കാ​ന​ഡ​യി​ൽ ആ​ദ്യ​മാ​യി "ക​ല​ക​ളു​ടെ ഉ​ത്സ​വ​ത്തി​ന്’ തി​രി​കൊ​ളു​ത്തി എ​ഡ്മിന്‍റൺ​ നേ​ർ​മ
Saturday, April 12, 2025 8:02 AM IST
ജോസഫ് ജോൺ കാൽഗറി
എ​ഡ്മി​ന്‍റൻ: ക​നേ​ഡി​യ​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ ആ​ദ്യ​മാ​യി ക​ലോ​ത്സ​വ വേ​ദി​യൊ​രു​ക്കി​ക്കൊ​ണ്ട് മേ​യ് 17,18,19 തീ​യ​തി​ക​ളി​ലാ​യി ബാ​ൽ​വി​ൻ ക​മ്യൂ​ണി​റ്റി​ഹാ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന എ​ഡ്മി​ന്‍റ​ൺ നേ​ർ​മ ക​ലോ​ത്സ​വ​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.

ഏ​പ്രി​ൽ 25നാ​ണ് ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം. 12 വ​യ​സ് മു​ത​ൽ 22 വ​യ​സ് വ​രെ​യു​ള്ള​വ​ർ​ക്കാ​യി ഒ​രു കാ​റ്റ​ഗ​റി​യും 22 വ​യ​സി​ൽ മു​ക​ളി​ൽ ഉ​ള്ള​വ​ർ​ക്കാ​യി മ​റ്റൊ​രു കാ​റ്റ​ഗ​റി​യും മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ത​ര​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കേ​ര​ള ക​ലോ​ത്സ​വ​ങ്ങ​ളു​ടെ മാ​തൃ​ക​യി​ൽ വി​വി​ധ സെ​ക്ഷ​ൻ​സ് ആ​യി​ട്ടാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​ത്. വി​വി​ധ​യി​നം നൃ​ത്ത മ​ത്സ​ര​ങ്ങ​ളും പാ​ട്ടു മ​ത്സ​ര​ങ്ങ​ളും കൂ​ടാ​തെ വ​ത്യ​സ്ത​ങ്ങ​ളാ​യ ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​ൻ ചി​ത്ര​ര​ച​ന, ക്ലേ ​മോ​ഡ​ലിംഗ് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും, പ്ര​സം​ഗ മ​ത്സ​രം, ലേ​ഖ​ന എ​ഴു​ത്തു മ​ത്സ​രം, മോ​ണോ ആ​ക്ട് മൈ​മ് മ​ത്സ​ര​ങ്ങ​ളും തു​ട​ങ്ങി ഇ​രു​പ​തോ​ളം മ​ത്സ​ര​യി​ന​ങ്ങ​ൾ ഈ ​വ​ർ​ഷം നേ​ർ​മ ഒ​രു​ക്കി​യി​ട്ടു​ണ്ട്.


രജി​സ്ട്രേ​ഷ​നു വേ​ണ്ടി ഈ ​ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ക: https://nerma.org/nerma-kalolsavam-registration/