ടി.കെ. മുഹമ്മദിന് യാത്രയയപ്പ് നൽകി കൈരളി ഫുജൈറ
Saturday, March 29, 2025 10:46 AM IST
ഫുജൈറ: 25 വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ടി.കെ. മുഹമ്മദിന് കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് യാത്രയയപ്പ് നൽകി. കൈരളി ഫുജൈറ യൂണിറ്റ് കമ്മറ്റി അംഗമായ മുഹമ്മദ് ടി.കെ. സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ പ്രവാസികൾക്ക് ഏറെ സുപരിചിതനാണ്.
യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് ആകടിംഗ് പ്രസിഡന്റ് ഹരിഹരൻ അധ്യക്ഷത വഹിച്ചു. കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്ത് യൂണിറ്റിന്റെ സ്നേഹോപഹാരം മുഹമ്മദിന് നൽകി.
കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി, യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ്, സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് ഉമ്മർ ചോലയ്ക്കൽ, ജോയിന്റ് സെക്രട്ടറി സുധീർ തെക്കേക്കര, സെൻട്രൽ കമ്മറ്റി അംഗം അഷറഫ് പിലാക്കൽ,
കൈരളി ഫുജൈറ യൂണിറ്റ് ട്രഷറർ മുഹമ്മദ് നിഷാൻ, ജോയിന്റ് സെക്രട്ടറി ടിറ്റോ തോമസ്, കൾച്ചറൽ ജോയിന്റ് കൺവീനർ ശ്രീവിദ്യ ടീച്ചർ, പൂർണിമ, വി.എസ്. സുഭാഷ്, രഞ്ജിത്ത് നിലമേൽ, ഗിരീഷ്, മിനു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. സ്നേഹവായ്പുകൾക്ക് മുഹമ്മദ് നന്ദി പറഞ്ഞു.