മു​ൻ എം​എ​ൽ​എ എം.​ജെ. ജേ​ക്ക​ബി​ന് ഹൂ​സ്റ്റ​ണിൽ ഉജ്വല സ്വീ​ക​ര​ണം
Thursday, April 10, 2025 5:16 PM IST
അ​ജു വാ​രി​ക്കാ​ട്
ഹൂ​സ്റ്റ​ൺ: പി​റ​വം മു​ൻ എം​എ​ൽ​എ​ എം.​ജെ. ജേ​ക്ക​ബി​ന് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ സ്വീ​ക​ര​ണം ന​ൽ​കി. മാ​ഗി​ന്‍റെ ആ​സ്ഥാ​ന​മാ​യ ടെ​ക്സ​സ് സ്റ്റാ​ഫോ​ർ​ഡ് കേ​ര​ള ഹൗ​സി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം.

ഫ്ലോ​റി​ഡ​യി​ൽ മു​തി​ർ​ന്ന​വ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വേ​ൾ​ഡ് മാ​സ്റ്റേ​ഴ്സ് മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​യി​ക​മേ​ള​യി​ൽ ലോ​ക​ത്തെ 99 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 3,500 ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. 80 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ​ എം.ജെ. ​ജേ​ക്ക​ബ് ഒ​ന്നാ​മ​നാ​യി.

എം.ജെ. ജേ​ക്ക​ബ് 2006 മു​ത​ൽ 2011 വ​രെ പി​റ​വം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു. തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു.

ഹൂ​സ്റ്റ​ണി​ൽ എ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ബോ​ർ​ഡും സീ​നി​യ​ർ ഫോ​റ​വും ചേ​ർ​ന്നാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. പ്ര​സി​ഡ​ന്‍റ് ജോ​സ് കെ. ​ജോ​ണിന്‍റെ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​ വഹിച്ചു.









ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ചെ​യ​ർ​മാ​ൻ ജി​മ്മി കു​ന്ന​ശേ​രി​ൽ, നി​ല​വി​ൽ ഫോ​മ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റും മാ​ഗി​ന്‍റെ മു​ൻ​ പ്ര​സി​ഡ​ന്‍റു​മാ​യ ബേ​ബി മ​ണ​ക്കു​ന്നേ​ൽ, മു​ൻ പ്ര​സി​ഡന്‍റ് തോ​മ​സ് ചെ​റു​ക​ര, ഐ​ബ്‌ ജേ​ക്ക​ബ്, മു​ൻ സെ​ക്ര​ട്ട​റി സു​ബി​ൻ കു​മാ​ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ട്ര​ഷ​റ​ർ സു​ജി​ത്ത് ചാ​ക്കോ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജെ​യിം​സ് ജോ​സ​ഫ്, ജോ​ജി ജോ​സ​ഫ്, എ​സ്.കെ. ​ചെ​റി​യാ​ൻ, വി​നോ​ദ് വാ​സു​ദേ​വ​ൻ, തോ​മ​സ് വ​ർ​ക്കി, ജോ​ണി കു​ന്ന​ക്കാ​ട്ട്, ഫെ​സി​ലി​റ്റി മാ​നേ​ജ​ർ മോ​ൻ​സി കുര്യാക്കോ​സ് എ​ന്നി​വ​രും മ​റ്റു നൂ​റോ​ളം വ​രു​ന്ന സീ​നി​യ​ർ ഫോ​റം അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ജി​മ്മി കു​ന്ന​ശേ​രി​യും ഫോ​മ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ലും ചേ​ർ​ന്ന് പൊ​ന്നാ​ട അ​ണി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​സ് കെ. ​ജോ​ൺ, സ്പോ​ർ​ട്സ് കോഓ​ർഡി​നേ​റ്റ​ർ മി​ഖാ​യേ​ൽ ജോ​യ്, ട്ര​ഷ​റ​ർ സു​ജി​ത്ത് ചാ​ക്കോ എ​ന്നി​വ​ർ ചേ​ർ​ന്ന്‌ മാ​ഗിന്‍റെ ഉ​പ​ഹാ​ര​മാ​യി ഫ​ല​കം ന​ൽ​കി.