മി​സ് കാ​ന​ഡ നൊ​വാ​കോ​സ്‌​മോ കി​രീ​ടം ചൂ​ടി മ​ല​യാ​ളി ലി​നോ​ര്‍ സൈ​ന​ബ്
Saturday, April 12, 2025 11:04 AM IST
ഒട്ടാവ: മി​സ് കാ​ന​ഡ നൊ​വാ​കോ​സ്‌​മോ 2025 കി​രീ​ടം ചൂ​ടി 20 വ​യ​സു​ള്ള മ​ല​യാ​ളി യു​വ​തി ലി​നോ​ര്‍ സൈ​ന​ബ്. മി​സ് ഒ​ട്ടാ​വ 2024 ആ​യി കി​രീ​ട​മ​ണി​ഞ്ഞ് ഒ​രു വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഈ ​ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം ലി​നോ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

ഒ​ക്‌‌​ടോ​ബ​റി​ല്‍ ന​ട​ക്കു​ന്ന നോ​വ​കോ​സ്‌​മോ വേ​ള്‍​ഡ്വൈ​ഡ് മ​ത്സ​ര​ത്തി​ല്‍ ലി​നോ​ര്‍ കാ​ന​ഡ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ക്കും. 1998-ലെ ​മി​സ് വേ​ള്‍​ഡ് ആ​യ ലി​നോ​ര്‍ അ​ബ​ര്‍​ജി​ലി​ന്‍റെ നേ​ട്ട​ത്തി​ല്‍ ആ​കൃ​ഷ്‌​ടയാ​യാ​ണ് അ​മ്മ ത​നി​ക്കു ലി​നോ​ര്‍ സൈ​ന​ബ് എ​ന്ന് പേ​രി​ട്ട​തെ​ന്ന് ലി​നോ​ര്‍ പ​റ​ഞ്ഞു.

കാ​ല്‍​ഗ​റി ഫു​ട് ഹി​ല്‍​സ് ഹോ​സ്പി​റ്റ​ലി​ലെ പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗം ഡോ​ക്ട​ര്‍ മു​ഹ​മ്മ​ദ് ലി​ബാ​ബി​ന്‍റെ​യും ഫാ​ത്തി​മാ റ​ഹ്‌​മാ​ന്‍റെ​യും മ​ക്ക​ളി​ല്‍ മൂ​ത്ത ആ​ളാ​ണ് ലി​നോ​ര്‍. മു​ഹ​മ്മ​ദ് ഇ​മ്രാ​ന്‍, ഡ​ന്നി​യാ​ല്‍ എ​ന്നി​വ​ര്‍ ആ​ണ് സ​ഹോ​ദ​ര​ന്മാ​ര്‍.


ഇ​ന്ത്യ​യു​ടെ​യും കാ​ന​ഡ​യു​ടെ​യും സം​സ്‌​കാ​ര​ങ്ങ​ളി​ല്‍ ഒ​രു​പോ​ലെ വ​ള​ര്‍​ന്ന ലി​നോ​ര്‍, മ​നു​ഷ്യാ​വ​കാ​ശം, സ​മ​ത്വം, ഇ​ന്‍റ​ര്‍​സെ​ക്ഷ​ണ​ല്‍ ഫെ​മി​നി​സം എ​ന്ന മൂ​ല്യ​ങ്ങ​ള്‍​ക്ക് പ്രാ​മു​ഖ്യം ന​ല്‍​കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യ​ക്തി​യാ​ണ്.

ഇ​ന്‍​ക്ലൂ​സി​വി​റ്റി പ്രൊ​മോ​ട്ട് ചെ​യ്യു​ന്ന പ്ലാ​റ്റ്‌​ഫോ​മാ​യ സ്‌​കി​ന്‍-​ക​ളേ​ര്‍​ഡ് ക്ര​യോ​ണ്‍​സി​ന്‍റെ സ്ഥാ​പ​ക കൂ​ടി​യാ​ണ് ലി​നോ​ര്‍. നി​ല​വി​ല്‍ ഒ​ട്ടാ​വ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ പ്രീ-​ലോ​യി​ല്‍ ബി​രു​ദ​ത്തി​ന് പ​ഠി​ക്കു​ക​യാ​ണ്.