Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : HealTh

Malappuram

ക​ട്ടു​പ്പാ​റ ആ​രോ​ഗ്യ കേ​ന്ദ്രം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

പു​ലാ​മ​ന്തോ​ൾ : പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ട്ടു​പ്പാ​റ ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് പി.​സൗ​മ്യ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​മോ​ഹ​ന​ൻ പ​ന​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എം.​ടി. ന​സീ​റ, വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ടി. ​സാ​വി​ത്രി, ബ്ലോ​ക്ക് ഡി​വി​ഷ​ൻ മെം​ബ​ർ പി. ​ഉ​മ്മു​സ​ൽ​മ്മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ര​വി കോ​ഴി​ത്തൊ​ടി, കെ.​ഹ​സീ​ന, ടി. ​മു​ഹ​മ്മ​ദ്കു​ട്ടി, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ പി. ​ഗോ​പാ​ല​ൻ, ഷാ​ജി ക​ട്ടു​പ്പാ​റ, ഉ​ണ്ണീ​ൻ​കു​ട്ടി (മു​ത്തു), വി. ​വാ​സു​ദേ​വ​ൻ, ഹം​സ പാ​ലൂ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് വി.​പി. മു​ഹ​മ്മ​ദ് ഹ​നീ​ഫ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.  ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി ഒ​ട്ടേ​റെ പേ​ർ പ​ങ്കെ​ടു​ത്തു.

Health

ക​ര​ൾ​രോ​ഗ​ങ്ങ​ളെ ചെ​റു​ക്കാം: ഹെ​പ്പ​റ്റൈ​റ്റി​സ് ദി​ന​ത്തി​ൽ അ​റി​യേ​ണ്ട​തെ​ല്ലാം

ഹെ​പ്പ​റ്റൈ​റ്റി​സ് എ​ന്ന നി​ശ​ബ്ദ​വും അ​പ​ക​ട​കാ​രി​യു​മാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ത്തി​നെ​തി​രേ ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ വ​ർ​ഷം തോ​റും ജൂ​ലൈ 28ന് ​ലോ​ക ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നം ആ​ച​രി​ക്കു​ന്നു.

പ​ല​പ്പോ​ഴും തി​രി​ച്ച​റി​യ​പ്പെ​ടാ​തെ പോ​വു​ന്ന ഈ ​രോ​ഗം ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു.

2025-ലെ ഹെ​പ്പ​റ്റൈ​റ്റി​സ് ദി​നം "ഹെ​പ്പ​റ്റൈ​റ്റി​സ്: ന​മു​ക്ക​തി​നെ ത​ക​ർ​ക്കാം' (Hepatitis: Let's Break It Down) എ​ന്ന പ്ര​മേ​യ​ത്തി​ലൂ​ടെ ഈ ​രോ​ഗ​ത്തെ ഇ​ല്ലാ​താ​ക്കാ​ൻ ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക, വ്യ​ക്തി​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ളെ ത​ക​ർ​ത്തെ​റി​യാ​ൻ ലോ​ക​ത്തി​ന് ആ​ഹ്വാ​നം ന​ൽ​കു​ന്നു.

നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സ​യും പ്ര​തി​രോ​ധ​വു​മാ​ണ് ഈ ​മാ​ര​ക​മാ​യ രോ​ഗ​ത്തെ മ​റി​ക​ട​ക്കാ​ൻ ന​മു​ക്കു​ള്ള ഏ​റ്റ​വും വ​ലി​യ ആ​യു​ധ​ങ്ങ​ൾ.

എ​ന്തു​കൊ​ണ്ട് നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യം പ്ര​ധാ​നം?

ഹെ​പ്പ​റ്റൈ​റ്റി​സിന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ തു​ട​ക്ക​ത്തി​ൽ പ്ര​ക​ട​മ​ല്ലാ​ത്ത​തി​നാ​ൽ പ​ല​പ്പോ​ഴും തി​രി​ച്ച​റി​യ​പ്പെ​ടു​ന്ന​ത് രോ​ഗം ഗു​രു​ത​ര​മാ​യ ഘ​ട്ട​ത്തി​ലെ​ത്തു​മ്പോ​ൾ മാ​ത്ര​മാ​ണ്. എ​ന്നാ​ൽ, കൃ​ത്യ​സ​മ​യ​ത്തു​ള്ള രോ​ഗ​നി​ർ​ണ​യം ക​ര​ളി​ന് ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത് ത​ട​യാ​നും രോ​ഗ​മു​ക്തി വേ​ഗ​ത്തി​ലാ​ക്കാ​നും സ​ഹാ​യി​ക്കും.

ഹെ​പ്പ​റ്റൈ​റ്റി​സി​ന്‍റെ വൈ​റ​ൽ, നോ​ൺ-​വൈ​റ​ൽ രൂ​പ​ങ്ങ​ളെ ചെ​റു​ക്കാ​ൻ രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധ​വും രോ​ഗ​നി​ർ​ണ​യ പ​രി​ശോ​ധ​ന​ക​ളും ആ​വ​ശ്യ​മാ​ണ്.

അ​പ​ക​ട​സാ​ധ്യ​ത​ക​ളെ അ​റി​യു​ക

രോ​ഗം ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ ഹെ​പ്പ​റ്റൈ​റ്റി​സി​ന്‍റെ ത​ര​മ​നു​സ​രി​ച്ച് (എ, ബി, സി, ഡി, ഇ) വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കും.

പൊ​തു​വാ​യി ശ്ര​ദ്ധി​ക്കേ​ണ്ട ചി​ല കാ​ര്യ​ങ്ങ​ൾ താ​ഴെ​ക്കൊ​ടു​ക്കു​ന്നു:

മ​ലി​ന​മാ​യ ഭ​ക്ഷ​ണ​വും വെ​ള്ള​വും: വൃ​ത്തി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ, മ​ലി​ന​മാ​യ ഭ​ക്ഷ​ണ​വും വെ​ള്ള​വും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ എ​ന്നി​വ പ​ക​രാം.

സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ലൈം​ഗി​ക​ബ​ന്ധ​വും സി​റി​ഞ്ചു​ക​ളു​ടെ പ​ങ്കു​വ‌യ്​ക്ക​ലും: ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി എ​ന്നി​വ പ​ക​രു​ന്ന​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ത്.

അ​മ്മ​യി​ൽ നി​ന്ന് കു​ഞ്ഞി​ലേ​ക്ക്: ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​പോ​സി​റ്റീ​വാ​യ അ​മ്മ​യി​ൽ നി​ന്ന് ന​വ​ജാ​ത ശി​ശു​വി​ലേ​ക്ക് രോ​ഗം പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ചി​കി​ത്സാ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ: മ​തി​യാ​യ അ​ണു​ബാ​ധ നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത ര​ക്ത​പ്പ​ക​ർ​ച്ച, ശ​സ്ത്ര​ക്രി​യ തു​ട​ങ്ങി​യ വൈ​ദ്യ​ന​ട​പ​ടി​ക​ളി​ലൂ​ടെ​യും രോ​ഗം പ​ക​രാം.

മ​റ്റ് ക​ര​ൾ രോ​ഗ​ങ്ങ​ൾ: ഫാ​റ്റി ലി​വ​ർ രോ​ഗ​ങ്ങ​ൾ (എസ്എൽഡി), മ​ദ്യ​പാ​നം മൂ​ല​മു​ണ്ടാ​കു​ന്ന ക​ര​ൾ രോ​ഗ​ങ്ങ​ൾ (എഎൽഡി) എ​ന്നി​വ​യും ഹെ​പ്പ​റ്റൈ​റ്റി​സി​ലേ​ക്ക് ന​യി​ച്ചേ​ക്കാം.

ഹെ​പ്പ​റ്റൈ​റ്റി​സ് ല​ക്ഷ​ണ​ങ്ങ​ൾ: തി​രി​ച്ച​റി​യാം, ചി​കി​ത്സ തേ​ടാം

ക​ഠി​ന​മാ​യ ക്ഷീ​ണ​വും ഉ​ന്മേ​ഷ​ക്കു​റ​വും

മ​ഞ്ഞ​പ്പി​ത്തം: ക​ണ്ണു​ക​ളി​ലും ച​ർ​മ്മ​ത്തി​ലും മ​ഞ്ഞ​നി​റം, വ​യ​റു​വേ​ദ​ന, പ്ര​ത്യേ​കി​ച്ചും വ​യ​റി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്ത് ക​ടു​ത്ത നി​റ​മു​ള്ള മൂ​ത്ര​വും വി​ള​റി​യ മ​ല​വും
വി​ശ​പ്പി​ല്ലാ​യ്മ, ഓ​ക്കാ​നം, ഛർ​ദ്ദി, പ​നി, പ്ര​ത്യേ​കി​ച്ചും അ​ക്യൂ​ട്ട് ഹെ​പ്പ​റ്റൈ​റ്റി​സി​ൽ സ​ന്ധി​വേ​ദ​ന​ക​ൾ (പ്ര​ത്യേ​കി​ച്ച് ഹെ​പ്പ​റ്റൈ​റ്റി​സ് സി​യോ​ടൊ​പ്പം).

രോ​ഗ​നി​ർ​ണ​യ​വും പ​രി​ശോ​ധ​ന​ക​ളും

ഒ​രു വി​ശ​ദ​മാ​യ മെ​ഡി​ക്ക​ൽ ഹി​സ്റ്റ​റി എ​ടു​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് രോ​ഗ​നി​ർണ​യം ആ​രം​ഭി​ക്കു​ന്ന​ത്. യാ​ത്രാ​വി​വ​ര​ങ്ങ​ൾ, മു​ൻ​കാ​ല അ​ണു​ബാ​ധ​ക​ൾ, വാ​ക്സി​നേ​ഷ​ൻ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ര​ക്ത​പ​രി​ശോ​ധ​ന: ആ​ന്‍റി​ബോ​ഡി​ക​ളു​ടെ​യും വൈ​റ​ൽ ലോ​ഡി​ന്‍റെ​യും അ​ള​വ് ക​ണ്ടെ​ത്താ​ൻ ര​ക്ത​പ​രി​ശോ​ധ​ന നി​ർ​ണാ​യ​ക​മാ​ണ്.

അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​നിം​ഗ്: ക​ര​ൾ​രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത​യും മ​റ്റ് സ​ങ്കീ​ർ​ണ​ത​ക​ളും വി​ല​യി​രു​ത്താ​ൻ ഇ​ത് സ​ഹാ​യി​ക്കു​ന്നു.

ലി​വ​ർ ബ​യോ​പ്സി: അ​പൂ​ർ​വ​മാ​യി മാ​ത്രം ആ​വ​ശ്യ​മാ​യി വ​രു​ന്ന ഒ​രു പ​രി​ശോ​ധ​ന​യാ​ണി​ത്. ചി​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കൃ​ത്യ​മാ​യ രോ​ഗ​നി​ർ​ണ​യ​ത്തി​നാ​യി ലി​വ​ർ ബ​യോ​പ്സി ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം.

ചി​കി​ത്സാ രീ​തി​ക​ൾ

ഹെ​പ്പ​റ്റൈ​റ്റി​സിന്‍റെ ത​ര​വും തീ​വ്ര​ത​യും അ​നു​സ​രി​ച്ച് ചി​കി​ത്സാ​രീ​തി​ക​ൾ വ്യ​ത്യാ​സ​പ്പെ​ടാം.

അ​ക്യൂ​ട്ട് ഹെ​പ്പ​റ്റൈ​റ്റി​സ് (എ, ബി, ഇ): മി​ക്ക​വാ​റും പേ​ർ​ക്കും അ​ക്യൂ​ട്ട് ഹെ​പ്പ​റ്റൈ​റ്റി​സ് ചി​കി​ത്സ മ​തി​യാ​കും.

ആന്‍റി​വൈ​റ​ൽ മ​രു​ന്നു​ക​ൾ കൂ​ടാ​തെ ത​ന്നെ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും രോ​ഗ​മു​ക്തി നേ​ടു​ന്നു. എ​ന്നാ​ൽ അ​പൂ​ർ​വ​മാ​യി ക​ര​ളി​ന് ത​ക​രാ​ർ സം​ഭ​വി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള അ​വ​സ്ഥ​യാ​ണ്.

ക്രോ​ണി​ക് ഹെ​പ്പ​റ്റൈ​റ്റി​സ് (ബി, സി): ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി എ​ന്നി​വ​യ്ക്കു​ള്ള ആ​ന്‍റിവൈ​റ​ൽ മ​രു​ന്നു​ക​ൾ വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​നും ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​നും ക​ര​ൾ കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കും.

ഫാ​റ്റി ലി​വ​ർ രോ​ഗം (NAFLD): ജീ​വി​ത​ശൈ​ലി​യി​ലു​ള്ള മാ​റ്റ​ങ്ങ​ളാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ ചി​കി​ത്സ​യി​ലെ പ്ര​ധാ​ന ഘ​ട​കം. ഗു​രു​ത​ര​മാ​യ ക​ര​ൾ സി​റോ​സി​സ് ഉ​ള്ള​വ​ർ​ക്ക് ക​ര​ൾ മാ​റ്റി​വയ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം.

പു​തി​യ മ​രു​ന്നു​ക​ൾ വ​ന്ന​തോ​ടെ ഹെ​പ്പ​റ്റൈ​റ്റി​സ് സി​യു​ടെ ചി​കി​ത്സ കൂ​ടു​ത​ൽ ല​ളി​ത​വും ഫ​ല​പ്ര​ദ​വു​മാ​ണ്.

പ്ര​തി​രോ​ധം: നി​ങ്ങ​ൾ​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത്

വാ​ക്സി​ൻ എ​ടു​ക്കു​ക: ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ബി എ​ന്നി​വ​യ്ക്ക് ഫ​ല​പ്ര​ദ​മാ​യ വാ​ക്സി​നു​ക​ൾ ല​ഭ്യ​മാ​ണ്. ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​വ​ർ കൃ​ത്യ​സ​മ​യ​ത്ത് വാ​ക്സി​ൻ എ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.

സു​ര​ക്ഷി​ത​മാ​യ ലൈം​ഗി​ക​ബ​ന്ധം: സു​ര​ക്ഷി​ത​മാ​യ ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക, ഒ​ന്നി​ല​ധി​കം പ​ങ്കാ​ളി​ക​ളു​മാ​യു​ള്ള ബ​ന്ധം ഒ​ഴി​വാ​ക്കു​ക.

വ്യ​ക്തി​പ​ര​മാ​യ സാ​ധ​ന​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​തി​രി​ക്കു​ക: സി​റി​ഞ്ചു​ക​ൾ, റേ​സ​ർ ബ്ലേ​ഡു​ക​ൾ, ടൂ​ത്ത് ബ്ര​ഷ് തു​ട​ങ്ങി​യ വ്യ​ക്തി​പ​ര​മാ​യ സാ​ധ​ന​ങ്ങ​ൾ മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

സു​ര​ക്ഷി​ത​മാ​യ ര​ക്ത​ദാ​നം: രോ​ഗാ​ണു വി​മു​ക്ത​മാ​യ ചി​കി​ത്സാ രീ​തി​ക​ളും സു​ര​ക്ഷി​ത​മാ​യ ര​ക്തം സ്വീ​ക​രി​ക്ക​ലും ഉ​റ​പ്പാ​ക്കു​ക.

മ​ദ്യം ഒ​ഴി​വാ​ക്കു​ക: ക​ര​ൾ രോ​ഗ​ങ്ങ​ളു​ള്ള​വ​ർ പ്ര​ത്യേ​കി​ച്ചും മ​ദ്യ​പാ​നം പൂ​ർണ​മാ​യും ഒ​ഴി​വാ​ക്ക​ണം.

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി: സ​മീ​കൃ​താ​ഹാ​ര​വും ചി​ട്ട​യാ​യ വ്യാ​യാ​മ​വും ഫാ​റ്റി ലി​വ​ർ സാ​ധ്യ​ത കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കും.

കൈ​ക​ൾ വൃ​ത്തി​യാ​ക്കു​ക: വൃ​ത്തി​യി​ല്ലാ​ത്ത ഭ​ക്ഷ​ണ​വും വെ​ള്ള​വും ഒ​ഴി​വാ​ക്കു​ക.

തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന: കു​ടും​ബ​ത്തി​ൽ രോ​ഗ​മു​ള്ള​വ​രും മ​റ്റ് രോ​ഗ​ങ്ങ​ളോ രോ​ഗം ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യോ ഉ​ള്ള​വ​ർ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക.

ഇ​ന്ന് കൃ​ത്യ​മാ​യ രോ​ഗ​നി​ർ​ണ​യ​ത്തി​നു​ള്ള വ​ഴി​ക​ളും ഫ​ല​പ്ര​ദ​മാ​യ മ​രു​ന്നു​ക​ളും ന​മ്മു​ടെ കൈ​ക​ളി​ലു​ണ്ട്.

എ​ന്നാ​ൽ ഈ ​രം​ഗ​ത്ത് ഏ​റ്റ​വും ശ​ക്ത​മാ​യ ആ​യു​ധം അ​വ​ബോ​ധ​വും കൃ​ത്യ​സ​മ​യ​ത്തു​ള്ള ഇ​ട​പെ​ട​ലു​ക​ളു​മാ​ണ്. ഹെ​പ്പ​റ്റൈ​റ്റി​സ് മു​ക്ത​മാ​യ ഒ​രു ഭാ​വി​ക്കാ​യി ന​മു​ക്ക് കൈ​കോ​ർ​ക്കാം.

ഡോ. ​രാ​ജേ​ഷ് ഗോ​പാ​ല​കൃ​ഷ്ണ
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് - ഗ്യാ​സ്‌​ട്രോ​എ​ന്‍റ​റോ​ള​ജി & ഹെ​പ്പ​റ്റോ​ള​ജി അ​പ്പോ​ളോ അ​ഡ്ല​ക്സ് ഹോ​സ്പി​റ്റ​ൽ

Health

ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ: ല​ക്ഷ​ണ​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​രു​ത്

വാ​യ, ചു​ണ്ടു​ക​ൾ, ഉ​മി​നീ​ർ ഗ്ര​ന്ഥി​ക​ൾ, ടോ​ൺ​സി​ലു​ക​ൾ, വോ​ക്ക​ൽ കോ​ഡു​ക​ൾ, തൈ​റോ​യ്ഡ് ഗ്ര​ന്ഥി തു​ട​ങ്ങി​യ വി​വി​ധ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​റു​ക​ളാ​ണു പൊ​തു​വാ​യി ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​ത്.

കാരണങ്ങൾ

ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാൻ​സ​റു​ക​ൾ​ക്കു പ​ല കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും പു​ക​യി​ല​യും മ​ദ്യ​പാ​ന​വു​മാ​ണ് പ്ര​ധാ​ന അ​പ​ക​ട​കാ​രി​ക​ൾ. എച്ച്പിവി അ​ണു​ബാ​ധ, അ​ൾ​ട്രാ​വ​യ​ല​റ്റ് വി​കി​ര​ണ​ങ്ങ​ൾ, ജ​നി​ത​ക മാ​റ്റ​ങ്ങ​ൾ, പാ​ര​മ്പ​ര്യം എ​ന്നി​വ മ​റ്റു കാ​ര​ണ​ങ്ങ​ളാ​ണ്.

പ്രാ​രം​ഭ ല​ക്ഷ​ണങ്ങൾ

തു​ട​ർ​ച്ച​യാ​യ തൊ​ണ്ട​വേ​ദ​ന, വി​ഴു​ങ്ങാ​നു​ള്ള ബു​ദ്ധി​മു​ട്ട്, പ​രു​ക്ക​ൻ ശ​ബ്ദം, വി​ശ​ദീ​ക​രി​ക്കാ​നാ​വാ​ത്ത പ​നി, ഭാ​രം കു​റ​യ​ൽ, ഉ​ണ​ങ്ങാ​ത്ത വ്ര​ണ​ങ്ങ​ൾ, വി​ട്ടു​മാ​റാ​ത്ത ചു​മ, ശ​ബ്ദ​ത്തി​ന്‍റെ മാ​റ്റ​ങ്ങ​ൾ, ചെ​വിവേ​ദ​ന, ക​ഴു​ത്തി​ലെ ക​ഴ​ല​ക​ൾ എ​ന്നി​വ ത​ല​യി​ലെ​യും ക​ഴു​ത്തി​ലെ​യും കാ​ൻ​സ​റി​ന്‍റെ പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ളാവാം.

വിദഗ്ധ പരിശോധന...

ഇ​ത്ത​രം ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ക​യാ​ണെ​ങ്കി​ൽ എ​ത്ര​യുംപെ​ട്ടെ​ന്ന് ഡോ​ക്ട​റെ സ​മീ​പി​ക്കണം. അ​തേസ​മ​യം ഈ ​ല​ക്ഷ​ണ​ങ്ങ​ളെ​ല്ലാം കാൻസറിന്‍റേതാവണമെന്ന് ഒരു നി​ർ​ബ​ന്ധ​വു​മി​ല്ല. പ​ക്ഷേ, ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന അ​നി​വാ​ര്യമാണ്.

രോഗനിർണയം

ഫൈ​ൻ നീ​ഡി​ൽ ആ​സ്പി​റേ​ഷ​ൻ സൈ​റ്റോ​ള​ജി (FNAC), ബ​യോ​പ്സി എ​ന്നി​വ​യാ​ണ് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ വ​രു​ന്ന​ത്. കൂ​ടാ​തെ ക​മ്പ്യൂ​ട്ട​ഡ് ടോ​മോ​ഗ്ര​ഫി (CT), മാ​ഗ്നെ​റ്റി​ക് റ​സ​ന​ൻ​സ് ഇ​മേ​ജി​ങ്, പോ​സി​ട്രോ​ൺ എ​മി​ഷ​ൻ ടോ​മോ​ഗ്രാ​ഫി(PET) തു​ട​ങ്ങി​യ ഇ​മേ​ജിംഗ് ടെ​ക്നി​ക്കു​ക​ൾ രോ​ഗ​ത്തി​ന്‍റെ വ്യാ​പ്തി നി​ർ​ണ​യി​ക്കാ​നും രോ​ഗപ​ക​ർ​ച്ച തി​രി​ച്ച​റി​യാ​നും സ​ഹാ​യി​ക്കു​ന്നു.

സ്റ്റേ​ജിംഗ് സി​സ്റ്റം

ഇ​ത്ത​രം കാൻ​സ​റു​ക​ളു​ടെ ഉ​ചി​ത​മാ​യ ചി​കി​ത്സ വി​വി​ധ സ്റ്റേ​ജിം​ഗ് വ​ഴി​യാ​ണു നി​ർ​ണ​യി​ക്കു​ന്ന​ത്. ട്യൂമ​റി​ന്‍റെ വ​ലുപ്പം, നോ​ഡു​ക​ളു​ടെ (ക​ഴ​ല​ക​ളു​ടെ) ഇ​ട​പെ​ട​ൽ, രോ​ഗ പ​ട​ർ​ച്ച എ​ന്നി​വ പ​രി​ഗ​ണി​ച്ച് TNM വ​ർ​ഗീ​ക​ര​ണ​മാ​ണ് സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ്റ്റേ​ജിംഗ് സി​സ്റ്റം.

സ്റ്റേ​ജ് ഒ​ന്ന് (ആ​ദ്യം)​മു​ത​ൽ സ്റ്റേ​ജ് നാ​ലു(​അ​വ​സാ​നം) വ​രെ​യാ​ണ് ഇ​ത്.

 

ഡോ. ​ദീ​പ്തി ടി. ​ആ​ർ.
പ്രി​വ​ന്‍റീവ് ഓ​ങ്കോ​ള​ജി സ്‌​പെ​ഷലി​സ്റ്റ്, ഓ​ൺ​ക്യൂ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹെ​ൽ​ത്ത്‌ സ്ക്രീ​നിം​ഗ് സെ​ന്‍റ​ർ
ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്. ഫോൺ: 6238265965.

Health

വൃ​ക്ക​ക​ളു​ടെ ആ​രോ​ഗ്യം: മു​ന്‍​കൂ​ട്ടി രോ​ഗ​നി​ര്‍​ണ​യം

മൂ​ത്ര​ത്തി​ല്‍ പ്രോ​ട്ടീ​ന്‍റെ അം​ശം കൂ​ടു​ന്ന​തു വൃ​ക്ക ത​ക​രാ​റി​ന്‍റെ ആ​ദ്യ​ല​ക്ഷ​ണ​മാ​ണ്. മി​ക്ക ലാ​ബു​ക​ളി​ലും ഡി​പ്സ്റ്റി​ക് (Dipstick) അ​ല്ലെ​ങ്കി​ല്‍ ഹീ​റ്റ് ആ​ൻ​ഡ് അ​സ​റ്റി​ക് ആ​സി​ഡ് (Heat and Acetic acid) പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണു പ്രോ​ട്ടീ​നൂ​റി​യ ക​ണ്ടു​പി​ടി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ ഒ​രു ദി​വ​സ​ത്തെ മൂ​ത്ര​ത്തി​ല്‍ 300mg ല്‍ ​കൂ​ടു​ത​ല്‍ ആ​ണെ​ങ്കി​ല്‍ മാ​ത്ര​മാ​ണ് ഈ ​പ​രി​ശോ​ധ​ന​ക​ള്‍ പോ​സി​റ്റീ​വ് ആ​കു​ന്ന​ത്.

മൈ​ക്രോ ആ​ല്‍​ബു​മി​ന്‍ പ​രി​ശോ​ധ​ന

ഇ​തു​കൂ​ടാ​തെ മൂ​ത്ര​ത്തി​ല്‍ ചെ​റി​യ അ​ള​വി​ലു​ള്ള പ്രോ​ട്ടീ​ന്‍റെ അം​ശം അ​റി​യു​ന്ന​തി​നാ​യി മൈ​ക്രോ ആ​ല്‍​ബു​മി​ന്‍ പ​രി​ശോ​ധ​ന ന​ട​ത്താ​വു​ന്ന​താ​ണ്.

യൂ​റി​യ​യു​ടെ​യും ക്രി​യാ​റ്റി​നി​ന്‍റെ​യും അ​ള​വ്

മൈ​ക്രോ​സ്‌​കോ​പ് സ​ഹാ​യ​ത്തോ​ടെ മൂ​ത്ര​ത്തി​ല്‍ ര​ക്ത​മോ പ​ഴു​പ്പോ ഉ​ണ്ടോ​യെ​ന്നു മ​ന​സി​ലാ​ക്കാം. വൃ​ക്ക​രോ​ഗം 50 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ഉ​ണ്ടെ​ങ്കി​ല്‍ ര​ക്ത പ​രി​ശോ​ധ​ന​യി​ല്‍ യൂ​റി​യ​യു​ടെ​യും ക്രി​യാ​റ്റി​നി​ന്‍റെ​യും അ​ള​വ് കൂ​ടു​ത​ലാ​യി​രി​ക്കും.

ഈ ​അ​വ​സ്ഥ​യ്ക്കു മു​മ്പാ​യി എ​സ്റ്റി​മേ​റ്റ​ഡ് ഗ്ലോ​മെ​റു​ലാ​ർ ഫി​ൽ​ട്രേ​ഷ​ൻ റേ​റ്റ്-Estimated Glomerular Filtration Rate (EGFR)- മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ലൂ​ടെ വൃ​ക്ക​രോ​ഗം മു​ന്‍​കൂ​ട്ടി ക​ണ്ടു​പി​ടി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു.

അ​ള്‍​ട്രാ​സൗ​ണ്ട് സ്‌​കാ​ന്‍, ബ​യോ​പ്‌​സി

വ​യ​റി​ന്‍റെ അ​ള്‍​ട്രാ​സൗ​ണ്ട് സ്‌​കാ​ന്‍, ബ​യോ​പ്‌​സി എ​ന്നീ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ വൃ​ക്ക​ത​ക​രാ​ര്‍ മു​ന്‍​കൂ​ട്ടി ക​ണ്ടു​പി​ടി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു.

വൃ​ക്ക ത​ക​രാ​ര്‍ മു​ന്‍​കൂ​ട്ടി ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യ​മെ​ന്ത്?

വൃ​ക്ക​ത​ക​രാ​ര്‍ മു​ന്‍​കൂ​ട്ടി ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ലൂ​ടെ രോ​ഗം മൂ​ര്‍​ച്ഛി​ക്കു​ന്ന​തു ത​ട​യാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കാം.

ക‌​ട​പ്പാ​ട്: ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ്
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് നെ​ഫ്രോ​ള​ജി​സ്റ്റ്,
എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

District News

ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രേ സ​മ​രം ക​ടു​പ്പി​ച്ച് പ്ര​തി​പ​ക്ഷം

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ രാ​ജിയാവ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ൽ പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ൾ സ​മ​രം ശ​ക്ത​മാ​ക്കി. മ​ന്ത്രി​യു​ടെ വീ​ട്ടി​ലേ​ക്കു​ൾ​പ്പെ​ടെ ഇ​ന്ന​ലെ​യും സ​മ​രം ന​ട​ന്നു. ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ക​ട​ന​ങ്ങ​ളും യോ​ഗ​ങ്ങ​ളും ന​ട​ന്നു.

പ​ത്ത​നം​തി​ട്ട​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് വൈ​കു​ന്നേ​രം ക​പ്പ​ലും ക​പ്പി​ത്താ​നു​മാ​യി ന​ട​ത്തി​യ പ്ര​തീ​കാ​ത്മ​ക സ​മ​രം ശ്ര​ദ്ധേ​യ​മാ​യി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ​യും മു​ഖം​മൂ​ടി ധ​രി​ച്ച് ര​ണ്ടു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ന്നി​ൽ നി​ർ​ത്തി​യാ​യി​രു​ന്നു പ്ര​ക​ട​നം. ക​പ്പ​ൽ ഉ​രു​ട്ടി​യു​ള്ള സ​മ​രം ന​ഗ​ര​ത്തി​നു പു​തു​മ​യാ​യി.

ഇ​തി​നി​ടെ ജ​ന​റ​ൽ ആ​ശു​പ​ത്രി ബി ​ആ​ൻ​ഡ് സി ​ബ്ലോ​ക്കി​ന്‍റെ ശോ​ച്യാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ന​ഹാ​സ് പ​ത്ത​നം​തി​ട്ട തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചു​വ​രു​ക​ളിൽ തൂ​ണു നാ​ട്ടി പ്ര​തി​ഷേ​ധി​ച്ചു.

ശോ​ച്യാ​വ​സ്ഥ കാ​ര​ണം കെ​ട്ടി​ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും ഇ​ള​കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട് . കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ തൂ​ണു​ക​ളു​മാ​യി എ​ത്തി കെ​ട്ടി​ട​ത്തി​ന് താ​ങ്ങു കൊ​ടു​ത്ത് നി​ർ​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ജാ​സിം​കു​ട്ടി, കെ​എ​സ്‌യു ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഹൈ​ൽ ന​ജീ​ബ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ർ​ത്തി​ക് മു​രി​ങ്ങ​മം​ഗ​ലം, ന​സീം കു​മ്മ​ണ്ണൂ​ർ, ബാ​ബു​ജി ഈ​ശോ, അ​ബ്ദു​ൽ ഷു​ക്കൂ​ർ, അ​ജ്മ​ൽ ക​രിം, സ​ജി അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Health

കാ​ല്‍​മു​ട്ട് മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യി​ല്‍ ചെ​യ്യു​ന്ന​ത്

തു​ട​യെ​ല്ലും ക​ണ​ങ്കാ​ലി​ലെ എ​ല്ലും കൂ​ടി​ച്ചേ​രു​ന്നി​ട​ത്തു​ള്ള സ​ന്ധി​യാ​ണ് കാ​ല്‍​മു​ട്ട്. ഇ​തു​കൂ​ടാ​തെ അ​വി​ടെ ചി​ര​ട്ട​യും സം​യോ​ജി​ക്കു​ന്നു. എ​ല്ലാ എ​ല്ലു​ക​ളു​ടെ​യും അ​ഗ്ര​ഭാ​ഗ​ത്ത് കാ​ര്‍​ട്ടി​ലേ​ജ് അ​ഥ​വാ ത​രു​ണാ​സ്ഥി എ​ന്ന പേ​രി​ല്‍ ക​ട്ടി​കു​റ​ഞ്ഞ മി​നു​സ​മേ​റി​യ എ​ല്ലി​ന്‍റെ രൂ​പ​ഭേ​ദ​മു​ണ്ട്.

ഇ​ത് ഉ​ള്ള​തു​കൊ​ണ്ടാ​ണ് എ​ല്ലു​ക​ള്‍ ത​മ്മി​ല്‍ ഉ​ര​സു​മ്പോ​ള്‍ സ​ന്ധി​യി​ല്‍ വേ​ദ​ന ഒ​ഴി​വാ​കു​ന്ന​ത്. തേ​യ്മാ​നം മൂ​ലം ത​രു​ണാ​സ്ഥി​യു​ടെ ക​ട്ടി കു​റ​യു​മ്പോ​ഴാ​ണ് കാ​ല്‍​മു​ട്ടി​ല്‍ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ

പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലു​ള്ള തേ​യ്മാ​നം ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ ചി​കി​ത്സി​ക്കാ​വു​ന്ന​താ​ണ്. കാ​ല്‍​മു​ട്ടു​ക​ള്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക വ്യാ​യാ​മ​ങ്ങ​ള്‍ പ​രി​ശീ​ലി​ച്ച് പേ​ശി​ക​ളു​ടെ ബ​ലം കൂ​ട്ടു​ന്ന​താ​ണ് ഇ​തി​നാ​യു​ള്ള ശാ​സ്ത്രീ​യ മാ​ര്‍​ഗം.

സ​ർ​ജ​റി

കാ​ല്‍​മു​ട്ട് മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യി​ല്‍ എ​ന്താ​ണു ചെ​യ്യു​ന്ന​ത് എ​ന്ന സം​ശ​യം പൊ​തു​വേ രോ​ഗി​ക​ള്‍​ക്കു​ണ്ട്. മു​ട്ടു​വേ​ദ​ന അ​ക​റ്റു​ക​യും വ​ള​വ് നി​വ​ര്‍​ത്തു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണു കാ​ല്‍​മു​ട്ട് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​നാ​യി എ​ല്ലു​ക​ളു​ടെ അ​ഗ്ര​ഭാ​ഗം അ​വ​ശേ​ഷി​ക്കു​ന്ന ത​രു​ണാ​സ്തി​യോ​ടു​കൂ​ടി മു​റി​ച്ചു​മാ​റ്റു​ന്നു.

പ​ക​രം ലോ​ഹ​നി​ര്‍​മി​ത ഇം​പ്ലാ​ന്‍റു​ക​ള്‍ ബോ​ണ്‍ സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ച് ഘ​ടി​പ്പി​ക്കു​ന്നു. ശേ​ഷം അ​വ​യു​ടെ ഇ​ട​യി​ല്‍ ച​ല​നം സു​ഗ​മ​മാ​ക്കാ​ന്‍ മി​നു​സ​മേ​റി​യ​തും എ​ന്നാ​ല്‍ ക​ട്ടി കൂ​ടി​യ​തു​മാ​യ പോ​ളി എ​ത്തീ​ലീ​ന്‍ പ്ലാ​സ്റ്റി​ക് ഘ​ടി​പ്പി​ക്കു​ന്നു.

പേ​ശി​ക​ളു​ടെ​യും ലി​ഗ​മെ​ന്‍റു​ക​ളു​ടെ​യും മു​റു​ക്കം അ​യ​ച്ചു​വി​ടാ​ന്‍ ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ളും അ​തോ​ടൊ​പ്പം ചെ​യ്യു​ന്നു. വ​ള​വു നി​വ​ര്‍​ത്താ​ന്‍ ആ​നു​പാ​തി​ക​മാ​യ അ​ള​വി​ലാ​യി​രി​ക്കും ഇ​തു ചെ​യ്യു​ക.

സ്‌​പൈ​ന​ല്‍ അ​ന​സ്‌​തേ​ഷ്യ

മു​ട്ട് തു​റ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് സ​ന്ധി മാ​റ്റി​വ​യ്ക്കു​ന്ന​ത്. ഇ​തി​നാ​യി അ​ര​യ്ക്കു താ​ഴെ മ​ര​വി​പ്പി​ക്കു​ന്ന സ്‌​പൈ​ന​ല്‍ അ​ന​സ്‌​തേ​ഷ്യ​യാ​ണു പൊ​തു​വെ ന​ല്‍​കാ​റു​ള്ള​ത്.

സാ​ധാ​ര​ണ​ഗ​തി​യി​ല്‍ അ​ടു​ത്ത ദി​വ​സം ത​ന്നെ രോ​ഗി​ക്ക് കാ​ല്‍ ഊ​ന്നി ന​ട​ക്കാ​വു​ന്ന​താ​ണ്. ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് തു​ന്ന​ലു​ക​ള്‍ എ​ടു​ത്ത​തി​നു​ശേ​ഷം മു​റി​വി​ന്‍റെ ഭാ​ഗം ന​ന​യ്ക്കാം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ഉ​ണ്ണി​ക്കു​ട്ട​ൻ .ഡി
​ക​ൺ​സ​ൾ​ട്ട​ന്‍റ് ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ, എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Leader Page

ബ്രെ​യി​ന്‍ ട്യൂ​മ​ര്‍: തെ​റ്റി​ദ്ധാ​ര​ണ​ക​ളും യാ​ഥാ​ര്‍​ഥ്യ​വും

ബ്രെ​യി​ന്‍ ട്യൂ​മ​ര്‍ അ​ഥ​വാ മ​സ്തി​ഷ്‌​ക ട്യൂമ​ര്‍ പ്രാ​യ-​ലിം​ഗ വ്യ​ത്യാ​സ​മി​ല്ലാ​തെ ഏ​തൊ​രാ​ളെ​യും ബാ​ധി​ക്കു​ന്ന അ​പ​ക​ട​ക​ര​വും സ​ങ്കീ​ര്‍​ണ​വു​മാ​യ അ​വ​സ്ഥ​യാ​ണ്. സ്ത്രീ​ക​ളി​ലു​ണ്ടാ​കു​ന്ന ബ്രെ​യി​ന്‍ ട്യൂ​മ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന തെ​റ്റി​ദ്ധാ​ര​ണ​ക​ൾ ഈ​യി​ടെ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ല്‍ ജൂ​ണ്‍, ബ്രെ​യി​ന്‍ ട്യൂ​മ​ര്‍ ബോ​ധ​വ​ത്ക​ര​ണ മാ​സ​മാ​യി ആ​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്ത്രീ​ക​ളി​ലെ ബ്രെ​യി​ന്‍ ട്യൂ​മ​റി​നെ​ക്കു​റി​ച്ചുള്ള ചിലകാര്യങ്ങൾ ന​മു​ക്കു പ​രി​ശോ​ധി​ക്കാം.

1. ബ്രെ​യി​ന്‍ ട്യൂ​മ​റി​നു ചി​കി​ത്സാ പ​രി​മി​തി​ക​ളു​ണ്ടോ?

പു​രു​ഷ​ന്മാ​രി​ലേ​തു​പോ​ലെ ത​ന്നെ സ്ത്രീ​ക​ളി​ലും ബ്രെ​യി​ന്‍ ട്യൂ​മ​റി​ന് ഒ​ട്ട​ന​വ​ധി ചി​കി​ത്സാ​രീ​തി​ക​ള്‍ നി​ല​വി​ലു​ണ്ട്. ശ​സ്ത്ര​ക്രി​യ, റേ​ഡി​യേ​ഷ​ന്‍ തെ​റാ​പ്പി, കീ​മോ തെ​റാ​പ്പി, ടാ​ര്‍​ഗെ​റ്റ​ഡ് തെ​റാ​പ്പി തു​ട​ങ്ങി മ​റ്റു ക്ലി​നി​ക്ക​ല്‍ ട്ര​യ​ലു​ക​ളും ഇ​തി​ലു​ള്‍​പ്പെ​ടു​ന്നു. ട്യൂ​മ​റി​ന്‍റെ പ്ര​കൃ​തം, ഘ​ട്ടം, രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല എ​ന്നി​ങ്ങ​നെ നി​ര​വ​ധി​ ഘ​ട​ക​ങ്ങ​ളെ ആ​ശ്ര​യി​ച്ചി​രി​ക്കും ഉ​ചി​ത​മാ​യ ചി​കി​ത്സാ പ​ദ്ധ​തി​യു​ടെ നി​ര്‍​ണ​യം. പു​ത്ത​ന്‍ ഗ​വേ​ഷ​ണ​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളാ​ണു തു​റ​ക്കു​ന്ന​ത്.

2. പ്ര​ധാ​ന ല​ക്ഷ​ണം ത​ല​വേ​ദ​ന​യോ?

സാ​ധാ​ര​ണ​ഗ​തി​യി​ല്‍ മ​സ്തി​ഷ്‌​ക ട്യൂ​മ​റി​ന്‍റെ ല​ക്ഷ​ണ​മാ​യി അ​റി​യ​പ്പെ​ടു​ന്ന​ത് ത​ല​വേ​ദ​ന​യാ​ണ്. മ​സ്തി​ഷ്‌​ക ട്യൂ​മ​റു​ക​ള്‍​ക്ക് വേ​റെ​യും പ​ല ല​ക്ഷ​ണ​ങ്ങ​ളും ഉ​ണ്ടാ​കാം. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഓ​ര്‍​മ​ക്കു​റ​വ്, കാ​ഴ്ചസം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍, ശാ​രീ​രി​ക ബ​ല​ഹീ​ന​ത, മ​ര​വി​പ്പ് എ​ന്നി​ങ്ങ​നെ​യു​ള്ള ല​ക്ഷ​ണ​ങ്ങ​ള്‍ സ്ഥി​ര​മാ​യി കാ​ണി​ക്കു​ന്നെ​ങ്കി​ല്‍ ഉ​ട​ന​ടി വൈ​ദ്യ​സ​ഹാ​യം തേ​ടേ​ണ്ട​താ​ണ്. പെ​രു​മാ​റ്റ​ത്തി​ലെ മാ​റ്റ​ങ്ങ​ളും ആ​ശ​യ​ക്കു​ഴ​പ്പ​വും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ത​ല​വേ​ദ​ന ബ്രെ​യി​ന്‍ ട്യൂ​മ​റാ​ണെ​ന്നോ അ​ല്ലെ​ന്നോ സ്വ​യം തീ​രു​മാ​നി​ക്കാ​ന്‍ പാ​ടി​ല്ല. പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തു​ക.

3. ബ്രെ​യി​ന്‍ ട്യൂ​മ​ര്‍ എ​ല്ലാ​യ്‌​പ്പോ​ഴും മ​റ്റുവൈ​ക​ല്യ​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​മോ?

മ​സ്തി​ഷ്‌​ക ട്യൂ​മ​ര്‍ ഓ​ര്‍​മ, ഭാ​ഷ തു​ട​ങ്ങി​യ വൈ​ജ്ഞാ​നി​ക പ്ര​ക്രി​യ​ക​ള്‍​ക്ക് സ​ഹാ​യ​ക​മാ​യ ത​ല​ച്ചോ​റി​ന്‍റെ ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കും. എ​ന്നി​രു​ന്നാ​ലും, അ​ത് സൃ​ഷ്ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള വൈ​ക​ല്യ​ത്തി​ന്‍റെ വ്യാ​പ്തി ഓ​രോ​രു​ത്ത​രു​ടെ​യും രോ​ഗാ​വ​സ്ഥ​യ്ക്ക് അ​നു​സ​രി​ച്ചു വ്യ​ത്യാ​സ​പ്പെ​ടാം. ഇ​ങ്ങ​നെ ഏ​ത​വ​സ്ഥ​യി​ലേ​ക്കും പോ​കു​ന്ന രോ​ഗി​ക്ക് അ​നു​യോ​ജ്യ​മാ​യ ചി​കി​ത്സാ രീ​തി​ക​ളി​ലൂ​ടെ സാ​ധാ​ര​ണ ​ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ര്യം വി​സ്മ​രി​ച്ചുകൂ​ടാ.

4.എ​ല്ലാ ബ്രെ​യി​ന്‍ ട്യൂ​മ​റു​ക​ളും കാ​ന്‍​സ​റാ​ണോ?

ബ്രെ​യി​ന്‍ ട്യൂ​മ​റു​ക​ള്‍ ര​ണ്ടു ത​ര​മു​ണ്ട്. എ​ല്ലാ ട്യൂ​മ​റു​ക​ളും കാ​ന്‍​സ​റാ​കു​ന്നി​ല്ല. മൂ​ന്നി​ലൊ​ന്ന് ബ്രെ​യി​ന്‍ ട്യൂ​മ​റു​ക​ള്‍ മാ​ത്ര​മാ​ണ് കാ​ന്‍​സ​റാ​യി മാ​റു​ന്ന​തെ​ന്ന് പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്നു. ബ്രെ​യി​ന്‍ ട്യൂ​മ​റു​ക​ളി​ല്‍ ചി​ല​ത് അ​തി​വേ​ഗം പ​ട​രു​ന്ന​താ​യി​രി​ക്കാം, മ​റ്റു ചി​ല​താ​ക​ട്ടെ സാ​വ​ധാ​ന​ത്തി​ല്‍ വ​ള​രു​ക​യും പ​തി​യെ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ക്കു​ക​യും ചെ​യ്യും. കാ​ന്‍​സ​റ​സ​ല്ലാ​ത്ത ബ്രെ​യി​ന്‍ ട്യൂ​മ​റു​ക​ള്‍ താ​ര​ത​മ്യേ​ന അ​പ​ക​ട​സാ​ധ്യ​ത കു​റ​ഞ്ഞ​തും ശ​രീ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പ​ട​രാ​ന്‍ സാ​ധ്യ​ത​യി​ല്ലാ​ത്ത​വ​യു​മാ​ണ്.

5. പ്രാ​യ​മാ​യ​വ​രി​ല്‍ മാ​ത്ര​മേ ബ്രെ​യി​ന്‍ ട്യൂ​മ​റു​ക​ള്‍ ഉ​ണ്ടാ​കൂ‍?

ഇ​ത് സം​ബ​ന്ധി​ച്ച് നി​ല​നി​ല്‍​ക്കു​ന്ന മ​റ്റൊ​രു തെ​റ്റി​ദ്ധാ​ര​ണ​യാ​ണ് പ്രാ​യ​മാ​യ​വ​രി​ല്‍ മാ​ത്ര​മേ ബ്രെ​യി​ന്‍ ട്യൂ​മ​ര്‍ വ​രൂ​ എ​ന്ന​ത്. ബ്രെ​യി​ന്‍ ട്യൂ​മ​റു​ക​ള്‍ എ​ല്ലാ പ്രാ​യ​ക്കാ​രി​ലും വ​രാ​മെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം. എ​ന്നാ​ല്‍, പ്രാ​യം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ഹോ​ര്‍​മോ​ണ്‍ ബാ​ല​ൻ​സി​ലെ മാ​റ്റ​ങ്ങ​ളും ജീ​വി​ത​ശൈ​ലീ മാ​റ്റ​ങ്ങ​ളും ബ്രെ​യി​ന്‍ ട്യൂ​മ​റു​ക​ൾ വ​രാ​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കും. കു​ട്ടി​ക​ളി​ലും ബ്രെ​യി​ന്‍ ട്യൂ​മ​റു​ക​ൾ സ്ഥി​രീ​ക​രി​ക്കു​ന്ന കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

7. ഹോ​ര്‍​മോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് മ​സ്തി​ഷ്‌​ക ട്യൂ​മ​ര്‍ വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​കു​മോ?

ഹോ​ര്‍​മോ​ണ്‍ തെ​റാ​പ്പി ഉ​പ​യോ​ഗി​ച്ച് തു​ട​ര്‍​ച്ച​യാ​യി ഗ​ര്‍​ഭ​നി​രോ​ധ​ന മു​റ​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ചി​ല സ്ത്രീ​ക​ളി​ല്‍ ട്യൂ​മ​റു​ക​ളു​ടെ വ​ള​ര്‍​ച്ച​യെ ബാ​ധി​ക്കാ​മെ​ങ്കി​ലും നി​ല​വി​ല്‍ ഇ​ത് നി​രീ​ക്ഷ​ണ​ത്തി​ന്‍റെ​യും ഗ​വേ​ഷ​ണ​ത്തി​ന്‍റെ​യും വി​ഷ​യ​മാ​ണ്. ഡോ​ക്‌​ട​റു​ടെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് ഹോ​ര്‍​മോ​ണ്‍ തെ​റാ​പ്പി ഉ​പ​യോ​ഗി​ക്കു​ന്ന​തു തി​ക​ച്ചും സു​ര​ക്ഷി​ത​മാ​ണ്.

8. മ​സ്തി​ഷ്‌​ക ട്യൂ​മ​ര്‍ ജ​നി​ത​ക​മാ​ണോ?

കു​ടും​ബ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് മ​സ്തി​ഷ്‌​ക ട്യൂ​മ​ര്‍ സ്ഥി​രീ​ക​രി​ച്ച​തു​കൊ​ണ്ട് അ​ത് ജ​നി​ത​ക​മാ​യി പ​ക​ര്‍​ന്നു​വ​ന്ന​താ​ണ് എ​ന്നു പ​റ​യാ​ന്‍ കൃ​ത്യ​മാ​യ തെ​ളി​വു​ക​ളൊ​ന്നു​മി​ല്ല. ബ്രെ​യി​ന്‍ ട്യൂ​മ​റി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ള്‍ പാ​രി​സ്ഥി​തി​ക ഘ​ട​ക​ങ്ങ​ളോ ജീ​വി​ത​ശൈ​ലീഘ​ട​ക​ങ്ങ​ളോ ആ​ണ്. പ​ക്ഷേ, ജ​നി​ത​ക പാ​ര​മ്പ​ര്യം രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​പ്പി​ച്ചേ​ക്കാ​മെ​ന്നു ക​ണ്ടെ​ത്ത​ലു​ക​ളു​ണ്ട്. ബ്രെ​യി​ന്‍ എം​ആ​ര്‍​ഐ, ബ​യോ​പ്‌​സി തു​ട​ങ്ങി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ള്‍ മ​സ്തി​ഷ്‌​ക മു​ഴ​ക​ളു​ടെ കു​ടും​ബ​ച​രി​ത്ര​മു​ള്ള ആ​ളു​ക​ള്‍​ക്ക് ഈ ​അ​വ​സ്ഥ​യു​ടെ സാ​ധ്യ​ത ക​ണ്ടെ​ത്തു​ന്ന​തി​നു സ​ഹാ​യ​ക​ര​മാ​കാ​റു​ണ്ട്.

മ​സ്തി​ഷ്‌​ക ട്യൂ​മ​ര്‍ വ​രാ​നു​ള്ള സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തു​പോ​ലെ​ത​ന്നെ പ്ര​ധാ​ന​മാ​ണ് അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന തെ​റ്റി​ദ്ധാ​ര​ണ​ക​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധ​വും. ട്യൂ​മ​റു​ക​ളെ​ക്കു​റി​ച്ചു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ ഇ​ല്ലാ​താ​ക്കി ശാ​സ്ത്രീ​യ​മാ​യ യാ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍ അ​റി​യു​ക എ​ന്ന​ത് അ​ത്യാ​വ​ശ്യ​മാ​ണ്.
(ലേ​ഖ​ക​ൻ അ​ങ്ക​മാ​ലി അ​പ്പോ​ളോ അ​ഡ്‌​ല​ക്‌​സ് ഹോ​സ്പി​റ്റ​ലി​ലെ ന്യൂ​റോ​സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റാ​ണ്)

Health

മുട്ടുവേദനയ്ക്കു പിന്നിൽ

വാ​ര്‍​ധക്യ​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന മു​ട്ടു​വേ​ദ​ന​ക​ള്‍ കൂ​ടു​ത​ലും തേ​യ്മാ​നം മൂ​ല​മാ​ണ്. തു​ട​യെ​ല്ലും ക​ണ​ങ്കാ​ലി​ലെ എ​ല്ലും കൂ​ടി​ച്ചേ​രു​ന്നി​ട​ത്തു​ള്ള സ​ന്ധിയാണു കാ​ല്‍​മു​ട്ട്. ഇ​തു​കൂ​ടാ​തെ അ​വി​ടെ ചി​ര​ട്ട​യും സം​യോ​ജി​ക്കു​ന്നു.

എ​ല്ലാ എ​ല്ലു​ക​ളു​ടെ​യും അ​ഗ്ര​ഭാ​ഗ​ത്ത് കാ​ര്‍​ട്ടി​ലേ​ജ് അ​ഥ​വാ ത​രു​ണാ​സ്തി എ​ന്ന പേ​രി​ല്‍ ക​ട്ടി കു​റ​ഞ്ഞ മി​നു​സ​മേ​റി​യ എ​ല്ലി​ന്‍റെ രൂ​പ​ഭേ​ദ​മു​ണ്ട്. ഇ​ത് ഉ​ള്ള​തു​കൊ​ണ്ടാ​ണ് എ​ല്ലു​ക​ള്‍ ത​മ്മി​ല്‍ ഉ​ര​സു​മ്പോ​ള്‍ സ​ന്ധി​യി​ല്‍ വേ​ദ​ന ഒ​ഴി​വാ​കു​ന്ന​ത്.

തേ​യ്മാ​നം മൂ​ലം ത​രു​ണാ​സ്ഥി​യു​ടെ ക​ട്ടി കു​റ​യു​മ്പോ​ഴാണ് കാ​ല്‍​മു​ട്ടി​ല്‍ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

സ​ന്ധി​വാ​തം പ​ല​വി​ധം

പ്രാ​യാ​നു​പാ​തി​ക​മാ​യ മാ​റ്റ​ങ്ങ​ളും അ​മി​ത ശ​രീ​ര​ഭാ​ര​വും പേ​ശി​ക​ളു​ടെ ബ​ല​ക്കു​റ​വും മൂ​ലം ഉ​ണ്ടാ​കു​ന്ന ഓ​സ്റ്റി​യോ ആ​ര്‍​ത്രൈ​റ്റി​സ് ആ​ണ് തേ​യ്മാ​ന​ത്തി​ന്‍റെ ഏ​റ്റ​വും സാ​ധാ​ര​ണ​ കാ​ര​ണം.

ഇ​തു​കൂ​ടാ​തെ ര​ക്ത​സംബ​ന്ധ​മാ​യ ആ​ര്‍​ത്രൈ​റ്റി​സ് (rheumatoid arthritis), അ​ണു​ബാ​ധ (septic arthritis), പ​രി​ക്കു​ക​ള്‍ എ​ന്നി​വ​യും തേ​യ്മാ​ന​ത്തി​നു കാ​ര​ണ​മാ​കാം.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും ചി​കി​ത്സ​യും

കാ​ല്‍​മു​ട്ടി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ഠി​ന​മാ​യ വേ​ദ​ന​യും നീ​രുമാ​ണ് പ്ര​ധാ​ന ല​ക്ഷ​ണം. ഇ​തു​കൂ​ടാ​തെ കാ​ല്‍​മു​ട്ട് മ​ട​ക്കു​ന്ന​തി​നും ക​യ​റ്റം ക​യ​റു​ന്ന​തി​നും ഇ​റ​ങ്ങു​ന്ന​തി​നും ബു​ദ്ധി​മു​ട്ടും അ​നു​ഭ​വ​പ്പെ​ടു​ന്നു.

വേ​ദ​നയ്ക്കു മാ​ത്ര​മ​ല്ല, കാ​ൽ വ​ള​യു​ന്ന​തി​നും ഇ​തു കാ​ര​ണ​മാ​കു​ന്നു. ഏ​തെ​ങ്കി​ലും ഒ​രു ഭാ​ഗ​ത്തു​ള്ള ത​രു​ണാ​സ്തി കൂ​ടു​ത​ലാ​യി തേ​യു​ന്ന​താ​ണ് വ​ള​വി​ന്‍റെ കാ​ര​ണം.

തുടക്കത്തിൽ ചികിത്സിച്ചാൽ

പ്രാ​രം​ഭഘ​ട്ട​ത്തി​ലു​ള്ള തേ​യ്മാ​നം ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ ചി​കി​ത്സി​ക്കാ​വു​ന്ന​താ​ണ്. കാ​ല്‍​മു​ട്ടു​ക​ള്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക വ്യാ​യാ​മ​ങ്ങ​ള്‍ പ​രി​ശീ​ലി​ച്ച് പേ​ശി​ക​ളു​ടെ ബ​ലം കൂ​ട്ടു​ന്ന​താ​ണ് ഇ​തി​നാ​യു​ള്ള ശാ​സ്ത്രീ​യ മാ​ര്‍​ഗം.

അ​മി​ത ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ന്ന​തു തേ​യ്മാ​നം ത​ട​യാ​ന്‍ സ​ഹാ​യ​ക​ം. ര​ക്ത​സം​ബ​ന്ധ​മാ​യ​തും അ​ണു​ബാ​ധ മൂ​ല​വു​മു​ള്ള ആ​ര്‍​ത്രൈ​റ്റി​സു​ക​ള്‍ തു​ട​ക്ക​ത്തി​ലെ ത​ന്നെ ക​ണ്ടെ​ത്തി കൃ​ത്യ​മാ​യ ചി​കി​ത്സ ഉ​റ​പ്പുവ​രു​ത്ത​ണം.

 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ഉ​ണ്ണി​ക്കു​ട്ട​ൻ .ഡി
​ക​ൺ​സ​ൾ​ട്ട​ന്‍റ് ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ, എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം തിരുവനന്തപുരം.

 

Health

ബീ​ന്‍​സ് ചി​ല്ല​റ​ക്കാ​ര​ന്‍ അ​ല്ല; ഗ​ര്‍​ഭി​ണി​ക​ള്‍ തീ​ര്‍​ച്ച​യാ​യും അ​റി​ഞ്ഞി​രി​ക്കേ​ണ്ട​ത്...

ന​മ്മു​ടെ പ​ച്ച​ക്ക​റി ലി​സ്റ്റി​ല്‍ ബീ​ന്‍​സ്(​ഗ്രീ​ന്‍ ബീ​ന്‍​സ്) ഒ​രു സ്ഥി​രം സാ​ന്നി​ധ്യ​മാ​ണോ...? അ​ല്ലെ​ങ്കി​ല്‍ ഉ​ട​ന്‍​ത​ന്നെ ബീ​ന്‍​സി​ന് ന​മ്മു​ടെ അ​ടു​ക്ക​ള​യി​ലും തീ​ന്‍​മേ​ശ​യി​ലും സ്ഥാ​നം ന​ല്‍​കേ​ണ്ടി​യി​രി​ക്കു​ന്നു.

കാ​ര​ണം, ഗ​ര്‍​ഭി​ണി​ക​ള്‍ മു​ത​ല്‍ പ്ര​മേ​ഹ​രോ​ഗി​ക​ള്‍​വ​രെ അ​റി​ഞ്ഞി​രി​ക്കേ​ണ്ട നി​ര​വ​ധി ഗു​ണ​ങ്ങ​ള്‍ ഉ​ള്ള പ​ച്ച​ക്ക​റി​യാ​ണ് ബീ​ന്‍​സ്. നി​ര​വ​ധി പോ​ഷ​ക​ങ്ങ​ളു​ടെ ഉ​റ​വി​ട​മാ​യ ഗ്രീ​ന്‍ ബീ​ന്‍​സ് ആ​രോ​ഗ്യ ഗു​ണ​ങ്ങ​ള്‍ ഏ​റെ ന​ല്‍​കു​ന്നു.

പ​ച്ച ബീ​ന്‍​സി​ലൂ​ടെ ല​ഭി​ക്കു​ന്ന ആ​രോ​ഗ്യ ഗു​ണ​ങ്ങ​ളി​ല്‍ ചി​ല​തി​നെ കു​റി​ച്ച്...

പോ​ഷ​ക​സ​മൃ​ദ്ധം

നി​ര​വ​ധി പോ​ഷ​ക​ങ്ങ​ളു​ടെ സം​ഗ​മ​വേ​ദി​യാ​ണ് പ​ച്ച ബീ​ന്‍​സ് എ​ന്നു പ​റ​ഞ്ഞാ​ല്‍ തെ​റ്റി​ല്ല. കാ​ര​ണം, വി​റ്റാ​മി​ന്‍ സി, ​കെ, ഫോ​ളേ​റ്റ്, മാം​ഗ​നീ​സ്, പൊ​ട്ടാ​സ്യം എ​ന്നി​ങ്ങ​നെ വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും പ​ച്ച ബീ​ന്‍​സി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്നു.

ഈ ​പോ​ഷ​ക​ങ്ങ​ള്‍ ശ​രീ​ര​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തെ പി​ന്തു​ണ​യ്ക്കു​ക​യും വി​വി​ധ ശാ​രീ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നി​ര്‍​ണാ​യ പ​ങ്ക് വ​ഹി​ക്കു​ക​യും ചെ​യ്യു​ന്നു.

ശ​രീ​ര​ത്തി​ലെ ദോ​ഷ​ക​ര​മാ​യ ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ നി​ര്‍​വീ​ര്യ​മാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഫ്‌​ലേ​വ​നോ​യ്ഡു​ക​ളും ക​രോ​ട്ടി​നോ​യ്ഡു​ക​ളും ഗ്രീ​ന്‍ ബീ​ന്‍​സി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് ഓ​ക്‌​സി​ഡേ​റ്റീ​വ് സ​മ്മ​ര്‍​ദ​വും വീ​ക്ക​വും കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കും.

ഹൃ​ദ​യാ​രോ​ഗ്യം, എ​ല്ലു​ക​ളു​ടെ ക​രു​ത്ത്

ഹൃ​ദ​യ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​നും എ​ല്ലു​ക​ളു​ടെ ക​രു​ത്തി​നും ഈ ​പ​ച്ച​ക്ക​റി സ​ഹാ​യ​ക​മാ​ണ്. ഗ്രീ​ന്‍ ബീ​ന്‍​സി​ലെ നാ​രു​ക​ള്‍, പൊ​ട്ടാ​സ്യം, ഫോ​ളേ​റ്റ് എ​ന്നി​വ​യു​ടെ അ​ള​വ് ര​ക്ത​സ​മ്മ​ര്‍​ദം നി​യ​ന്ത്രി​ക്കും.

അ​തു​പോ​ലെ കൊ​ള​സ്‌​ട്രോ​ളി​ന്‍റെ അ​ള​വ് കു​റ​യ്ക്കാ​നും ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സു​ഗ​മ​മാ​ക്കാ​നും സ​ഹാ​യി​ക്കും.

എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ആ​വ​ശ്യ​മാ​യ വി​റ്റാ​മി​ന്‍ കെ, ​മാം​ഗ​നീ​സ് എ​ന്നി​വ​യും പ​ച്ച ബീ​ന്‍​സി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഈ ​പോ​ഷ​ക​ങ്ങ​ള്‍ ഓ​സ്റ്റി​യോ​പൊ​റോ​സി​സ് രോ​ഗ​ത്തി​ന്‍റെ സാ​ധ്യ​ത കു​റ​യ്ക്കും.

ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ നി​യ​ന്ത്ര​ണം, ദ​ഹ​നം

ഗ്രീ​ന്‍ ബീ​ന്‍​സി​ലെ നാ​രു​ക​ളു​ടെ അ​ള​വ് ഗ്ലൂ​ക്കോ​സി​ന്‍റെ ആ​ഗി​ര​ണം മ​ന്ദ​ഗ​തി​യി​ലാ​ക്കി ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. പ്ര​മേ​ഹ​മു​ള്ള വ്യ​ക്തി​ക​ള്‍​ക്ക് ഇ​ത് ഗു​ണ​ക​ര​മാ​ണ്.

മാ​ത്ര​മ​ല്ല, പ്ര​മേ​ഹം വ​രാ​നു​ള്ള സാ​ധ്യ​ത കു​റ​യ്ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. ദ​ഹ​ന പ്ര​ക്രി​യ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും മ​ല​ബ​ന്ധം ത​ട​യു​ന്ന​തി​നും ബീ​ന്‍​സ് സ​ഹാ​യ​ക​മാ​ണ്.

കു​ട​ല്‍ ബാ​ക്ടീ​രി​യ​ക​ളു​ടെ വ​ള​ര്‍​ച്ച​യെ പി​ന്തു​ണ​യ്ക്കും, ഇ​ത് ആ​രോ​ഗ്യ​ക​ര​മാ​യ ദ​ഹ​ന​വ്യ​വ​സ്ഥ​യ്ക്ക് ഉ​ത്ത​മ​മാ​ണ്.

ശ​രീ​ര​ഭാ​ര നി​യ​ന്ത്ര​ണം, ക​ണ്ണി​ന്‍റെ ആ​രോ​ഗ്യം

ക​ലോ​റി കു​റ​വും നാ​രു​ക​ള്‍ കൂ​ടു​ത​ലു​ള്ള​തു​മാ​യ പ​ച്ച​ക്ക​റി​യാ​ണ് ബീ​ന്‍​സ്. ക​ലോ​റി ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ന്ന​തി​ലൂ​ടെ ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കാ​ന്‍ സ​ഹാ​യി​ക്കും.

അ​തു​പോ​ലെ ക​ണ്ണി​ന്‍റെ ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബീ​റ്റാ ക​രോ​ട്ടി​ന്‍, ല്യൂ​ട്ടി​ന്‍ എ​ന്നി​ങ്ങ​നെ​യു​ള്ള ക​രോ​ട്ടി​നോ​യി​ഡു​ക​ള്‍ ഗ്രീ​ന്‍ ബീ​ന്‍​സി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. നേ​ത്ര​രോ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് സം​ര​ക്ഷി​ക്കാ​ന്‍ ഈ ​സം​യു​ക്ത​ങ്ങ​ള്‍ സ​ഹാ​യി​ക്കും.

പ​ച്ച ബീ​ന്‍​സി​ലെ വി​റ്റാ​മി​ന്‍ സി ​രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ര്‍​ധി​പ്പി​ക്കും. വെ​ളു​ത്ത ര​ക്താ​ണു​ക്ക​ളു​ടെ ഉ​ത്പാ​ദ​നം വ​ര്‍​ധി​ക്കാ​നും ഇ​ത് സ​ഹാ​യ​ക​മാ​ണ്.

ഗ​ര്‍​ഭ​ണി​ക​ള്‍​ക്ക് ഗു​ണ​ക​രം

ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് നി​ര്‍​ണാ​യ​ക​മാ​യ ഒ​രു പോ​ഷ​ക​മാ​ണ് ഫോ​ളേ​റ്റ്. പ​ച്ച ബീ​ന്‍​സി​ല്‍ ഫോ​ളേ​റ്റ് ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഗ​ര്‍​ഭാ​വ​സ്ഥ​യി​ല്‍ ധാ​രാ​ളം ഫോ​ളേ​റ്റ് ക​ഴി​ക്കു​ന്ന​ത് ന്യൂ​റ​ല്‍ ട്യൂ​ബ് വൈ​ക​ല്യ​ങ്ങ​ള്‍ ത​ട​യും.

അ​തു​പോ​ലെ ഗ​ര്‍​ഭ​സ്ഥ​ശി​ശു​വി​ന്‍റെ ആ​രോ​ഗ്യ​ക​ര​മാ​യ വി​കാ​സ​ത്തെ സ​ഹാ​യി​ക്കാ​നും ഇ​തി​നു സാ​ധി​ക്കും. എ​ന്നി​രു​ന്നാ​ലും ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശം എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും സ്വീ​ക​രി​ക്കു​ന്ന​ത് ഉ​ത്ത​മ​മാ​ണ്.

ഭ​ക്ഷ​ണ​ക്ര​മ​ത്തി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​തി​നു മു​മ്പ് ഡോ​ക്ട​ര്‍​മാ​രു​മാ​യും ന്യൂ​ട്രീ​ഷ​ന്മാ​രു​മാ​യും ച​ര്‍​ച്ച​ചെ​യ്യു​ന്ന​ത് ഗു​ണ​ക​ര​മാ​ണെ​ന്ന​ത് പ്ര​ത്യേ​കം ഓ​ര്‍​ക്കു​ക...

Health

ഓ​ർ​മ​ക്കു​റ​വ് മാ​ത്ര​മ​ല്ല ഡി​മെ​ൻ​ഷ്യ

ഡി​മെ​ന്‍​ഷ്യ/​മേ​ധാ​ക്ഷ​യം എ​ന്ന​ത് വ​ര്‍​ധി​ച്ചു​വ​രു​ന്ന ഒ​രു നാ​ഡീ​വ്യ​വ​സ്ഥാ​രോ​ഗ​മാ​ണ്. സ്വാ​ഭാ​വി​ക ഓ​ര്‍​മ​ക്കു​റ​വി​ല്‍ നി​ന്നു വ​ള​രെ​യ​ധി​കം വി​ഭി​ന്ന​മാ​ണ് ഡി​മെ​ന്‍​ഷ്യ എ​ന്ന അ​വ​സ്ഥ. രോ​ഗി​ക്ക് ഒ​രു കാ​ര്യ​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണ് പ്രാ​രം​ഭ​ഘ​ട്ട​ത്തി​ല്‍ പ്ര​ക​ട​മാ​കു​ന്ന​ത്

രോ​ഗം വ​ർ​ധി​ക്കു​ന്ന അ​വ​സ്ഥ​യി​ല്‍ ഓ​ര്‍​മ, യു​ക്തി, പെ​രു​മാ​റ്റം എ​ന്നി​വ​യെ ഡി​മെ​ന്‍​ഷ്യ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു. ഡി​മെ​ന്‍​ഷ്യ / മേ​ധാ​ക്ഷ​യം ഗ​ണ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണ് ആ​ൽ​സ്ഹൈ​മേ​ഴ്സ്.

പെ​രു​മാ​റ്റ​ത്തി​ലും സ്വ​ഭാ​വ​ത്തി​ലും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ള്‍

ഇ​ത് വ്യ​ക്തി​ക​ള്‍​ക്കും കു​ടും​ബ​ങ്ങ​ള്‍​ക്കും ആ​രോ​ഗ്യ സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ള്‍​ക്കും കാ​ര്യ​മാ​യ വെ​ല്ലു​വി​ളി​ക​ള്‍ സൃ​ഷ്ടി​ക്കു​ന്നു. ഇ​തു കൂ​ടാ​തെ സ്വ​ത​സി​ദ്ധ​മാ​യ പെ​രു​മാ​റ്റ​ത്തി​ലും സ്വ​ഭാ​വ​ത്തി​ലും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ സം​ഭ​വി​ക്കാം.

മേ​ധാ​ക്ഷ​യ​ത്തി​ല്‍ സാ​ധാ​ര​ണ​യാ​യി കേ​ട്ടു​വ​രാ​റു​ള്ള സ്മൃ​തി​നാ​ശം / ഓ​ര്‍​മ​ക്കു​റ​വ് മാ​ത്ര​മാ​യി​രി​ക്കി​ല്ല, മ​റി​ച്ച് (Attention / Concentration Difficulties) ഒ​രു കാ​ര്യ​ത്തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് ചെ​യ്യാ​നു​ള്ള ബു​ദ്ധി​മു​ട്ട്, ഭാ​ഷാ​സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ള്‍, സ്ഥ​ല​വും കാ​ല​വും തി​രി​ച്ച​റി​യാ​നു​ള്ള ബു​ദ്ധി​മു​ട്ട്,

ചി​ന്ത​ക​ളി​ലെ വ്യ​തി​യാ​ന​ങ്ങ​ള്‍, സാ​ഹ​ച​ര്യ​ത്തി​നൊ​ത്ത​വ​ണ്ണം തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട്, മ​റ​വി​മൂ​ലം സ്വ​ന്തം ജോ​ലി​യി​ലോ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലോ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക, സ്വ​ത​വേ​യു​ള്ള സ്വ​ഭാ​വ​ത്തി​ലും പെ​രു​മാ​റ്റ​ത്തി​ലും മാ​റ്റം സം​ഭ​വി​ക്കു​ക (ദേ​ഷ്യം, സ​ങ്ക​ടം, വൈ​ഷ​മ്യം, മൗ​നം എ​ന്നി​വ) എ​ന്നി​വ​യും ഉ​ള്‍​പ്പെ​ടും.

അ​കാ​ര​ണ​മാ​യ ദേ​ഷ്യം, പേ​ടി

സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ച്ചു​വ​ച്ചി​ട്ട് മ​റ​ന്നു​പോ​വു​ക, മ​റ്റാ​രെ​ങ്കി​ലും മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ക്കു​ക, അ​ടു​ത്ത​കാ​ല​ത്തു​ന​ട​ന്ന കാ​ര്യ​ങ്ങ​ള്‍ മ​റ​ന്നു​പോ​വു​ക, ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടും അ​ത് മ​റ​ന്നു പോ​വു​ക, അ​കാ​ര​ണ​മാ​യ ദേ​ഷ്യം, പേ​ടി തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും പ്ര​ക​ട​മാ​കാം. ഈ ​അ​വ​സ​ര​ത്തി​ല്‍ സ​മ​ഗ്ര​മാ​യ മാ​ന​സി​ക പ​രി​ച​ര​ണം ആ​വ​ശ്യ​മാ​ണ്.

മു​ന്‍​കൂ​ട്ടി​യു​ള്ള പ​രി​ശോ​ധ​ന​യും രോ​ഗ നി​ര്‍​ണ​യ​വും

ഫ​ല​പ്ര​ദ​മാ​യി രോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് മു​ന്‍​കൂ​ട്ടി​യു​ള്ള രോ​ഗ​നി​ര്‍​ണ​യം അ​നി​വാ​ര്യ​മാ​ണ്. ഡി​മെ​ന്‍​ഷ്യ നി​ര്‍​ണ​യി​ക്കു​ന്ന​തി​നും അ​തി​നു സ​മാ​ന​മാ​യ മ​റ്റു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്‍ നി​ന്നു വേ​ര്‍​തി​രി​ക്കു​ന്ന​തി​നും മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​ന്‍റെ സ​ഹാ​യം തേ​ടേ​ണ്ട​താ​ണ്.

ഇ​തി​നാ​യി കൊ​ഗ്നി​റ്റീ​വ് ടെ​സ്റ്റു​ക​ൾ, ക്ലി​നി​ക്ക​ൽ ഇ​വാ​ല്യു​വേ​ഷ​ൻ, ന്യൂ​റോ ഇ​മേ​ജിം​ഗ് എ​ന്നി​വ ചെ​യ്യേ​ണ്ട​താ​യി​വ​രും. രോ​ഗ​നി​ര്‍​ണ​യം മു​ന്‍​കൂ​ട്ടി ന​ട​ത്തു​ന്ന​തി​ലൂ​ടെ രോ​ഗം പു​രോ​ഗ​മി​ക്കു​ന്ന​ത് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ സാ​ധി​ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ: ഡോ. ​ശ്രീ​ല​ക്ഷ്മി .എ​സ്
ജൂ​ണി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് , സൈ​ക്യാ​ട്രി എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Health

ചീ​സ് ചി​ല്ല​റ​ക്കാ​ര​ന​ല്ല; ആ​രോ​ഗ്യ ഗു​ണ​ങ്ങ​ള്‍ ഏ​റെ...

ബാ​ക്ടീ​രി​യ, എ​ന്‍​സൈ​മു​ക​ള്‍ എ​ന്നി​വ ചേ​ര്‍​ത്ത് പാ​ലി​ല്‍​നി​ന്ന് നി​ര്‍​മി​ക്കു​ന്ന പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഒ​രു ഉ​ത്പ​ന്ന​മാ​ണ് ചീ​സ്. കാ​ല്‍​സ്യം, പ്രോ​ട്ടീ​ന്‍, വി​റ്റാ​മി​നു​ക​ള്‍, ധാ​തു​ക്ക​ള്‍ എ​ന്നി​വ​യു​ടെ സ​മ്പ​ന്ന​മാ​യ ഉ​റ​വി​ട​മാ​ണ് ചീ​സ്.

നി​ര​വ​ധി ആ​രോ​ഗ്യ​ഗു​ണ​ങ്ങ​ള്‍ ചീ​സി​ലൂ​ടെ ല​ഭി​ക്കും. അ​ത്ത​രം ആ​രോ​ഗ്യ​ഗു​ണ​ങ്ങ​ളി​ല്‍ ചി​ല​ത് ഇ​വ​യാ​ണ്...

കാ​ല്‍​സ്യം, പ്രോ​ട്ടീ​ന്‍ ഉ​റ​വി​ടം

കാ​ല്‍​സ്യ​ത്തി​ന്‍റെ​യും പ്രോ​ട്ടീ​ന്‍റെ​യും മി​ക​ച്ച ഉ​റ​വി​ട​മാ​ണ് ചീ​സ്. എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യ​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ് കാ​ല്‍​സ്യം. അ​സ്ഥി​ക​ളു​ടെ സാ​ന്ദ്ര​ത​യും ശ​ക്തി​യും നി​ല​നി​ര്‍​ത്താ​ന്‍ ഇ​ത് സ​ഹാ​യി​ക്കു​ന്നു.

സ്ഥി​ര​മാ​യ കാ​ല്‍​സ്യം ഉ​പ​ഭോ​ഗം ഓ​സ്റ്റി​യോ​പൊ​റോ​സി​സ്, ദ​ന്ത​പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്നി​വ ത​ട​യു​ക​യും ആ​ജീ​വ​നാ​ന്ത അ​സ്ഥി​ആ​രോ​ഗ്യം സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്യും. ശ​രീ​ര​ത്തി​ല്‍ ടി​ഷ്യൂ​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നും ന​ന്നാ​ക്കു​ന്ന​തി​നും അ​ത്യാ​വ​ശ്യ​മാ​യ പ്രോ​ട്ടീ​ന്‍ ചീ​സി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്നു.

മ​തി​യാ​യ പ്രോ​ട്ടീ​ന്‍ ഉ​പ​ഭോ​ഗം പേ​ശി​ക​ളു​ടെ ക​രു​ത്ത്, മെ​റ്റ​ബോ​ളി​സം, ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​യ്ക്ക് സ​ഹാ​യ​ക​മാ​ണ്.

വി​റ്റാ​മി​ന്‍, കൊ​ഴു​പ്പ്, സി​ങ്ക്

ചീ​സി​ല്‍ കാ​ണ​പ്പെ​ടു​ന്ന വി​റ്റാ​മി​ന്‍ ബി 12 ​ന്യൂ​റോ​ള​ജി​ക്ക​ല്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​നും ചു​വ​ന്ന ര​ക്താ​ണു​ക്ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​നും ആ​വ​ശ്യ​മാ​ണ്. പ​തി​വാ​യി ചീ​സ് ക​ഴി​ക്കു​ന്ന​ത് വി​ള​ര്‍​ച്ച ത​ട​യു​ക​യും ത​ല​ച്ചോ​റി​ന്‍റെ സ​ജീ​വ പ്ര​വ​ര്‍​ത്ത​നം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും.

കാ​ഴ്ച, രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നം, ച​ര്‍​മ​ത്തി​ന്‍റെ ആ​രോ​ഗ്യം എ​ന്നി​വ​യ്ക്ക് ചീ​സി​ലെ വി​റ്റാ​മി​ന്‍ എ ​പ്ര​ധാ​ന​മാ​ണ്. ആ​രോ​ഗ്യ​ക​ര​മാ​യ കൊ​ഴു​പ്പു​ക​ള്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ചീ​സ് വി​റ്റാ​മി​നു​ക​ള്‍ ആ​ഗി​ര​ണം ചെ​യ്യാ​ന്‍ സ​ഹാ​യി​ക്കും.

കൊ​ഴു​പ്പു​ക​ള്‍ സു​സ്ഥി​ര​മാ​യ ഊ​ര്‍​ജ നി​ല​വാ​ര​ത്തെ​യും മൊ​ത്ത​ത്തി​ലു​ള്ള പോ​ഷ​ക സ​ന്തു​ലി​താ​വ​സ്ഥ​യെ​യും പ​രി​പോ​ഷി​പ്പി​ക്കു​ന്നു. ഇ​ത് മെ​ച്ച​പ്പെ​ട്ട ഉ​പാ​പ​ച​യം ന​ല്‍​കും.

രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നം, ഡി​എ​ന്‍​എ സി​ന്ത​സി​സ്, കോ​ശ​വി​ഭ​ജ​നം എ​ന്നി​വ​യ്ക്ക് ചീ​സ് അ​ട​ങ്ങി​യി​രി​ക്കു​ന്ന സി​ങ്ക് അ​ത്യാ​വ​ശ്യ​മാ​ണ്. പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത് ശ​ക്ത​മാ​യ രോ​ഗ​പ്ര​തി​രോ​ധ​വും മു​റി​വ് ഉ​ണ​ക്കു​ന്ന​തി​നും ഉ​പ​ക​രി​ക്കും.

കു​ട​ലി​ന്‍റെ ആ​രോ​ഗ്യം, ഫോ​സ്ഫ​റ​സ്

ചീ​സു​ക​ളി​ല്‍ പ്രോ​ബ​യോ​ട്ടി​ക്‌​സ് അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് ദ​ഹ​നം വ​ര്‍​ധി​പ്പി​ക്കും. അ​തു​പോ​ലെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി ശ​ക്തി​പ്പെ​ടു​ത്തു​ക​യും ദ​ഹ​ന​നാ​ള​രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള സാ​ധ്യ​ത കു​റ​യ്ക്കു​ക​യും ചെ​യ്യും.

ചീ​സി​ല്‍ ഫോ​സ്ഫ​റ​സ് ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. അ​സ്ഥി, പ​ല്ല് എ​ന്നി​വ​യു​ടെ ക​രു​ത്തി​ന് ഫോ​സ്ഫ​റ​സ് കാ​ല്‍​സ്യ​വു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ഘ​ട​നാ​പ​ര​മാ​യ സ​മ​ഗ്ര​ത ഉ​റ​പ്പാ​ക്കു​ക​യും ഒ​ടി​വു​ക​ളും ക്ഷ​യ​വും ത​ട​യു​ക​യും ചെ​യ്യാ​നും ഫോ​സ്ഫ​റ​സ് സ​ഹാ​യ​ക​മാ​ണ്.

ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കാം

ചീ​സി​ലെ ഉ​യ​ര്‍​ന്ന പ്രോ​ട്ടീ​നും കൊ​ഴു​പ്പും വി​ശ​പ്പ് നി​യ​ന്ത്രി​ക്കു​ക​യും ക​ലോ​റി ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു. ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​നെ പി​ന്തു​ണ​യ്ക്കു​ക​യും ടൈ​പ്പ് 2 പ്ര​മേ​ഹം, ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ തു​ട​ങ്ങി​യ അ​മി​ത​വ​ണ്ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍ ത​ട​യു​ക​യും ചെ​യ്യും.

അ​തു​പോ​ലെ ഭ​ക്ഷ​ണ​ത്ത ഊ​ര്‍​ജ​മാ​ക്കി മാ​റ്റാ​ന്‍ സ​ഹാ​യി​ക്കു​ക​യും ആ​ന്‍റിഓ​ക്‌​സി​ഡന്‍റാ​യും ചീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ഇ​ത് വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളു​ടെ സാ​ധ്യ​ത കു​റ​യ്ക്കും.

Health

കോവിഡ്-19 ആശങ്കകൾ വർധിക്കുന്നു

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വീ​ണ്ടും വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്, കേ​ര​ള​ത്തി​ലാ​ണ് നി​ല​വി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ജീ​വ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഇ​ത് പൊ​തു​ജ​നാ​രോ​ഗ്യ രം​ഗ​ത്ത് പു​തി​യ ആ​ശ​ങ്ക​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു​ണ്ട്.

നി​ല​വി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന പ​ല കോ​വി​ഡ് കേ​സു​ക​ളും നേ​രി​യ തോ​തി​ലു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ് കാ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ്രാ​യ​മാ​യ​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ർ​ക്കും (പ്ര​മേ​ഹം, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ) ഇ​ത് ഗു​രു​ത​ര​മാ​കാ​മെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. അ​തി​നാ​ൽ, ഈ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ കൂ​ടു​ത​ൽ ശ്ര​ദ്ധ​യും ജാ​ഗ്ര​ത​യും പാ​ലി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

XFG, NB.1.8.1, LF.7 തു​ട​ങ്ങി​യ പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ രാ​ജ്യ​ത്ത് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​വ​ക​ഭേ​ദ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ പ​ട​രാ​നു​ള്ള ക​ഴി​വു​ണ്ടെ​ങ്കി​ലും, പൊ​തു​വെ തീ​വ്ര​ത കു​റ​ഞ്ഞ​വ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. എ​ങ്കി​ലും, വൈ​റ​സി​ന്റെ ജ​നി​ത​ക​മാ​റ്റ​ങ്ങ​ൾ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ദ്ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഭാ​വി​യി​ലെ ഏ​ത് സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ൻ ആ​ശു​പ​ത്രി​ക​ൾ സ​ജ്ജ​മാ​ണോ എ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ mock drill-ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ട്. മാ​സ്ക് ധ​രി​ക്കു​ന്ന​ത്, കൈ​ക​ൾ ശു​ചി​യാ​ക്കു​ന്ന​ത്, തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​പ്പോ​ൾ സ്വ​യം ഐ​സൊ​ലേ​റ്റ് ചെ​യ്യു​ന്ന​ത് എ​ന്നി​വ​യൊ​ക്കെ നി​ർ​ബ​ന്ധ​മാ​യും തു​ട​ര​ണം. ആ​രോ​ഗ്യ വ​കു​പ്പി​ന്റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ൽ രോ​ഗം പ​ട​രു​ന്ന​ത് ത​ട​യാ​ൻ സ​ഹാ​യി​ക്കും.

Latest News

Up