ഹൂ​സ്റ്റ​ണി​ല്‍ ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Thursday, April 10, 2025 3:10 PM IST
ഡോ. ​ജോ​ര്‍​ജ് കാ​ക്ക​നാ​ട്
ഹൂ​സ്റ്റ​ൺ: ഒ​രു മാ​സം നീ​ണ്ട വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ള്‍​ക്ക് പ​രി​സ​മാ​പ്തി കു​റി​ച്ചു​കൊ​ണ്ട് ഹൂ​സ്റ്റ​ണി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മ​ല​യാ​ളി മു​സിം​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ "ഐ​ഡി​യ​ല്‍ ഫ്ര​ണ്ട്‌​സ്' ഈ​ദ് ആ​ഘോ​ഷി​ച്ചു.

ഒ​പ്പ​ന, കോ​ല്‍​ക്ക​ളി, തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത ക​ലാ​പ​രി​പാ​ടി​ക​ള്‍​ക്ക് പു​റ​മെ ഖു​റാ​ന്‍ പാ​രാ​യ​ണം, "സോ​ഷ്യ​ല്‍ മീ​ഡി​യ സ്വാ​ധീ​നം' എ​ന്ന വി​ഷ​യ​ത്തി​ല്‍ ഡി​ബേ​റ്റ് എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു.









ജ​ഡ്ജ് സു​രേ​ന്ദ്ര​ന്‍ പ​ട്ടീ​ല്‍, പോ​ലീ​സ് ക്യാ​പ്റ്റ​ന്‍ മ​നോ​ജ് പൂ​പാ​റ​യി​ല്‍, ഷു​ഗ​ര്‍ ലാ​ന്‍​ഡ് സി​റ്റി കൗ​ണ്‍​സി​ല്‍ സ്ഥാ​നാ​ര്‍​ഥി​യും ആ​ഴ്ച​വ​ട്ടം പ​ത്രാ​ധി​പ​രും സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഡോ.​ജോ​ര്‍​ജ് കാ​ക്ക​നാ​ട് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

സ​ലീം, അ​ജീ​ദ്, മൊ​യ്തീ​ന്‍, മു്‌​ജേ​ഷ്, ജ​ലാ​ല്‍, ഉ​മ​ര്‍, ഹ​സീ​ന്‍, ഡോ.​ഹാ​ഷിം, ന​ബീ​സ, അ​നീ​ഷ്യ, ഷെ​മീ​ന, നി​ഷ, റ​ജി​ല, ഷെ​മി, ഷ​ഹീ​ന, ഡോ.​ബി​നു​ഷ എ​ന്നി​വ​ര​ട​ങ്ങി​യ കോ​ര്‍ ടീ​മും വോ​ള​ണ്ടി​യ​ര്‍ ടീ​മു​മാ​ണ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.