വാഷിംഗ്ടൺ ഡിസി: ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ(ഡിഒജിഇ) കണക്ക് പ്രകാരം ഏറ്റവും കൂടുതൽ വ്യാജ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ കൈപറ്റുന്നവരുള്ള മൂന്ന് സംസ്ഥാനങ്ങളുടെ വിവരങ്ങൾ പുറത്തുവന്നു.
കാലിഫോർണിയയാണ് ഒന്നാമത്. ന്യൂയോർക്ക്, മസാച്ചുസെറ്റ്സ് എന്നീ സംസ്ഥാനങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്.
ഈ മൂന്നു സംസഥാനങ്ങളിൽ നിന്നുള്ള വ്യാജ അപേക്ഷകൾക്ക് 2000 മുതൽ ഏതാണ്ട് 305 മില്യൺ ഡോളറിന്റെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു.