മി​യാ​മി ഹെ​റാ​ൾ​ഡ്: ജീ​വ​ന​ക്കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വ​ധി​ച്ച കേ​സി​ലെ പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി
Saturday, April 12, 2025 7:05 AM IST
പി.​പി. ചെ​റി​യാ​ൻ
ഫ്ലോ​റി​ഡ: മ​യാ​മി ഹെ​റാ​ൾ​ഡ് ദി​ന​പ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യെ ഉ​ച്ച​ഭ​ക്ഷ​ണ ഇ​ട​വേ​ള​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ മൈ​ക്കി​ൾ ടാ​ൻ​സി​യു​ടെ (48) വ​ധ​ശി​ക്ഷ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഫ്ലോ​റി​ഡ​യി​ൽ ന​ട​പ്പാ​ക്കി.

2000 ഏ​പ്രി​ൽ മാ​സ​ത്തി​ൽ മ​യാ​മി ഹെ​റാ​ൾ​ഡ് ദി​ന​പ​ത്ര​ത്തി​ലെ പ്രൊ​ഡ​ക്ഷ​ൻ ജീ​വ​ന​ക്കാ​രി​യാ​യ ജാ​ന​റ്റ് അ​ക്കോ​സ്റ്റ​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ടാ​ൻ​സി​യെ ശി​ക്ഷി​ച്ച​ത്. ഫ്ലോ​റി​ഡ സ്റ്റേ​റ്റ് ജ​യി​ലി​ൽ വി​ഷം കു​ത്തി​വ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​കു​ന്നേ​രം 6.12ന് ​ടാ​ൻ​സി മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ക്കോ​സ്റ്റ​യെ ഒ​രു വാ​നി​ൽ വച്ച് ആ​ക്ര​മി​ക്കു​ക​യും, മ​ർ​ദി​ക്കു​ക​യും, കൊ​ള്ള​യ​ടി​ക്കു​ക​യും, പി​ന്നീ​ട് ഫ്ലോ​റി​ഡ കീ​സി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും, അ​വി​ടെ വച്ച് ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ഒ​രു ദ്വീ​പി​ൽ ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു.


വ​ധ​ശി​ക്ഷ​യ്ക്ക് തൊ​ട്ടു​മു​ന്‍​പ് ടാ​ൻ​സി അ​വ​സാ​ന പ്ര​സ്താ​വ​ന​യി​ൽ അ​ക്കോ​സ്റ്റ​യു​ടെ കു​ടും​ബ​ത്തോ​ട് ക്ഷ​മ ചോ​ദി​ച്ചു. വ​ധ​ശി​ക്ഷ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​എ​സ് സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പേ​ക്ഷ ഉ​ൾ​പ്പെ​ടെ​യു​ള്ള ടാ​ൻ​സി​യു​ടെ എ​ല്ലാ അ​പ്പീ​ലു​ക​ളും നേ​ര​ത്തെ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

രോ​ഗാ​തു​ര​മാ​യ പൊ​ണ്ണ​ത്ത​ടി​ ഉ​ള്ള​തി​നാ​ലും സ​യാ​റ്റി​ക്ക ബാ​ധി​ച്ച​തി​നാ​ലും ത​ന്നെ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​നാ​ക്ക​രു​തെ​ന്ന ടാ​ൻ​സി​യു​ടെ വാ​ദ​വും ഫ്ലോ​റി​ഡ സു​പ്രീം കോ​ട​തി അ​ടു​ത്തി​ടെ നി​ര​സി​ച്ചി​രു​ന്നു.

ഈ ​വ​ർ​ഷം ഫ്ലോ​റി​ഡ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​നാ​യ മൂ​ന്നാ​മ​ത്തെ വ്യ​ക്തി​യാ​ണ് ടാ​ൻ​സി. ഇ​തി​നു​മു​മ്പ് മാ​ർ​ച്ച് 20ന് 63 ​വ​യ​സ്‌​സു​കാ​ര​നാ​യ എ​ഡ്വേ​ർ​ഡ് ജ​യിം​സി​നെ​യും, ഫെ​ബ്രു​വ​രി 13ന് 64 ​വ​യ​​സു​കാ​ര​നാ​യ ജ​യിം​സ് ഡെ​ന്നി​സ് ഫോ​ർ​ഡി​നെ​യും ഫ്ലോ​റി​ഡ​യി​ൽ വ​ധി​ച്ചി​രു​ന്നു.