ബാ​ബു തോ​മ​സ് പ​ണി​ക്ക​ർ അ​ന്ത​രി​ച്ചു
Thursday, April 10, 2025 10:30 AM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: കു​ണ്ട​റ ക​ല്ലും​പു​റ​ത്ത് ബാ​ബു തോ​മ​സ് പ​ണി​ക്ക​ർ(72) അ​ന്ത​രി​ച്ചു. ഡാ​ള​സി​ൽ നി​ന്നും ഈ​യി​ടെ​യാ​ണ് ബാ​ബു​ തോ​മ​സ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. മെ​ക്കി​നി സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​കാം​ഗ​മാ​ണ്

ഭാ​ര്യ: എ​സ്ഥേ​റ​മ്മ - തേ​വ​ല​ക്ക​ര അ​രു​വി ചി​റ​ക്ക​ര കി​ഴ​ക്കേ​ട​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: അ​നൂ​പ് പ​ണി​ക്ക​ർ ഡാ​ള​സ്, അ​നു​ജ പ​ണി​ക്ക​ർ ഡി​ട്രോ​യി​റ്റ്. മ​രു​മ​ക്ക​ൾ: ജീ​ന എ​ബ്ര​ഹാം ഡാ​ള​സ്, അ​നൂ​പ് ജോ​ൺ ഡി​ട്രോ​യി​റ്റ്, കൊ​ച്ചുമ​ക്ക​ൾ: റ്റീ​ഷ, പ്ര​വീ​ൺ.

സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ൺ പ​ണി​ക്ക​ർ, തോ​മ​സ് പ​ണി​ക്ക​ർ, ഐ​സ​ക് പ​ണി​ക്ക​ർ, ജോ​ർ​ജ് പ​ണി​ക്ക​ർ, മാ​മ​ച്ച​ൻ, ഡെ​യ്സി, മേ​ഴ്‌​സി, ആ​ശ, ഗ്രേ​സി, പ​രേ​ത​യാ​യ സൂ​സി എ​ന്നി​വ​രാ​ണ്.


മെ​ക്കി​നി സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ സ​ജീ​വ അം​ഗ​മാ​യ അ​നൂ​പ് പ​ണി​ക്ക​രു​ടെ പി​താ​വ് ബാ​ബു തോ​മ​സ് പ​ണി​ക്ക​രു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി വെ​രി റ​വ. രാ​ജു​ദാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

സം​സ്കാ​രം ശ​നി​യാ​ഴ്ച കു​ണ്ട​റ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​നൂ​പ് പ​ണി​ക്ക​ർ ഡാ​ള​സ് - 636 253 0924.