മി​ഷ​ൻ ലീ​ഗ് കു​ഞ്ഞേ​ട്ട​ന്‍റെ ജ​ന്മ​ശ​താ​ബ്‌​ദി അ​നു​സ്മ​ര​ണം ന​ട​ത്തി
Thursday, April 10, 2025 1:39 PM IST
കാ​ക്ക​നാ​ട്: അ​ന്ത​ർ​ദേ​ശീ​യ ക​ത്തോ​ലി​ക്ക അ​ല്ത​മാ​യ സം​ഘ​ട​ന​യാ​യ ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് സ്ഥാ​പ​ക​ൻ "മി​ഷ​ൻ ലീ​ഗ് കു​ഞ്ഞേ​ട്ട​ൻ' എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന പി.​സി. അ​ബ്ര​ഹം പ​ല്ലാ​ട്ടു​കു​ന്നേ​ലി​ന്‍റെ 100-ാം ജ​ന്മ​വാ​ർ​ഷി​കാ​ച​ര​ണം അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.

ഓ​ൺ​ലൈ​നാ​യി ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള മി​ഷ​ൻ ലീ​ഗ് ദേ​ശീ​യ, സം​സ്ഥാ​ന, രൂ​പ​താ ഭാ​ര​വാ​ഹി​ക​ളും പ്ര​തി​നി​ധി​ക​ളും പ​ങ്കു​ചേ​ർ​ന്നു. കാ​ർ​ഡി​ന​ൽ മാ​ർ ജോ​ര്‍​ജ് അ​ല​ഞ്ചേ​രി പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

മി​ഷ​ൻ ലീ​ഗ് അ​ന്ത​ർ​ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് വ​ല്ലൂ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ ദൈ​വ​വി​ളി ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് മേ​ൽ​വെ​ട്ട​ത്ത്, മി​ഷ​ൻ ലീ​ഗ് അ​ന്ത​ർ​ദേ​ശീ​യ ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യിം​സ് പു​ന്ന​പ്ലാ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് പ​ള്ളി​പ്പ​റ​മ്പി​ൽ, ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് മ​റ്റം,


നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സു​ജി പു​ല്ലു​കാ​ട്ട്, അ​മേ​രി​ക്ക​ൻ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ, യുകെ നാ​ഷ​ണ​ൽ പ്ര​സി​ഡന്‍റ് ജെ​ൻ​തി​ൻ ജെ​യിം​സ്, അ​യ​ർ​ല​ൻഡ് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജി​ൻ​സി ജോ​സ​ഫ്, കേ​ര​ള സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ജു ഐ​ക്ക​ര​ക്കാ​ന​യി​ൽ, പ്ര​സി​ഡന്‍റ് ര​ഞ്ജി​ത് മൂ​തു​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ അ​നു​സ്‌​മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

1925 മാ​ർ​ച്ച് 19ന് ​കേ​ര​ള​ത്തി​ലെ ഭ​ര​ണ​ങ്ങാ​ന​ത്താ​ണ് കു​ഞ്ഞേ​ട്ട​ൻ ജ​നി​ച്ച​ത്. 1947ൽ ​അ​ദ്ദേ​ഹം ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് സ്ഥാ​പി​ക്കു​ക​യും ത​ന്‍റെ മു​ഴു​വ​ൻ ജീ​വി​ത​വും ഈ ​സം​ഘ​ട​ന​യ്ക്കാ​യി സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

2009 ഓ​ഗ​സ്റ്റ് 11ന് ​അ​ദ്ദേ​ഹം അ​ന്ത​രി​ച്ചു. പാ​ലാ ചെ​മ്മ​ല​മ​റ്റം പ​ന്ത്ര​ന്ത് ശ്ളീ​ഹ​ന്മാ​രു​ടെ പ​ള്ളി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തിന്‍റെ ക​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്ന​ത്.