ്പെട്ടത്. അമേരിക്കയിലെ സിയാറ്റിലില്‍ നിന്നായിരുന്നു രൂപീന്ദര്‍ കൗര്‍ ലുധിയാനയില്‍ കഴിയുന്ന വ്യവസായി ചരഞ്ജിത് സിംഗ് ഗ്രുവാളിനെ തേടിയെത്തിയത്.
സംഭവം നടന്നത് ജൂലൈയിലാണെങ്കിലും കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തുവന്നത്. വിവാഹ വാഗ്ദാനം നല്കി ചരഞ്ജിത് സിംഗ് ഗ്രുവാള്‍, രൂപീന്ദര്‍ കൗറിനെ ലുധിയാനയിലെത്തിക്കുകയും വാടക കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ജൂലൈയിൽ ലുധിയാനയിലെത്തിയ രൂപീന്ദര്‍ കൗറിന്റെ ഫോണ്‍ ജൂലൈ 24 ന് സ്വിച്ച് ഓഫായിരുന്നു. പിന്നീട് ഇവരുടെ സഹോദരി കമല്‍ കൗര്‍ കെയ്റയാണ് ഇവരെ തേടി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടത്.
ഇതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ലുധിയാനയിലെ കില റായ്പുര്‍ ഗ്രാമത്തില്‍ രൂപീന്ദര്‍ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് സുഖ്ജീത് സിംഗ് എന്ന സോനുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ കൊലപാതകം നടത്തിയതായി പോലീസനോട് സമ്മതിക്കുകയും ചെയ്തു.
ചരഞ്ജിത് സിംഗ് ഗ്രുവാളിന്റെ നിര്‍ദേശ പ്രകാരം രൂപീന്ദറിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്റ്റോര്‍ റൂമില്‍ വച്ച് കത്തിക്കുകയായിരുന്നു. ജൂലൈ 12 നും 13 നും ഇടയിലുള്ള ദിവസങ്ങളിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.
സംഭവവുമായി ബന്ധപ്പെട്ട് ചരഞ്ജിത് സിംഗ് ഗ്രുവാളിനേയും ഇയാളുടെ സഹോദരനേയും പ്രതിചേര്‍ത്തെങ്കിലും ഇവര്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇരുവരും തമ്മിലുള്ള സാമ്പത്തിക പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ലുധിയാനയിലെത്തുന്നതിന് മുമ്പ് രൂപീന്ദര്‍ കൗര്‍, ഗ്രുവാളിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു.
കൊലപാതകം നടത്തുന്നതിന് 50 ലക്ഷം രൂപയാണ് ചരഞ്ജിത് സിംഗ് കൊലയാളിക്ക് വാഗ്ദാനം ചെയ്തത്. പ്രതി സുഖ്ജീത് സിംഗിന്റെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ ശേഖരിക്കാനുള്ള ശ്രമം നടത്തുകയാണ് പോലീസ്.
NRI
ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജൻ ചന്ദ്രമൗലി നാഗമല്ലയ്യക്ക് നീതി ലഭ്യമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. കൊല നടത്തിയ ക്യൂബക്കാരൻ അമേരിക്കയിലെത്താൻ പാടില്ലായിരുന്നു.
കസ്റ്റഡിയിലുള്ള കുറ്റവാളിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭ്യമാക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഡാളസിൽ ഹോട്ടൽ മാനേജരായിരുന്ന നാഗമല്ലയ്യയെ ജോലിക്കാരനും ക്യൂബക്കാരനുമായ കോബോസ് മാർട്ടിനസ് കഴുത്തറത്ത് കൊല്ലുകയായിരുന്നു.
അറസ്റ്റിലായ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി. ഇയാളെ അമേരിക്കയിൽനിന്ന് നാടുകടത്താൻ യുഎസ് കുടിയേറ്റവകുപ്പ് ആലോചിക്കുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
NRI
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തൻ ചാർലി കിർക്ക് വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പുറത്തുവിട്ട് എഫ്ബിഐ.
പ്രതിയെ പിടികൂടാൻ ജനങ്ങൾ സഹായിക്കണമെന്നും എഫ്ബിഐയുടെ കുറിപ്പിൽ പറയുന്നു. ടീഷർട്ടും ജീൻസും തൊപ്പിയും കൂളിംഗ് ഗ്ലാസും ധരിച്ച ചെറുപ്പക്കാരന്റെ ചിത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.
‘യൂട്ടവാലി യൂണിവേഴ്സിറ്റിയിൽ ചാർലി കിർക്ക് വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഈ വ്യക്തിയെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടുകയാണ്.’ - എഫ്ബിഐ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ഫോൺ നമ്പറും ഒപ്പം നൽകിയിട്ടുണ്ട്.
അതേസമയം, കിർക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. യുഎസിൽ സാധാരണക്കാരന് നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണിത്.
തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റും ട്രംപ് അനുകൂല മാധ്യമപ്രവർത്തകനുമായിരുന്നു കിർക്ക്. യൂട്ടവാലി സർവകലാശാലയിൽ നടന്ന ചടങ്ങിനിടെയാണ് കിർക്കിന് വെടിയേറ്റത്.
National
ഭോപ്പാൽ: മധ്യപ്രദേശിൽ മധ്യവയസ്കനെ മൂന്നാംഭാര്യയും കാമുകനും കൊലപ്പെടുത്തി. അനുപൂർ ജില്ലയിലെ സക്കറിയ ഗ്രാമത്തിലാണ് സംഭവം.
ഭയ്യാലാൽ രജക് (60) എന്നയാളാണ് കൊല്ലപ്പെട്ടത്. ആദ്യ ഭാര്യ ഉപേക്ഷിച്ചതിനെ തുടർന്ന് ഇയാൾ ഗുഡ്ഡി ബായി എന്ന സ്ത്രീയെ വിവാഹം ചെയ്തു. എന്നാൽ ഇവർക്ക് കുഞ്ഞുങ്ങളില്ലായിരുന്നു. അനന്തരാവകാശി വേണമെന്ന ആഗ്രഹത്താൽ ഇയാൾ ഗുഡ്ഡി ബായിയുടെ സഹോദരി വിമല എന്നും അറിയപ്പെടുന്ന മുന്നിയെ വിവാഹം ചെയ്തു.
ഈ ബന്ധത്തിൽ ഭയ്യാലാലിന് രണ്ട് കുട്ടികളുണ്ടായി. എന്നാൽ മുന്നിയുടെ പ്രാദേശിക വസ്തു ഇടപാടുകാരനായ നാരായൺ ദാസ് കുശ്വാഹയുമായുള്ള ബന്ധം ദുരന്തത്തിലാണ് കലാശിച്ചത്.
പോലീസ് പറയുന്നതനുസരിച്ച്, മുന്നിയുടെയും നാരായണ്‍ ദാസിന്റെയും അവിഹിത ബന്ധം വളരെ ശക്തമായി വളര്‍ന്നു. ഇതേതുടർന്ന് ഇരുവരും ഭയ്യാലാലിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു. ഭയ്യാലാലിനെ കൊലപ്പെടുത്താനുള്ള ദൗത്യം 25 കാരനായ ധീരജ് കോളിനെയാണ് നാരായൺ ദാസ് ഏൽപ്പിച്ചത്.
ഓഗസ്റ്റ് 30ന് രാത്രി, നിർമാണത്തിലിരിക്കുന്ന വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ ഭയ്യാലാലിനെ നാരായൺ ദാസും ധീരജും തലയ്ക്ക് അടിച്ച്കൊന്നു. തുടർന്ന് മൃതദേഹം ചാക്കിലും പുതപ്പിലും പൊതിഞ്ഞ്, കയറുകളും സാരികളും കൊണ്ട് കെട്ടി ഗ്രാമത്തിലെ കിണറ്റിൽ തള്ളി.
പിറ്റേന്ന് രാവിലെ, കിണറ്റിൽ എന്തോ പൊങ്ങിക്കിടക്കുന്നത് രണ്ടാം ഭാര്യ ഗുഡ്ഡി ബായി കണ്ടു. തുടർന്ന് ഇവർ വിവരം പോലീസിൽ അറിയിച്ചു. കിണറ്റിൽ നിന്നും ഭയ്യാലാലിന്റെ മൊബൈൽ ഫോണും പോലീസ് കണ്ടെത്തി.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് ഭയ്യാലാൽ മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
National
ന്യൂഡൽഹി: വിവാഹാഭ്യര്‍ഥന നടത്തിയ 52കാരിയായ കാമുകിയെ 26കാരന് കഴുത്ത് ഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം.
ഫറൂഖാബാദ് സ്വദേശിയായ നാലു മക്കളുടെ അമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അരുണ്‍ രാജ്പുത് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട സ്ത്രീയില്‍ നിന്ന് ഒന്നരലക്ഷത്തോളം രൂപയും അരുണ്‍ വാങ്ങിയിരുന്നു. ഇത് തിരികെ ആവശ്യപ്പെട്ടതും വിവാഹാഭ്യര്‍ഥന നടത്തിയതുമാണ് കൊലപാതകത്തിന് കാരണമായി പോലീസ് പറയുന്നത്.
കര്പരി ഗ്രാമത്തില്‍ ഓഗസ്റ്റ് 11നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.
ഒന്നര വര്‍ഷം മുന്‍പാണ് അരുണും സ്ത്രീയും തമ്മില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയത്തിലായത്. പ്രായം കുറച്ച് കാണിക്കാന്‍ സ്ത്രീ ഫില്‍റ്ററുകള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് യുവാവ് പറയുന്നത്.
പതിവായി ഇവര്‍ ഫോണിലൂടെ സംസാരിച്ചിരുന്നു. ഒടുവില്‍ നേരിട്ട് കണ്ടപ്പോഴാണ് യുവതി അല്ലെന്നും 52 വയസുകാരിയാണെന്നും നാലുമക്കളുടെ അമ്മയാണെന്നും അരുണ്‍ തിരിച്ചറിഞ്ഞത്. ഇതോടെ പ്രണയബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങി. എന്നാല്‍ സ്ത്രീ സമ്മതിച്ചില്ല. പിന്നീടും ഇരുവരും ബന്ധം തുടര്‍ന്നു.
ഓഗസ്റ്റ് 11ന് ഫറൂഖാബാദില്‍ നിന്നും അരുണിനെ കാണാന്‍ സ്ത്രീ മെയിന്‍പുരിയിലേക്ക് എത്തി. സംസാരത്തിനിടെ തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം ഇവര്‍ വീണ്ടും ഉന്നയിച്ചു.
ഇതിന് സമ്മതമല്ലെന്ന് അറിയിച്ചതോടെ വായ്പയെടുത്ത് നല്കിയ ഒന്നര ലക്ഷം രൂപ തിരികെ നല്‍കണമെന്ന് സ്ത്രീ ആവശ്യപ്പെട്ടു. കുപിതനായ യുവാവ് സ്ത്രീ ധരിച്ചിരുന്ന ഷാള്‍ കഴുത്തില്‍ കുരുക്കി കൊല്ലുകയായിരുന്നു.
മരിച്ചെന്ന് ഉറപ്പായതോടെ സ്ത്രീയുടെ ഫോണിലെ സിം കാര്‍ഡ് എടുത്തു മാറ്റി. ഫോണിലെ സന്ദേശങ്ങളും നശിപ്പിച്ചു. തുടര്‍ന്ന് കര്പരിയില് മൃതദേഹം ഉപേക്ഷിച്ച് കടന്നു കളഞ്ഞു.
അജ്ഞാത മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. കഴുത്തില്‍ കുരുക്കിട്ട പാടുകളും ഉണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് സ്ഥിരീകരിച്ചു. ഇതോടെ കാണാതായ സ്ത്രീകള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.
ഒടുവിലാണ് ഫറൂഖാബാദില്‍ നിന്നും ഒരു സ്ത്രീയെ കാണാതായെന്ന വിവരം ലഭിച്ചത്. ശാസ്ത്രീയ പരിശോധനയില്‍ ഇത് ഇവരാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
National
ബംഗളൂരു: അന്യജാതിക്കാരനെ പ്രണയിച്ച മകളെ ബലമായി വിഷം കുടിപ്പിച്ച് കൊന്നശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ത്ത് പിതാവ്.
കര്‍ണാടകയിലെ മെലാക്കുണ്ട ഗ്രാമത്തിലാണ് സംഭവം. 18കാരിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടി ജീവനൊടുക്കിയതാണെന്നായിരുന്നു കുടുംബം നാട്ടുകാരോടും പോലീസിനോടും പറഞ്ഞിരുന്നത്. തുടര്‍ന്ന് സംസ്കാരച്ചടങ്ങുകള്‍ നടത്തുകയും ചെയ്തു.
എന്നാല്‍ മരണത്തില്‍ സംശയമുണ്ടെന്ന യുവാവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയതോടെയാണ് കൊലപാതകം ചുരുളഴിഞ്ഞത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തു.
അഞ്ച് പെണ്മക്കളാണ് ശങ്കറിനുള്ളത്. അന്യജാതിക്കാരനെ വിവാഹം കഴിച്ചാല്‍ ഇളയ പെണ്‍കുട്ടികളുടെ ഭാവി ഇരുളടയുമെന്നും അതുകൊണ്ട് പ്രണയത്തില്‍ നിന്ന് പിന്മാറണമെന്നും ശങ്കര്‍ മകളോട് ആവശ്യപ്പെട്ടു.
പഠനത്തില്‍ ശ്രദ്ധിക്കണമെന്നും മറ്റെല്ലാം മറക്കണമെന്നും ആവര്‍ത്തിച്ചു. എന്നാല്‍ പെണ്‍കുട്ടി പ്രണയം ഉപേക്ഷിക്കാന്‍ തയാറായില്ല. മകളുമായി വാക്കേറ്റം രൂക്ഷമായതിന് പിന്നാലെ ബലമായി വായ തുറപ്പിച്ച് വിഷം ഒഴിച്ച് കുടിപ്പിക്കുകയായിരുന്നു.
ചെടിക്കടിക്കുന്ന കീടനാശിനിയാണ് ശങ്കര്‍ മകളെ കുടിപ്പിച്ചത്. തുടര്‍ന്ന് ശ്വാസംമുട്ടിച്ച് കൊന്നു. വിഷം കഴിച്ച് മകള്‍ ജീവനൊടുക്കിയെന്നാണ് ബന്ധുക്കളോട് ഉള്‍പ്പടെ പറഞ്ഞതും. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും ശങ്കറിന് പുറമെ രണ്ട് പേര്‍ക്ക് കൂടി കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും പോലീസ് പറയുന്നു.
ഫൊറന്‍സിക് സംഘം വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുന്നുവെന്നും കല്‍ബുര്‍ഗി പോലീസ് വ്യക്തമാക്കി.
National
ലക്നോ: ഉത്തർപ്രദേശിൽ സ്ത്രീധനം ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥൻ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. അമ്രോഹ ജില്ലയിലെ നാരംഗ്പൂർ ഗ്രാമത്തിലാണ് സംഭവം.
നഴ്സായ പരുൾ(32) എന്ന യുവതിക്ക് നേരെയാണ് ക്രൂരതയുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ പരുളിനെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോൺസ്റ്റബിളായ ദേവേന്ദ്ര എന്നയാളാണ് ഭാര്യയെ തീകൊളുത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും നാളുകളായി പരുളിനെ പീഡിപ്പിച്ചു വരികയായിരുന്നു.
പരുളിന്റെ സഹോദരൻ പരാതിയിൽ ഭർത്താവ് ദേവേന്ദ്ര, അമ്മ, സോനു, ഗജേഷ്, ജിതേന്ദ്ര, സന്തോഷ് എന്നീ നാല് ബന്ധുക്കൾ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
പ്രതികൾക്കെതിരെ ഗാർഹിക പീഡനം, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇവർ ഒളിവിലാണ്.
അയൽവാസികൾ അറിയിച്ചതിനെ തുടർന്നാണ് താൻ പരുളിന്റെ ഭർതൃഗൃഹത്തിലെത്തിയതെന്ന് അമ്മ പറഞ്ഞു. ഇവരാണ് മകളെ ആശുപത്രിയിലെത്തിച്ചത്. 13 വർഷങ്ങൾ മുമ്പാണ് പരുളിന്റെയും ദേവേന്ദ്രയുടെയും വിവാഹം നടന്നത്. ദമ്പതികൾക്ക് ഇരട്ട കുട്ടികളുണ്ട്.
Kerala
കോട്ടയം: ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്, ചേര്‍ത്തല നഗരസഭ ഏഴാം വാര്‍ഡ് നെടുമ്പ്രക്കാട് വെളിയില്‍ ഐഷ എന്നിവരുടെ തിരോധാനത്തില്‍ ക്രൈം ബ്രാഞ്ചിന് നിര്‍ണായകമായ സൂചനകള്‍.
ഇരുവരെയും ചേര്‍ത്തല പള്ളിപ്പുറം സ്വദേശി ചെങ്ങുംതറ സെബാസ്റ്റ്യനും കൂട്ടാളികളും ചേര്‍ന്ന് അരുംകൊല ചെയ്തുവെന്നതിന് സാഹചര്യ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ സെബാസ്റ്റ്യനെ ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും.
അതിരമ്പുഴ സ്വദേശി ജെയ്നമ്മയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ സെബാസ്റ്റ്യന്‍ റിമാന്‍ഡിലാണ്. ഈ കേസില്‍ രണ്ടു തവണ ജുഡീഷല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിട്ടും പ്രതി മൗനം പാലിക്കുകയാണ്. ബിന്ദുവിനെ സെബാസ്റ്റ്യനും ഫ്രാങ്ക്ളിൻ, പൊന്നപ്പന്, മനോജ് എന്നീ കൂട്ടാളികള്‍ ചേര്‍ന്ന് സെബാസ്റ്റ്യന്റെ വീട്ടില്‍വച്ചു വകവരുത്തിയെന്നാണ് സൂചന.
ഫ്രാങ്ക്ളിനെ ഉടന്‍ കസ്റ്റഡിയിലെടുക്കും. ഐഷയെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തിയെന്നും സെബാസ്റ്റ്യന്‍ നേരിട്ട് ഇതില്‍ പങ്കുചേര്ന്നില്ലെന്നുമാണ് സൂചന. സെബാസ്റ്റ്യന്‍ പലപ്പോഴായി ഉപയോഗിച്ചിരുന്ന മൂന്നു മൊബൈൽ ഫോണുകളുടെ കോള്‍ ഡേറ്റ പരിശോധിച്ചുള്ള അന്വേഷണത്തിലാണു കൂട്ടാളികളെക്കുറിച്ച് വിവരം ലഭിച്ചത്.
ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും വസ്തു ഇടനിലക്കാരനായ സുഹൃത്ത് ഫ്രാങ്ക്ളിനും ചേര്‍ന്ന് പള്ളിപ്പുറത്തെ വീട്ടില്‍ ശുചിമുറിയില്‍വച്ചു കൊലപ്പെടുത്തിയതായി പ്രദേശവാസിയായ ശശികല നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ അന്വേഷണം. സെബാസ്റ്റ്യന്റെ സുഹൃത്ത് അയല്‍വാസിയായ റോസമ്മയ്ക്ക് ഇക്കാര്യങ്ങൾ വ്യക്തമായി അറിയാമെന്ന് പോലീസ് കരുതുന്നു.
പലതവണ ചോദ്യം ചെയ്തപ്പോഴും ഇവര്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് നല്‍കുന്നത്. പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍നിന്നു കണ്ടെടുത്ത അസ്ഥിയുടെ ഡിഎന്‍എ ഫലം അടുത്തദിവസം പുറത്തുവരുമ്പോള്‍ കൊല്ലപ്പെട്ടത് ആരെന്ന് വ്യക്തമാകും. സെബാസ്റ്റ്യന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത രക്തസാമ്പിളുകള്‍ അതിരമ്പുഴ സ്വദേശി ജെയ്നമ്മയുടേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
ഇതുകൂടാതെ സിന്ധുവിന്റെ തിരോധാനത്തിലും സെബാസ്റ്റ്യനു പങ്കുള്ളതായാണ് സംശയിക്കുന്നത്. ചേര്‍ത്തല നഗരസഭ ഏഴാം വാര്‍ഡ് നെടുമ്പ്രക്കാട് വെളിയില്‍ ഐഷയെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കാണാതായത്. സെബാസ്റ്റ്യനുമായി സാമ്പത്തിക ഇടപാട് ഇവര്‍ക്കും ഉണ്ടായിരുന്നു.
<b>മനോജിന്റെ മരണത്തിലും ദുരൂഹത</b>
ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ച വേളയിലാണ് സെബാസ്റ്റ്യന്റെ വിശ്വസ്തനും ഇടപാടുകളില്‍ സഹായിയുമായ ഓട്ടോറിക്ഷാ ഡ്രൈവര്‍ പള്ളിപ്പുറം തൈക്കൂട്ടത്തില്‍ എസ്. മനോജിനെ (46) 2018 ജൂണ്‍ 28ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബിന്ദുവിന്റെ കൊലപാതകം സംബന്ധിച്ച് സെബാസ്റ്റ്യനും താനുള്‍പ്പെടെ കൂട്ടാളികള്‍ക്കുമുള്ള പങ്ക് പറയേണ്ടിവരുമെന്ന ഭീതിയില്‍ ജീവനൊടുക്കിയതായാണ് നാട്ടില്‍ പറയുന്നത്. എന്നാല്‍ മനോജ് സംഭവങ്ങള്‍ പോലീസിനോടു പറയുമോ എന്ന സംശയത്തില്‍ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയെന്നാണ് നിലവിലെ സംശയം.
സെബാസ്റ്റ്യനും ബിന്ദുവും പതിവായി യാത്ര ചെയ്തിരുന്നതു മനോജിന്റെ ഓട്ടോയിലായിരുന്നു. ബിന്ദു തിരോധാനക്കേസില്‍ മനോജിനെ മുന്‍പും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മനോജ് ബിഗ് ഷോപ്പറില്‍ നിറയെ നോട്ടുകളുമായി പോകുന്നതു കണ്ടതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചു.
ഇയാളെ ചോദ്യം ചെയ്താല്‍ അക്കാലത്ത് ഒളിവിലായിരുന്ന സെബാസ്റ്റ്യനെ കണ്ടെത്തുന്നതിനൊപ്പം കൂടുതല്‍ വിവരങ്ങളും ലഭിക്കുമെന്നു പോലീസ് പ്രതീക്ഷിച്ചിരുന്നു. ബിഗ് ഷോപ്പറില്‍ കൊണ്ടുപോയത് അമ്മാവനു ലോട്ടറി അടിച്ച പണമാണെന്നാണു സുഹൃത്തുക്കളോട് ഇയാൾ പറഞ്ഞത്.
സെബാസ്റ്റ്യന്റെ നാട്ടിലെ വിളിപ്പേരാണ് അമ്മാവന്. വിവരം ലഭിച്ച പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദിവസം രാവിലെ വീട്ടില്‍ മനോജ് തൂങ്ങിമരിക്കുകയായിരുന്നു.
Kerala
ആലുവ: നഗരമധ്യത്തിൽ കൂട്ടാളികൾ തമ്മിലുള്ള വാക്കേറ്റത്തിനിടെ കഴുത്തിന് കുത്തേറ്റയാൾ ചികിത്സയിലിരിക്കേ മരിച്ചു. ആലുവ യുസി കോളജിന് സമീപം വലിയപറമ്പിൽ വീട്ടിൽ രാജന്റെ മകൻ എസ്. സാജൻ (ആനക്കാരൻ -46) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് നാദാപുരം സ്വദേശി അഷറഫി(52)നെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ഒന്‍പതോടെ ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് പിന്നിലെ ക്ലോക്ക് ടവർ ബിൽഡിംഗിലെ കോഫി ഷോപ്പിന് മുന്നിലായിരുന്നു സംഭവം.
കുത്തേറ്റ സാജൻ നിരവധി പേരോട് സഹായം അഭ്യർഥിച്ച ശേഷമാണ് അവിടെ ഉണ്ടായിരുന്ന ഒരാൾ ഇയാളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഷറഫിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
മൂന്നു വർഷമായി ആലുവ മേൽപ്പാലത്തിന് അടിയിലാണ് അഷറഫും സാജനും കഴിഞ്ഞിരുന്നത്. ചെറിയ ജോലികൾക്ക് അഷറഫിനെ സാജൻ വിടാറുണ്ട്. കൂലി സംബന്ധിച്ച് കഴിഞ്ഞ വ്യാഴാഴ്ച ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതായിരിക്കാം കത്തിക്കുത്തിനു പ്രകോപനമായതെന്നാണ് കരുതുന്നത്. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട സാജൻ. മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പ്രതിയെ ഇന്ന് ആലുവ കോടതിയിൽ ഹാജരാക്കും. അഷറഫ് ആലുവ സ്റ്റേഷനിൽ നിരവധി മോഷണ കേസിലെ പ്രതിയാണ്.
Kerala
ആലപ്പുഴ: ഓമനപ്പുഴയിൽ മകളെ പിതാവ് കൊലപ്പെടുത്തിയ കേസിൽ അമ്മയെയും അമ്മാവനെയും പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മ ജെസിമോളും അമ്മാവൻ അലോഷ്യസുമാണ് കസ്റ്റഡിയിലുള്ളത്.
പിതാവ് ജോസ്മോൻ ജാസ്മിന്റെ കഴുത്തിൽ തോർത്തിട്ട് മുറുക്കിയപ്പോൾ ജെസിമോൾ കൈകൾ പിടിച്ചുവച്ചെന്നാണ് കണ്ടെത്തൽ. ഇവരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിന് അലോഷ്യസിനെയും കേസിൽ പ്രതി ചേർക്കും.
രാത്രിയിൽ പുറത്തുപോയി വൈകി തിരിച്ചെത്തുന്നതിനെ ചൊല്ലി ജാസ്മിനും ജോസ്മോനും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. . തർക്കത്തിനിടെ ജോസ്മോൻ ജാസ്മിന്റെ കഴുത്ത് ഞെരിച്ചു. ഇതോടെ അബോധാവസ്ഥയിലായ ജാസ്മിനെ മുറിയില്‍ കയറ്റി കതകടച്ചു. തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.
പിന്നീട് ജോസ്മോന് മകള്‍ക്ക് ഹൃദയാഘാതമുണ്ടായെന്നും മകള്‍ അനങ്ങുന്നില്ലെന്നും ബന്ധുക്കളോടും അയല്‍ക്കാരോടും പറഞ്ഞു. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ വന്ന് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ക്ക് ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമല്ലെന്ന് വ്യക്തമാകുകയായിരുന്നു.
ഇതോടെ ഇവർ പോലീസിൽ വിവരം അറിയിച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ജോസ്മോൻ കുറ്റം സമ്മതിച്ചത്.
Kerala
ആലപ്പുഴ: ഓമനപ്പുഴയിൽ യുവതിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജോസ്മോനും മകള്‍ ജാസ്മിനും തമ്മില്‍ തര്‍ക്കമുണ്ടായത് വീട്ടില്‍ വൈകിയെത്തിയതിനെ തുടര്‍ന്നെന്നാണ് കണ്ടെത്തല്‍.
ജോസ്മോന്റെ ഭാര്യയുടെയും മാതാപിതാക്കളുടെയും കൺമുന്നിൽവച്ചായിരുന്നു കൊലപാതകം. തർക്കത്തിനിടെ ജോസ്മോൻ ജാസ്മിന്റെ കഴുത്ത് ഞെരിച്ചു. ഇതോടെ അബോധാവസ്ഥയിലായ ജാസ്മിനെ മുറിയില്‍ കയറ്റി കതകടച്ചു. തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലില്‍ കിടത്തി. പിന്നീട് ജോസ്മോന് മകള്‍ക്ക് ഹൃദയാഘാതമുണ്ടായെന്നും മകള്‍ അനങ്ങുന്നില്ലെന്നും ബന്ധുക്കളോടും അയല്‍ക്കാരോടും പറഞ്ഞു. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ വന്ന് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ക്ക് ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമല്ലെന്ന് വ്യക്തമാകുകയായിരുന്നു.
ഇതോടെ ഇവർ പോലീസിൽ വിവരം അറിയിച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
ഭർത്താവുമായി പിണങ്ങി ജാസ്മിൻ ഏറെ നാളുകളായി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. കുറച്ച് ദിവസങ്ങളായി മകൾ വീട്ടില്‍ വൈകിയെത്തുന്നതില്‍ ജോസ്മോന് കടുത്ത അമര്‍ഷമുണ്ടായിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Kerala
കാസര്‍ഗോഡ്: ഉറങ്ങുകയിരുന്ന അമ്മയെ മകന് പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്നു. ബന്ധുവായ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കേരള-കര്‍ണാടക അതിര്‍ത്തിയിലെ മഞ്ചേശ്വരം വോര്‍ക്കാടി നല്ലങ്കിയിലെ പരേതനായ ലൂയിസ് മൊന്തേരോയുടെ ഭാര്യ ഹില്‍ഡ മൊന്തേരോ (59) ആണു കൊല്ലപ്പെട്ടത്. ഹില്‍ഡയുടെ അനുജന് വിക്ടറിന്റെ ഭാര്യയും അയല്‍വാസിയുമായ ലോലിതയ്ക്ക് (30) ഗുരുതരമായി പൊള്ളലേറ്റു. കൃത്യം നടത്തിയശേഷം കടന്നുകളഞ്ഞ പ്രതി മെല്വിന് മൊന്തേരോയെ (26) മഞ്ചേശ്വരം പോലീസ് കര്‍ണാടക പോലീസിന്റെ സഹായത്തോടെ പിടികൂടി. മഞ്ചേശ്വരത്തുനിന്ന് 120 കിലോമീറ്ററോളം അകലെ കുന്ദാപുരയില്‍ വച്ചാണ് ഇന്നലെ ഉച്ചയോടെ മെല്‍വിനെ പിടികൂടിയത്.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. മൊബൈല്‍ ഫോണ്‍ ഇയാള്‍ ഇടയ്ക്കിടെ ഓണ്‍ ചെയ്തിരുന്നു. മൂന്നു ബസ് മാറിക്കയറിയാണ് കുന്ദാപുരത്ത് എത്തിയത്. ഇവിടെയെത്തി ഇയാള്‍ കുളിക്കുകയും ഒരു കുപ്പി മദ്യം വാങ്ങി ഓട്ടോറിക്ഷയില്‍ കയറി ഉള്‍പ്രദേശത്തുള്ള ചെങ്കല്‍ ക്വാറിയിലേക്കു പോയപ്പോള്‍ പിടിയിലാവുകയായിരുന്നു. രാത്രിയോടെ കാസര്ഗോട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് ക്രൂരകൃത്യം അരങ്ങേറിയത്. ചെങ്കല്‍ ക്വാറി തൊഴിലാളിയായ മെല്‍വിനും അമ്മ ഹില്‍ഡയും മാത്രമാണ് ഈ വീട്ടിലെ താമസക്കാര്‍. അത്താഴം കഴിച്ച് കിടന്നുറങ്ങിയ ഹില്‍ഡയെ മെല്വിന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. വീടിനു പുറകുവശത്തുനിന്ന് 50 മീറ്റര്‍ അകലെയായാണ് കത്തിക്കരിഞ്ഞ ഹില്‍ഡയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെല്വിന് ഇവിടെ കൊണ്ടിട്ടതാണെന്നോ അല്ലെങ്കില്‍ പ്രാണരക്ഷാര്‍ഥം ഹില്‍ഡ വീട്ടില്‍നിന്നും ഇറങ്ങിയോടിയതാണോയെന്നോ വ്യക്തമല്ല. അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് മെല്വിന് അയല്‍വക്കത്തെ ലോലിതയുടെ വീട്ടിലെത്തിയതായും ഇവിടെ വച്ച് ലോലിതയുടെ ദേഹത്തും പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതായും മഞ്ചേശ്വരം പോലീസ് പറയുന്നു. തലയ്ക്കും കാലിനും പൊള്ളലേറ്റ ലോലിത മംഗളൂരു യേനപ്പോയ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണംചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഹില്‍ഡയുടെ ഭര്‍ത്താവ് ലൂയിസ് അഞ്ചു വര്‍ഷം മുന്‍പ് മരിച്ചിരുന്നു. മറ്റൊരു മകന് ആല്വിന് ഏതാനും ആഴ്ച മുമ്പാണ് ജോലി കിട്ടി കുവൈറ്റിലേക്കു പോയത്.
Kerala
കോട്ടയം: പള്ളിക്കത്തോട് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയത് ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നെന്ന് പോലീസ്. സംഭവത്തിൽ പ്രതി അരവിന്ദ് കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇളമ്പള്ളി സ്വദേശി സിന്ധുവാണ് മരിച്ചത്. പ്രതി അരവിന്ദ് അമിതമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രിയിലാണ് സിന്ധുവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തുമ്പോൾ അരവിന്ദ് മൃതദേഹത്തിന് അടുത്ത് ഇരിക്കുകയായിരുന്നു.
Kerala
കൊച്ചി: പള്ളുരുത്തിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവായ ഷിഹാസാണ് ആഷിഖിനെ കൊലപ്പെടുത്തിയത്. പ്രതി കുറ്റം സമ്മതിച്ചെന്നും ഇയാളെ കസ്റ്റഡിയിലെടുത്തെന്നും മട്ടാഞ്ചേരി പോലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ട് മിനിലോറിയില്‍ രക്തം വാര്‍ന്ന നിലയിലാണ് ആഷിഖിനെ കണ്ടെത്തിയത്. പെണ്‍സുഹൃത്താണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.
ഇതിന് പിന്നാലെയാണ് പെണ്‍സുഹൃത്തിനെയും ഭര്‍ത്താവിനെയും പോലീസ് ചോദ്യം ചെയ്തത്. കൊലപാതകത്തില്‍ പെണ്‍സുഹൃത്തിന് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Kerala
കൊല്ലം: കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കുളത്തുപ്പുഴ സ്വദേശിനി രേണുക(36) ആണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് സാനുകുട്ടൻ ഒളിവിലാണ്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. ഇരുവരും തമ്മിലുള്ള വഴക്കിനിടെ കൈയിൽ കിട്ടിയ കത്രിക ഉപയോഗിച്ച് രേണുകയുടെ കഴുത്തിനും പുറത്തും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സാനുവിന് രേണുകയെ സംശയമായിരുന്നുവെന്നും നിരന്തരം ഇതുസംബന്ധിച്ച് ഇവര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തില്‍ കുളത്തൂപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോട്ടയം: പനച്ചിക്കാട് കുടുംബവഴക്കിനെ തുടര്‍ന്ന് വയോധികനെ കുത്തിക്കൊലപ്പെടുത്തി. കുഴിമാറ്റം കൊട്ടാരംപറമ്പില്‍ പൊന്നപ്പന് ആണ് മരിച്ചത്.
പൊന്നപ്പന്റെ മകളുടെ ഭര്‍തൃപിതാവായ രാജുവാണ് പ്രതി. കൊലപാതകത്തിന് ശേഷം പ്രതി വിഷം കഴിച്ചു. ഇയാള്‍ നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
രാജുവിന്റെ മകന് ഭാര്യവീട്ടില്‍ പോയി നില്‍ക്കുന്നതിനെ ചൊല്ലി നിരന്തരം തര്‍ക്കമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ രാജു വ്യാഴാഴ്ച വൈകിട്ട് പൊന്നപ്പന്റെ വീട്ടില്‍ എത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ രാജു പൊന്നപ്പനെ കുത്തികൊലപ്പെടുത്തുകയായിരുന്നു.
ഇയാളെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ ചിങ്ങവനം പോലീസ് കേസെടുത്തിട്ടുണ്ട്.