ഡോ. ​സു​രേ​ഷ് റെ​ഡ്ഡി വീ​ണ്ടും ഓ​ക്ക് ബ്രൂ​ക്ക് ട്ര​സ്റ്റി
Wednesday, April 9, 2025 3:40 PM IST
പി.​പി. ചെ​റി​യാ​ൻ
ഇ​ല്ലി​നോ​യി: ഇ​ല്ലി​നോ​യി​സി​ലെ ഓ​ക്ക്ബ്രൂ​ക്ക് ടൗ​ൺ​ഷി​പ്പി​ന്‍റെ ട്ര​സ്റ്റി​യാ​യി ഡോ. ​സു​രേ​ഷ് റെ​ഡ്ഡി​യെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. ഏ​പ്രി​ൽ ഒ​ന്നി​നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. റെ​ഡ്ഡി​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ജിം ​നാ​ഗ്ലെ, ഡോ. ​മെ​ലി​സ മാ​ർ​ട്ടി​ൻ എ​ന്നി​വ​രും വി​ജ​യി​ച്ചു.

ഏ​ക​ദേ​ശം 10,000 ത്തോ​ളം ജ​ന​സം​ഖ്യ​യു​ള്ള ഓ​ക്ക് ബ്രൂ​ക്ക് ന​ഗ​രം ഷി​ക്കാ​ഗോ ലൂ​പ്പി​ൽ നി​ന്ന് 15 മൈ​ൽ പ​ടി​ഞ്ഞാ​റാ​യാ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഫി​സി​ഷ്യ​ൻ​സ് ഓ​ഫ് ഇ​ന്ത്യ​ൻ ഒ​റി​ജി​ൻ (എ​എ​പി​ഐ) മു​ൻ പ്ര​സി​ഡ​ന്‍റാ​ണ് സു​രേ​ഷ് റെ​ഡ്ഡി.


ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ സു​രേ​ഷ് റെ​ഡ്ഡി ഹൈ​ദ​രാ​ബാ​ദി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ​ള​ർ​ന്ന​ത്.