ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Friday, April 11, 2025 5:02 PM IST
പി.​പി. ചെ​റി​യാ​ൻ
മെ​സ്‌​ക്വി​റ്റ്: ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മാ ച​ർ​ച്ചി​ലെ മൂ​ന്നു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി പോ​കു​ന്ന വി​കാ​രി ഫാ. ​ഷൈ​ജു സി. ​ജോ​യി​ക്ക് ഇ​ട​വ​ക സേ​വി​കാ സം​ഘം യാ​ത്ര​യ​യ​പ്പ് ന​ൽ​കി

സേ​വി​കാ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ സം​ഘം സെ​ക്ര​ട്ട​റി രേ​ഷ്മ ജോ​ഹാ​ഷ്‌ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ധ​നീ​ഷ വ​ർഗീ​സ് യാ​ത്രാമം​ഗ​ള ഗാ​ന​മാ​ല​പി​ച്ചു സം​ഘ​ത്തിന്‍റെ ഉ​പ​ഹാ​രം ഖ​ജാ​ൻ​ജി സാ​ലി എ​ബ്ര​ഹാം ന​ൽ​കി.​ മൂ​ന്ന് വ​ർഷം ഇ​ട​വ​ക​യി​ൽ നി​ന്നും ല​ഭി​ച്ച സ​ഹ​ക​ര​ണ​ത്തി​നും സ്നേ​ഹ​ത്തി​നും വി​കാ​രി​യും സു​ഭി കൊ​ച്ച​മ്മ​യും ന​ന്ദി പ​റ​ഞ്ഞു.




ബു​ധ​നാ​ഴ്ച നോ​ബി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​ന്ധ്യ ന​മ​സ്കാ​ര​ത്തി​ൽ ഡോ. ​റെ​യ്ന തോ​മ​സ് "ആ​രാ​ധ​ന​യും അ​ർ​പ്പ​ണ​വും' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി വ​ച​ന ശു​ശ്രൂ​ഷ നി​ർ​വഹി​ച്ചു.​

വി​കാ​രി ഷൈ​ജു സി. ​ജോ​യി, ആ​നി വ​ർ​ഗീ​സ്, സൂ​സ​മ്മ എ​ബ്ര​ഹാം, മോ​ളി ഉ​മ്മ​ൻ കോ​ശി തു​ട​ങ്ങി​യ​വ​ർ ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.