ഹൂ​സ്റ്റ​ണി​ൽ മോ​ഷ്‌​ടാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു
Saturday, April 12, 2025 3:16 PM IST
പി.​പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: തെ​ക്കു​കി​ഴ​ക്ക​ൻ ഹൂ​സ്റ്റ​ണി​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ മോ​ഷ്‌​ടാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. രാ​ത്രി ഒ​ന്പ​തി​ന് ശേ​ഷം എ​ൻ​ആ​ർ​ജി സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​മു​ള്ള വെ​സ്റ്റ്‌​ബ്രി​ഡ്ജ് സ്ട്രീ​റ്റി​ലെ ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് സം​ഭ​വം.

മൂ​ന്ന് പേ​രാ​ണ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​നു​ള്ളി​ൽ മു​ഖം​മൂ​ടി ധ​രി​ച്ച് അ​തി​ക്ര​മി​ച്ചു ക​യ​റി​യ​ത്. തു​ട​ർ​ന്ന് താ​മ​സ​ക്കാ​ര​ൻ ഒ​രാ​ൾ​ക്ക് നേ​രെ വെ​ടി‌​യു​തി​ർ​ത്തു. തു​ട​ർ​ന്ന് മ​റ്റ് ര​ണ്ട് പേ​ർ അ​വി​ടെ നി​ന്നും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.


വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മിച്ച് ക​യാ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ത​ന്നെ താ​മ​സ​ക്കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. താ​മ​സ​ക്കാ​ര​നു നേ​രെ തോ​ക്ക് ചു​ണ്ടി​യ വ്യ​ക്തി​യു​ടെ കെെ​യി​ൽ നി​ന്നും തോ​ക്ക് ത​ട്ടി​യെ​ടു​ത്താ​ണ് ഇ​യാ​ൾ അ​ക്ര​മി​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.