ഫോ​മാ സ​തേ​ൺ റീ​ജണിന്‍റെ ആ​ദ​ര​വ് ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജ​ത്തി​ന്
Saturday, April 12, 2025 7:12 AM IST
ജീ​മോ​ൻ റാ​ന്നി
ഡാ​ളസ്: ഫോ​മാ സ​തേ​ൺ റീ​ജണിന്‍റെ 2025-26 ക​മ്മി​റ്റി​യു​ടെ ആ​ദ​ര​വ് ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജ​ത്തി​ന് ഡാ​ളസി​ൽ വച്ചു ന​ൽ​കി. സ​മാ​ജം പ്ര​സി​ഡ​ന്‍റ് ബി​നീ​ഷ് ജോ​സ​ഫി​നെ​യാ​ണ് ഫോ​മ​യു​ടെ റീ​ജ​ന​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ആ​ദ​രി​ച്ച​ത്.

​ബി​നീ​ഷ് ജോ​സ​ഫി​നൊ​പ്പം ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജം വൈ​സ് പ്ര​സി​ഡന്‍റ് സോ​ജ​ൻ ജോ​ർ​ജ്, ജോ​യി​ന്‍റ് ട്ര​ഷ​റാ​ർ മാ​ത്യു പോ​ൾ, സം​ഘ​ട​ന​യു​ടെ സ്പോ​ൺ​സ​റും ഒ​ട്ട​റെ ആ​ശു​പ​ത്രി​ക​ളു​ടെ സ്ഥാ​പ​ക​നു​മാ​യ ഡോ. ​സ​ച്ചി​ൻ തോ​മ​സ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഫോ​മ​യു​ടെ 2025-26 ക​മ്മി​റ്റി​യു​ടെ റീ​ജ​ണിൽ നി​ന്നു​ള്ള ആ​ദ്യ മെ​മ്പ​ർ കൂ​ടി​യാ​ണ് ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജം. ഇ​വ​രു​ടെ നി​ര​ന്ത​ര​മാ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​ണെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഫോ​മാ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.


റീ​ജണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ലൗ​സോ​ൺ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.​ ഫോ​മാ നാ​ഷ​ന​ൽ ട്ര​ഷ​റാ​ർ സി​ജി​ൽ പാ​ല​ക്ക​ലോ​ടി, നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ രാ​ജ​ൻ യോ​ഹ​ന്നാ​ൻ, ജി​ജു കു​ള​ങ്ങ​ര, റീ​ജ​ൻ ചെ​യ​ർ രാ​ജേ​ഷ് വ​ർ​ഗീ​സ്, ഫോ​മ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ, ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ത്യു മു​ണ്ട​ക്ക​ൻ, ക​ൺ​വ​ൻ​ഷ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​ബി​ൻ കു​മാ​ര​ൻ എ​ന്നി​വ​രും മ​റ്റ് ഭാ​ര​വാ​ഹി​ക​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.