ഡാളസിലെ വിൽമർഹച്ചിൻസ് ഹൈസ്കൂളിൽ വെടിവയ്പ്: നാല് പേർക്ക് പരുക്ക്
പി പി ചെറിയാൻ
Friday, April 18, 2025 2:37 AM IST
ഡാളസ്: വിൽമർഹച്ചിൻസ് ഹൈസ്കൂളിൽ വെടിവയ്പ്. സംഭവത്തിൽ നാല് പേർക്ക് പരുക്കേറ്റതായി പോലീസ് അറിയിച്ചു.
തെക്കുകിഴക്കൻ ഡാളസിലെ ഇന്റർസ്റ്റേറ്റ് 20ന് പുറത്തുള്ള ലാംഗ്ഡൺ റോഡിൽ സ്ഥിതി ചെയ്യുന്ന വിൽമർഹച്ചിൻസ് ഹൈസ്കൂളിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ശേഷമാണ് വെടിവയ്പ് നടന്നത്.
വിവരം ലഭിച്ചയുടൻ ഫയർറെസ്ക്യൂ വിഭാഗം സംഭവസ്ഥലത്തെത്തിയിരുന്നു. ഉച്ചയ്ക്ക് 2:20 ഓടെ സ്കൂൾ ക്യാന്പസ് സുരക്ഷിതമാക്കിയതായി അധികൃതർ സ്ഥിരീകരിച്ചു. അതേസമയം വെടിവയ്പ് നടത്തിയ പ്രതിയെ ഇതുവരെ പിടികൂടിയെന്നോ വെടിവയ്പ്പിന് കാരണമായത് എന്താണെന്നോ പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ വർഷം ക്ലാസ് മുറിയിൽ വെടിവയ്പ്പിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റതും ഇതേ സ്കൂളിലാണ്.