Kerala
കൊച്ചി: നെടുമ്പാശേരിയിൽ വൻ ലഹരി വേട്ട. 400 ഗ്രാം എംഡിഎംഎയുമായി ഐടി വിദ്യാർഥി പിടിയിൽ. കായംകുളം ഗവൺമെന്റ് ആശുപത്രിക്ക് സമീപം ആലപ്പുറത്ത് ശിവശങ്കർ (21) ആണ് പിടിയിലായത്.
റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നെടുമ്പാശേരി പോലീസും ചേർന്നാണ് ശിവശങ്കറിനെ പിടികൂടിയത്. ബൈക്കിൽ പ്രത്യേകം പാക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തു കണ്ടെത്തിയത്.
ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ എയർപോർട്ട് ഭാഗത്ത് വിൽപ്പനക്കെത്തിച്ചപ്പോഴണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
District News
കൽപ്പറ്റ: വയനാട്ടിൽ ബാവലി ചെക്പോസ്റ്റിന് സമീപം എംഡിഎംഎയും കഞ്ചാവുമായി ആറ് യുവാക്കൾ പിടിയിൽ. മയക്കുമരുന്നുമായി ചെക്പോസ്റ്റ് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്
ഇതര സംസ്ഥാനക്കാരായ ആറ് പേരെ പോലീസ് പിടികൂടിയത്.
ബംഗളൂരു സ്വദേശികളായ അര്‍ബാസ്(37), ഉമര്‍ ഫാറൂഖ് (28), മുഹമ്മദ് സാബി (28), ഇസ്മയില്‍ (27), ഉംറസ് ഖാന് (27), സൈദ് സിദ്ധിഖ് (27) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പോലീസുകാരും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ ബാവലി ചെക്പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെ ആറംഗസംഘം സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു.
രണ്ട് ഗ്രാം എംഡിഎംഎയും രണ്ട് ഗ്രാം കഞ്ചാവുമാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്. പനമരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.എം. സന്തോഷ് മോന്, തിരുനെല്ലി സബ് ഇന്‍സ്പെക്ടര്‍ സജിമോന്‍ പി. സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. യുവാക്കള്‍ സഞ്ചരിച്ച കെഎ 41 എം.ബി 5567 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
തിരുവനന്തപുരം: എംഡിഎംഎ ഉള്‍പ്പെട്ട മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയ നിരവധിക്കേസുകളില്പ്പെട്ട യുവാവിനെ കരുതല്‍ തടങ്കലിലാക്കി ജയിലലടച്ചു.
വള്ളക്കടവ് പുത്തന്‍പാലം സ്വദേശി നഹാസിനെ(37) ആണ് പിറ്റ് എന്‍ഡിപിഎസ് നിയമ പ്രകാരം ഒരുവര്‍ഷത്തേക്ക് വലിയതുറ പോലീസ് അറസ്റ്റുചെയ്ത് കരുതല്‍ തടങ്കലിലാക്കിയത്.
സ്റ്റേഷന് പരിധിയില്‍ അടുത്തിടെയും ഇയാളുടെ പക്കല്‍നിന്ന് എംഡിഎംഎ പിടികൂടിയിരുന്നു. സമൂഹത്തിന് ദോഷം വരുത്തുന്ന രീതിയിലാണ് ഇയാളുടെ മയക്കുമരുന്ന് വ്യാപാരം. ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവുപ്രകാരമാണ് ഇയാളെ അറസ്റ്റുചെയ്തത്.
Kerala
മലപ്പുറം: കോട്ടക്കലിൽ രണ്ടിടങ്ങളിലായി വൻ എംഡിഎംഎ വേട്ട. 136 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. വേങ്ങര സ്വദേശികളായ അരുണ്‍, റഫീഖ് എന്നിവരെയാണ് കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
ചെനക്കലിലെ പെട്രോള്‍ പമ്പിന് സമീപം വച്ചാണ് വില്പനയ്ക്കായി സൂക്ഷിച്ച 22 ഗ്രാം എംഡിഎംഎയുമായി അരുണിനെ പോലീസ് അറസ്റ്റ് ചെയ്തത്. 2022-ല്‍ 780 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് അരുണ്‍ വീണ്ടും മയക്കുമരുന്നുമായി പിടിയിലായത്.
ലഹരി വില്‍പ്പനയിലൂടെ ലഭിച്ച 9,000 രൂപയും എംഡിഎംഎ വില്പനയ്ക്കായി ഉപയോഗിച്ച ആഡംബര ബൈക്കും കണ്ടെടുത്തു.
കോട്ടക്കല്‍ രാജാസ് സ്കൂള്‍ റോഡില്‍ തോക്കാംപാറയില്‍ വിദ്യാർഥികള്‍ക്കും യുവാക്കള്‍ക്കും എംഡിഎംഎ വില്‍പ്പന നടത്തുകയായിരുന്ന റഫീഖില്‍ നിന്ന് 104.1 ഗ്രാം എംഡിഎംഎ പിടികൂടി.
Kerala
കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പാലക്കാട് സ്വദേശിയായ യുവാവിനെയാണ് 57 ഗ്രാമിലേറെ എംഡിഎംഎയുമായി പിടികൂടിയത്. പാലക്കാട് ചെർപുളശേരി വാഴൂർ പാറക്കാടൻ വീട്ടിൽ അബ്ദുൾ മഹറൂഫ് (27) ആണ് പിടിയിലായത്.
ഓണാഘോഷമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ വ്യാപകമായി ലഹരി ഇടപാട് നടക്കാൻ സാധ്യതയുള്ളത് മുൻനിർത്തി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
കൊച്ചിയിലെ ഇടപാടുകാർക്ക് വിൽക്കാനായി കൊണ്ടുവന്നതാണ് എംഡിഎംഎ എന്നാണ് വിവരം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
Kerala
കോട്ടയം: ചങ്ങാനാശേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. മാമൂട് സ്വദേശി ആകാശ് മോനാണ് പിടിയിലായത്.
ഇയാളിൽ നിന്ന് 10 ഗ്രാം എംഡിഎംഎയും ഒരു കിലോ കഞ്ചാവും പിടികൂടി. ബംഗളൂരുവിൽ വിദ്യാർഥിയാണ് ആകാശ്. ബംഗളൂരുവിൽ നിന്നാണ് ലഹരി വസ്തുക്കൾ കൊണ്ടുവന്നത്.
ഓണത്തിന് വിൽപ്പനയ്ക്കായാണ് ബംഗളൂരുവിൽ നിന്നു ലഹരി വസ്തുക്കൾ കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് പറഞ്ഞു. കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം
ചങ്ങനാശേരി ഡിവൈഎസ്പി കെ.പി. തോംസണിന്റെ നിർദേശപ്രകാരം ചങ്ങനാശേരി എസ്എച്ച്ഒ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ജെ. സന്ദീപ്, എസ്ഐ രതീഷ് പി.എസ്, സീനിയർ സിവിൽ പോലീസ് ഓഫിസർ മാരായ തോമസ് സ്റ്റാൻലി, അജേഷ്, ടോമി സേവിർ, സിവിൽ പോലീസ് ഓഫിസർ മാരായ ഷിജിൻ, നിയാസ് എം.എ എന്നിവരടങ്ങുന്ന സംഘവും ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ ചങ്ങനാശേരി എസ്.ബി കോളജ് ഭാഗത്തു നിന്നു അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Kerala
കൊച്ചി: വില്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍. തൃശൂര്‍ ആളൂര്‍ ഉമ്മിക്കുഴി വീട്ടില്‍ ആല്വിന് റിബി (21), ആലപ്പുഴ എസ്എല്‍ പുരം മഠത്തിങ്കല്‍ എം.ബി. അതുല്‍ (20) എന്നിവരെയാണ് നാര്‍ക്കോട്ടിക് സെല്‍ എസി കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം ഇന്നു പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.
കളമശേരി ഹിദായത്ത് നഗറിലെ വിമുക്തി സ്കൂളിന് സമീപമുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ഇരുവരും പിടിയിലായത്. പ്രതികളില്‍ നിന്ന് 10.54 ഗ്രാം എംഡിഎംഎ കണ്ടെത്തി. പ്രതികളെ കളമശേരി പോലീസിന് കൈമാറി.
Kerala
കൊച്ചി: കൊച്ചിയിൽ ലഹരിമരുന്നുമായി രണ്ട് ഐടി ജീവനക്കാർ പിടിയിൽ. സ്വദേശിനി ഫരീദ, മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് ശിവദാസ് എന്നിവരാണ് പിടിയിലായത്.
നാല് ഗ്രാം എംഡിഎംഎയും 30 എൽഎസ്ഡി സ്റ്റാമ്പുമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. ലക്ഷദ്വീപ് പള്ളിമുക്കിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്. എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് ഇൻസ്പെക്ടർ കെ.പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
District News
ഗാന്ധിനഗർ: എംഡിഎംഎയുമായി രണ്ടു യുവാക്കൾ ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ. അയ്മനം, മരിയതുരുത്ത് ജിഷ്ണു (34), ആർപ്പൂക്കര പൊങ്ങംകുഴി പി.കെ. അമൽ ( 25) എന്നിവരെയാണ് പോലീസ് പിടികൂടിയത്. വില്പനയ്ക്കായി പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച എംഡിഎംഎ ഇവരുടെ കൈയിൽനിന്നു പോലീസ് പിടിച്ചെടുത്തു.
ഇന്നലെ ഉച്ചയോടെ എസ്ഐ എം.പി. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിംഗ് നടത്തി വരവെ മണ്ണൊത്തുകവല ഭാഗത്തെ ബസ്സ്റ്റോപ്പിൽ ഇരുന്ന യുവാക്കളെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ പക്കൽ നിന്നും എംഡിഎംഎ കണ്ടെത്തിയത്.
പ്രതിയായ അമൽ ഗാന്ധിനഗർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ പെട്ടയാളാണ്. ഇവരിൽനിന്നും 1.29 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
District News
കോട്ടയം: വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഗാന്ധിനഗർ ഉണ്ണി ഈശോ പള്ളിക്കു സമീപത്തുനിന്നാണ് എംഡിഎംഎ വിൽപ്പനക്കാരായ മാഞ്ഞൂർ കാരിവേലിപ്പറമ്പിൽ സനീഷ്(38), ആർപ്പൂക്കര മുളയ്ക്കൽ വീട്ടിൽ അനൂപ് (30), ആർപ്പൂക്കര തടത്തിൽപറമ്പിൽ നൗഫൽ എന്നിവരെ ജില്ലാ ഡാൻസാഫ് ടീമുംഗാന്ധിനഗർ പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് ചീഫ് എ. ഷാഹുൽഹമീദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പ്രതികളിൽനിന്ന് 04.18 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
District News
കോട്ടയം: എംഡിഎംഎയുമായി ലഹരിവില്പന സംഘത്തിലെ ഇടനിലക്കാരനെ ലഹരിവിരുദ്ധ സ്ക്വാഡും കോട്ടയം ഈസ്റ്റ് പോലീസും ചേര്‍ന്നു പിടികൂടി. കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ കിരണ്‍ മനോജ് (24) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍നിന്നും 12 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. 20 കിലോഗ്രാം കഞ്ചാവ് കൈവശം വയ്ക്കുന്നതിനു തുല്യമായ രാസലഹരിയാണ് ഇയാള്‍ കൈവശം വച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
ബംഗളൂരുവില്‍നിന്നാണ് ഇയാള്‍ എംഡിഎംഎ കോട്ടയത്ത് എത്തിക്കുന്നത്. തുടര്‍ന്ന് ഇവിടെയുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് ചെറിയ പാക്കറ്റുകളിലാക്കി വിതരണം ചെയ്യുകയാണ് പതിവ്. ഇതിന് വിദ്യാര്‍ഥികളും യുവാക്കളും അടങ്ങുന്ന ഒരു സംഘത്തെ ഇയാള്‍ നിയോഗിച്ചിരുന്നു. കൂട്ടാളികളുടെ ഈ സംഘത്തെ പിടികൂടാന്‍ ശ്രമം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
ഒരു മാസം മുമ്പ് ഇയാളുടെ പ്രധാന കൂട്ടാളിയെ സമാനകേസില്‍ പിടികൂടിയിരുന്നു. തുടർന്നാണ് ഇയാളെക്കുറിച്ചു പോലീസിനു സൂചന ലഭിച്ചത്. കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എ.ജെ. തോമസ്, ഈസ്റ്റ് എസ്എച്ച്ഒ യു. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ എസ്ഐമാരായ പ്രവീണ്‍, മനോജ്, പ്രീതി, പ്രദീപ്, സീനിയര്‍ സിപിഒമാരായ രമേശന്, കഹാര്‍, കിഷോര്‍, ഡാന്‍സാഫ് ടീം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.