2028ൽ ​ട്രം​പും ഒ​ബാ​മ​യും നേ​ർ​ക്കു​നേ​ർ?
Wednesday, April 9, 2025 1:19 PM IST
ഏ​ബ്ര​ഹാം തോ​മ​സ്
വാ​ഷിം​ഗ്ട​ൺ: ഡോ​ണ​ൾ​ഡ് ട്രം​പും ബ​റാ​ക്ക് ഒ​ബാ​മ​യും യ​ഥാ​ക്ര​മം റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ​യും ഡെ​മോ​ക്ര​റ്റി​ക് പാ​ർ​ട്ടി​യു​ടെ​യും 2028ലെ ​യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ളാ​വാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ "ഒ​ബാ​മ ഫോ​ർ 2028' കാ​ന്പ​യി​ൻ വ​ള​രെ സ​ജീ​വാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഡെ​മോ​ക്ര​റ്റി​ക് പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം. എ​ന്നാ​ൽ ഒ​ബാ​മ നേ​രി​ട്ടു ഇ​തി​നെ കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ട്രം​പ് മൂ​ന്നാം ത​വ​ണ​യും പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​റ‍‌​യു​ന്നു. വീ​ണ്ടും ഒ​രു പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് താ​ൻ താ​യാ​റാ​ണെ​ന്ന സൂ​ച​ന ട്രം​പ് ന​ൽ​കി​യി​രു​ന്നു.


ട്രം​പ് പ​റ​ഞ്ഞ​ത് ധാ​രാ​ളം ആ​ളു​ക​ൾ താ​ൻ വീ​ണ്ടും മ​ത്സ​രി​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട് എ​ന്നും അ​റി​യി​ച്ചി​രു​ന്നു. ല ​റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി അ​നു​യാ​യി​ക​ൾ ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം ഒ​രു രാ​ഷ്‌​ട്രീ​യ ത​മാ​ശ​യാ​ണെ​ന്നു പ്ര​തി​ക​രി​ച്ചു.

ര​ണ്ടു പേ​രും മ​ത്സ​ര​ത്തി​ന് ശ്ര​മി​ച്ചാ​ൽ നി​യ​മ​പ​ര​മാ​യ സാ​ധ്യ​ത​ക​ളെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കും.