"കാൽവരി മലയിലെ കുരിശുമരണം’ പീഡാനുഭവ ഗാനം യുകെയിൽ പ്രകാശനം ചെയ്തു
ജിയോ ജോസഫ്
Friday, April 4, 2025 3:30 AM IST
ലണ്ടൻ: ക്രീയേറ്റീവ് മലയാളം യുകെ ഒരുക്കിയ "കാൽവരി മലയിലെ കുരിശുമരണം’ എന്ന പീഡാനുഭവഗാനം ചെസ്റ്റർഫീൽഡിൽ പ്രകാശനം ചെയ്തു. ഷിജോ സെബാസ്റ്റ്യൻ രചിച്ച വരികൾക്ക് ഷാൻ തട്ടാശേരി സംഗീതം നൽകി ഗാഗുൽ ജോസഫ് ആലപിച്ചിരിക്കുന്നു.
ദൃശ്യാവിഷ്ക്കാരം നിർവഹിച്ചത് ജയിബിൻ തോളത്താണ്. ജസ്റ്റിൻ എഎസ് എഡിറ്റിംഗ് നിർവഹിച്ച ഈ ഗാനം ബിനോയ് ജോസഫ് ആണ് നിർമിച്ചത്. ഷാൻ മരിയൻ സ്റ്റുഡിയോ എറണാകുളമാണ് മാസ്റ്ററിംഗ് റിക്കാർഡിംഗ് എന്നിവ നിർവഹിച്ചത്.
ഷൈൻ മാത്യു, പോൽസൺ പള്ളാത്തുകുഴി, ജോബി കുര്യയാക്കോസ്, ഏബിൾ എൽദോസ്, സിനിഷ് ജോയ്, റോണിയ ബിബിൻ, മെറിൻ ചെറിയാൻ, അനീറ്റ ജോബി തുടങ്ങിയവരും കുട്ടികളും ഗാനരംഗങ്ങളിലെ പ്രാർഥനാപരമായ നിമിഷങ്ങളിൽ പങ്കുചേർന്നു.
https://youtu.be/P3PomK8BNBA?si=gMrbBT8pODJPw3l-