ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ നോ​മ്പു​കാ​ല ധ്യാ​നം അ​നു​ഗ്ര​ഹീ​ത​മാ​യി
Friday, April 11, 2025 6:57 AM IST
അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ നോ​മ്പു​കാ​ല വാ​ർ​ഷി​ക​ധ്യാ​നം അ​നു​ഗ്ര​ഹ​പൂ​ർ​ണ​മാ​യ തി​രു​ക്ക​ർ​മ്മ​ങ്ങ​ളോ​ടെ ന​ട​ത്ത​പ്പെ​ട്ടു.

കോ​ഴി​ക്കോ​ട് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി​യ നോ​മ്പു​കാ​ല​ധ്യാ​നം ഏ​പ്രി​ൽ നാ​ലിന് ആ​രം​ഭി​ച്ച് ആ​റിന് വൈ​കുന്നേരമാണ് സ​മാ​പി​ച്ച​ത്.

നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ന്ന ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ച്ചു. കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി പ്ര​ത്യേ​കം ന​ട​ത്ത​പ്പെ​ട്ട ദ്വി​ദി​ന ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് Anointing Fire Catholic Youth Ministryയാ​ണ്. നാ​നൂ​റോ​ളം കു​ട്ടി​ക​ൾ ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.



ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​യി​ൽ, ഫാ. ​ബി​ബി​ൻ ക​ണ്ടോ​ത്ത്, സി​സ്റ്റ​ർ ശാ​ലോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​സി​റ്റേ​ഷ​ൻ സ​ന്യാ​സ സ​മൂ​ഹം, ട്ര​സ്റ്റി​മാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, ബി​നു പൂ​ത്തു​റ​യി​ൽ, ജോ​ർ​ജ്ജ് മ​റ്റ​ത്തി​പ്പ​റ​മ്പി​ൽ, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ, നി​ബി​ൻ വെ​ട്ടി​ക്കാ​ട്ട്, ജെ​യിം​സ് മ​ന്നാ​കു​ളം,

സ​ണ്ണി മേ​ലേ​ടം, സ​ജി പു​തൃ​ക്ക​യി​ൽ & മ​നീ​ഷ് കൈ​മൂ​ല​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ത​ബോ​ധ​ന സ്കൂ​ൾ അ​ധ്യാ​പ​ക​ർ, ജോ​ബി പ​ണ​യ​പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​യ​ക സം​ഘം എ​ന്നി​വ​ർ ധ്യാ​ന​ത്തി​ന്‍റെ സ​ജീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.