സൗജന്യ ഓൺലൈൻ ട്യൂഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നു
Wednesday, March 26, 2025 11:53 AM IST
ലണ്ടൻ: യുകെയിലെ പ്രമുഖ വിദ്യാഭ്യാസ സേവന ദാതാക്കളായ ട്യൂട്ടേഴ്സ് വാലിയും യുക്മയും സഹകരിച്ച് ജിസിഎസ്ഇ വിദ്യാർഥികൾക്കായി സൗജന്യ ഓൺലൈൻ ട്യൂഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നു.
ജിസിഎസ്ഇ പരീക്ഷകൾക്കായി ഒരുങ്ങുന്ന വിദ്യാർഥികൾക്ക് മാത്സ്, കെമിസ്ട്രി, ഇംഗ്ലീഷ് വിഷയങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്. ക്ലാസുകളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ രജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ചെയ്തവരെ തീയതിയും സമയവും അറിയിക്കും. സൗജന്യ ക്ലാസുകൾക്ക് പുറമേ, മണിക്കൂറിന് £10 മുതൽ ആരംഭിക്കുന്ന വിലയിൽ ക്ലാസുകളും ഉണ്ടെന്ന് സംഘാടകർ അറിയിച്ചു.
ലിങ്ക്: https://www.tutorsvalley.com/events/free-year-11-gcse-maths-exam-preparation-group-classes