ജര്‍മന്‍ മന്ത്രിസഭ പിരിച്ചുവിട്ടു
ജോസ് കുമ്പിളുവേലിൽ
Thursday, March 27, 2025 12:37 PM IST
ബെര്‍ലിന്‍: ജർമനിയിൽ പുതിയ പാർലമെന്റ് രൂപീകരിച്ചതിനെത്തുടർന്ന് നിലവിലുണ്ടായിരുന്ന സർക്കാരിനെ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമെയർ പിരിച്ചുവിട്ടു. ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമെയറിൽനിന്ന് ചാൻസലർ ഒലാഫ് ഷോൾസ് പിരിച്ചുവിടൽ സർട്ടിഫിക്കറ്റ് സ്വീകരിച്ചു.
പുതിയ സർക്കാർ ഉണ്ടാകുന്നതുവരെ ഷോൾസ് മന്ത്രിസഭ കാവൽ മന്ത്രിസഭയായി അധികാരത്തിൽ തുടരും. പുതിയ ബുണ്ടെസ്റ്റാഗ് നിലവിൽ വന്നതിനാൽ ഈ നടപടി ഭരണഘടനാപരമായി പതിവാണ്.
പുതിയ സർക്കാർ അധികാരത്തിൽ വരുന്നതുവരെ അടിസ്ഥാന നിയമമനുസരിച്ച് ചുമതലകൾ തുടരാൻ സ്റ്റെയിൻമെയർ ചാൻസലറോട് ആവശ്യപ്പെട്ടിട്ടുണ്ട്.