നാടുകടത്തൽ കേസ് വാദിച്ച നീതിന്യായ വകുപ്പിലെ അഭിഭാഷകനെ ശമ്പളത്തോടുകൂടിയ അവധിയിൽ പ്രവേശിപ്പിച്ചു
Wednesday, April 9, 2025 7:41 AM IST
പി.പി. ചെ​റി​യാ​ൻ
മേ​രി​ലാ​ൻ​ഡ്: മേ​രി​ലാ​ൻ​ഡി​ൽ നി​ന്ന് എ​ൽ സാ​ൽ​വ​ഡോ​റി​ലെ ഉ​യ​ർ​ന്ന സു​ര​ക്ഷാ ജ​യി​ലി​ലേ​ക്ക് ഒ​രാ​ളെ തെ​റ്റാ​യി നാ​ടു​ക​ട​ത്തി​യ​തി​നെ​ക്കു​റി​ച്ച് പ​ര​സ്യ​മാ​യി ആ​ശ​ങ്ക​പ്പെ​ട്ട നീ​തി​ന്യാ​യ വ​കു​പ്പി​ലെ അ​ഭി​ഭാ​ഷ​ക​നെ അ​ഭി​ഭാ​ഷ​ക​നെ ശ​മ്പ​ള​ത്തോ​ടു​കൂ​ടി​യ അ​വ​ധി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ മാ​സം നാ​ടു​ക​ട​ത്തി​യ കി​ൽ​മ​ർ അ​ബ്രെ​ഗോ ഗാ​ർ​സി​യ​യെ യു​എ​സി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് യു​എ​സ് ജി​ല്ലാ ജ​ഡ്ജി വെ​ള്ളി​യാ​ഴ്ച പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഫെ​ഡ​റ​ൽ കോ​ട​തി ഹി​യറിംഗിൽ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത് എ​റെ​സ് റു​വേ​നി​യാ​യി​രു​ന്നു.


ഏ​ക​ദേ​ശം 15 വ​ർ​ഷ​മാ​യി ഡി​ഒ​ജെ അ​ഭി​ഭാ​ഷ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യും അ​ടു​ത്തി​ടെ ഡി​പ്പാ​ർ​ട്ട്മെന്‍റിന്‍റെ​ ഇ​മി​ഗ്രേ​ഷ​ൻ ലി​റ്റി​ഗേ​ഷ​ൻ ഓ​ഫി​സി​ന്റെ ആ​ക്ടിംഗ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കു​ക​യും ചെ​യ്ത റു​വേ​നി, സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് സം​ര​ക്ഷി​ക്കു​ന്ന​തി​ൽ വീ​ഴ്ച്ച വ​രു​ത്താ​യി അ​റ്റോ​ർ​ണി ജ​ന​റ​ൽ പാം ​ബോ​ണ്ടി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.