ഡോ​ർ​സെ​റ്റ്: ഡോ​ർ​സെ​റ്റ് പൂ​ളി​ൽ കി​ൻ​സ​ൺ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ന്ന റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് മൂ​ന്നാം സീ​സ​ൺ മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ ക​ളി​ക്കാ​രും കാ​ണി​ക​ളു​മാ​യി കൂ​ടു​ത​ൽ മി​ഴി​വേ​കി. ത​ന​ത് മ​ല​യാ​ളം രു​ചി​ക്കൂ​ട്ടു​ക​ളു​ടെ ക​ല​വ​റ​യൊ​രു​ക്കി രാ​വി​ലെ മു​ത​ൽ ഡി​വൈ​സി​യു​ടെ ഫു​ഡ് സ്റ്റാ​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രു​ടെ​യും വ​യ​റും മ​ന​സും നി​റ​ച്ചു.

സൗ​ത്ത് യുകെയി​ൽ ആ​ദ്യ​മാ​യി ഒ​രു "വാ​ട്ട​ർ ഡ്രം ഡിജെ' ​കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ​യു​ള്ള​വ​ർ​ക്കും പു​ത്ത​ൻ അ​നു​ഭ​വ​മാ​യി. കൂ​ടാ​തെ ഡോ​ർ​സെ​റ്റി​ലെ ഗാ​യ​ക​രായ രാ​കേ​ഷ് നേ​ച്ചു​ള്ളി, അ​നി​ത, ശ്രീ​കാ​ന്ത്, സ​ച്ചി​ൻ, കൃ​പ, അ​ഖി​ൽ എ​ന്നി​വ​ർ ന​യി​ച്ച ഗാ​ന​മേ​ള ര​ണ്ടു മ​ണി​ക്കൂ​ർ കാ​ണി​ക​ളെ പ്ര​വാ​സ​ത്തി​ലെ പ്ര​യാ​സ​ങ്ങ​ൾ മ​റ​ക്കു​വാ​നും നാ​ടി​ന്‍റെ ഗൃ​ഹാ​തു​ര​ത്വം നു​ക​രു​വാനും ​സ​ഹാ​യി​ച്ചു.

റ​മ്മി ടൂ​ർ​ണ​മെ​ന്‍റിൽ ഒ​ന്നാം സ്ഥാ​നം 501 പൗ​ണ്ട് ട്രോ​ഫി​യും ക്രോ​യി​ഡ​ൺ നി​ന്നും വ​ന്ന സു​നി​ൽ മോ​ഹ​ൻ​ദാ​സ് ക​ര​സ്ഥ​മാ​ക്കി. ര​ണ്ടാം സ്ഥാ​നം 301 പൗ​ണ്ട് ട്രോ​ഫി​യും സൗ​തം​പ്ട​ണി​ൽ നി​ന്നും വ​ന്ന ഡേ​വീ​സ് ക​ര​സ്ഥ​മാ​ക്കി.





ടൗ​ണ്ടോ​ൺ നി​ന്നും വ​ന്ന ശ്യാം​കു​മാ​ർ, ചി​ച്ച്എ​സ്റ്റ​റി​ൽ നി​ന്നു​ള്ള ദീ​പു വ​ർ​ക്കി, ബോ​ൺ​മൗ​ത് നി​ന്നും വ​ന്ന സ​ണ്ണി എ​ന്നി​വ​ർ യ​ഥാ​ക്ര​മം മൂ​ന്ന്, നാ​ല്, അ​ഞ്ച് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.പോ​ർ​ട്‌​സ്മൗ​ത്തി​ൽ നി​ന്നും വ​ന്ന അ​ബി​ൻ ജോ​സ് ല​ക്കി റ​മ്മി പ്ലേ​യ​റി​നു​ള്ള സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി.

സ​മാ​പ​ന ച​ട​ങ്ങി​ൽ ജേ​താ​ക്ക​ളാ​യ​വ​ർ​ക്കു​ള്ള ട്രോ​ഫി​യും കാഷ് പ്രൈ​സും വി​ത​ര​ണം ചെ​യ്തു.​ കു​ട്ടി​ക​ൾ​ക്കാ​യി സൂ​സ​ന്ന ന​ട​ത്തു​ന്ന വിഐപി ഫേസ് പെയ്ന്‍റിംഗ് സ്റ്റാ​ൾ വൈ​കുന്നേരം മു​ത​ൽ പ്രോ​ഗ്രാം തീ​രു​ന്ന​തു​വ​രെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മ​ത്സ​രാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് വ​ള​രെ വി​പു​ല​മാ​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​ണെ​ന്നു ഡോ​ർ​സെ​റ്റ് യൂ​ത്ത് ക്ല​ബ് ടീം ​അ​റി​യി​ച്ചു. കൂ​ടാ​തെ കാ​ണി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കു​മു​ള്ള ഹാ​ർ​ദ്ദ​വ​മാ​യ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.