ഗി​ഫ്ടി​ക്ക് ഇ​നി എ​ല്ലാം കേ​ൾ​ക്കാം; മ​ല​യാ​ളി യു​വാ​വി​ന് പ്ര​വാ​സി​യു​ടെ കൈ​ത്താ​ങ്ങ്
Friday, April 11, 2025 2:14 AM IST
പി.​പി. ചെ​റി​യാ​ൻ
ഇ​ടു​ക്കി: ക​ട്ട​പ്പ​ന ഗ​വ​ൺ​മെന്‍റ്​ കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ എം​എ മ​ല​യാ​ളം വി​ദ്യാ​ർ​ഥി ഗി​ഫ്ടി ജോ​ർ​ജി​ന് ഇ​നി എ​ല്ലാം ഭം​ഗി​യാ​യി കേ​ൾ​ക്കാം. നാ​ളി​തു​വ​രെ കേ​ൾ​ക്കാ​തി​രു​ന്ന പ്ര​കൃ​തി​യു​ടെ​യും വീ​ട്ടു​കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും കൂ​ട്ടു​കാ​രു​ടെ​യു​മെ​ല്ലാം ശ​ബ്ദം ഇ​നി ഹി​യറിംഗ് എ​യ്ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഗി​ഫ്ടി​ക്ക് കേ​ൾ​ക്കാ​ൻ ക​ഴി​യും.

ര​ണ്ടു ചെ​വി​ക​ൾ​ക്കും കേ​ൾ​വി ന​ഷ്ട​പ്പെ​ട്ട ഗി​ഫ്ടി​യെ ശ​ബ്ദ​ത്തി​ന്‍റെ ലോ​ക​ത്തി​ലേ​ക്ക് എ​ത്താ​ൻ സ​ഹാ​യി​ച്ച​ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ജോ​സ​ഫ് ചാ​ണ്ടി​യു​ടെ കാ​രു​ണ്യ​മാ​ണ്. നി​ർ​ധ​ന കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള ഗി​ഫ്ടി​യു​ടെ മു​ഴു​വ​ൻ ചി​കി​ത്സാ ചെ​ല​വ് ഏ​റ്റെ​ടു​ക്കു​ക​യും ഹി​യ​റി​ങ് എ​യ്ഡ് വാ​ങ്ങി ന​ൽ​കു​ക​യും ചെ​യ്ത​ത് ജോ​സ​ഫ് ചാ​ണ്ടി​യാ​ണ്.


ക​ട്ട​പ്പ​ന സീ​യോ​ണ സ്പീ​ച്ച് സെ​ന്‍റ​ർ മു​ഖേ​ന​യാ​ണ് ചി​കി​ത്സ ന​ൽ​കി​യ​ത്. ശാ​രീ​രി​ക, കേ​ൾ​വി വൈ​ക​ല്യ​മു​ള്ള ഗി​ഫ്ടി​യെ സ​ഹാ​യി​ച്ച ജോ​സ​ഫ് ചാ​ണ്ടി​യു​ടെ ന​ല്ല മ​ന​സ്‌​സി​ന് ക​ട്ട​പ്പ​ന കോ​ള​ജ് അ​ധി​കൃ​ത​രും ഗി​ഫ്റ്റി​യു​ടെ കു​ടും​ബ​വും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ഗി​ഫ്ടി​ക്ക് ഹി​യ​റിംഗ് എ​യ്ഡ് വാ​ങ്ങു​ന്ന​തി​നും ചി​കി​ത്സ​ക്കു​മാ​യി ഇ​ന്ത്യ​ൻ ജീ​വ​കാ​രു​ണ്യ ട്ര​സ്റ്റ് ഇ​ടു​ക്കി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് ജേ​ക്ക​ബും കോ​ള​ജ് വൈ​സ്പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഒ.​സി.​ അ​ലോ​ഷ്യ​സു​മാ​ണ് ജോ​സ​ഫ് ചാ​ണ്ടി​യെ സ​മീ​പി​ച്ച​ത്. ജീ​വ​കാ​രു​ണ്യ ട്ര​സ്റ്റ് വ​ഴി ജോ​സ​ഫ് ചാ​ണ്ടി ഇ​തി​ന​കം ഏ​ക​ദേ​ശം 14 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ന​ൽ​കി​യി​ട്ടു​ണ്ട്