Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : SDPI

Thiruvananthapuram

നെടുമങ്ങാട് സംഘർഷം : നാല് ഡിവൈഎഫ്ഐ പ്രവർത്തകരും രണ്ട് എസ്ഡിപിഐക്കാരും കീഴടങ്ങി

നെ​ടു​മ​ങ്ങാ​ട്: സി​പി​എം മു​ല്ല​ശേ​രി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രും എ​സ്ഡി​പി​ഐ​ക്കാ​രു​ടെ വീ​ടു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു വ​രു​ത്തു​ക​യും ചെ​യ്ത കേ​സി​ൽ നാ​ലു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.

എ​സ്ഡി​പി ഐ ​പ്ര​വ​ർ​ത്ത​ക​രാ​യ ക​ര​കു​ളം ചെ​ക്ക​ക്കോ​ണം വാ​ര്യ​കോ​ണ​ത്ത് പ​ണ​യി​ൽ വീ​ട്ടി​ൽ നി​സാ​മു​ദീ​ൻ (49), വ​ട്ട​പ്പാ​റ വേ​ങ്കോ​ട് കൊ​ല്ല​മ​ല​യ​ത്തു​വീ​ട്ടി​ൽ ഷം​നാ​ദ് (36) എ​ന്നി​വ​ർ അ​രു​വി​ക്ക​ര സ്റ്റേ​ഷ​നി​ലും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ സ​ന്ന​ഗ​ർ ഹാ​ഷി​ക് മ​ൻ​സി​ലി​ൽ റി​യാ​സ് (36), ക​ര​കു​ളം ക​ല്ല​റ വീ​ട്ടി​ൽ അ​ന​ന്ദു (31), ക​ര​കു​ളം അ​മ​ല​യി​ൽ അ​മ​ൽ (31), ക​ര​കു​ളം ജ​യ ഭ​വ​നി​ൽ അ​നൂ​പ് (37) എ​ന്നി​വ​ർ നെ​ടു​മ​ങ്ങാ​ട് സ്റ്റേ​ഷ​നി​ലു​മാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ നാലിന് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ദീ​പു​വി​നെ ആ​ക്ര​മി​ച്ച​താ​യി​രു​ന്നു തു​ട​ക്കം. പി​ന്നാ​ലെ എ​സ്ഡി​പി ഐ ​നേ​താ​ക്ക​ളു​ടെ വീ​ടും വാ​ഹ​ന​ങ്ങ​ളും ആ​ക്ര​മി​ക്ക​പ്പെ​ട്ടു. നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഡി​വൈ​എ​ഫ്ഐ​യു​ടെ ആം​ബു​ല​ൻ​സ് ക​ത്തി​ച്ചി​രു​ന്നു. ആം​ബു​ല​ൻ​സ് ക​ത്തി​ച്ച പ്ര​തി​ക​ൾ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Latest News

Up