ഇഫ്താർ സംഗമം സംഘടിപ്പിച്ച് കെഎംസിസി അയർലൻഡും ഐഒസി അയർലൻഡും
റോണി കുരിശിങ്കൽ പറമ്പിൽ
Tuesday, March 25, 2025 5:23 PM IST
ഡബ്ലിൻ: കെഎംസിസി അയർലൻഡും ഐഒസി അയർലൻഡും സംയുക്തമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബ്ലാഞ്ചാർഡ്സ് ടൗൺ മൗണ്ട്യൂ യൂത്ത് ആൻഡ് കമ്യൂണിറ്റി സെന്ററിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ മുന്നൂറിലധികം പേർ പങ്കെടുത്തു.
മുഹമ്മദ് റയ്യാനിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച സംഗമത്തിന് കെഎംസിസി പ്രസിഡന്റ് ഫവാസ് മാടശേരി അധ്യക്ഷത വഹിച്ചു. കെഎംസിസി അയർലൻഡ് ജനറൽ സെക്രട്ടറി നജം പാലേരി സ്വാഗതം പറഞ്ഞു. അയർലൻഡ് ഇന്ത്യൻ എംബസി ഡപ്യൂട്ടി ഹെഡ് ഓഫ് മിഷൻ മുരുഗരാജ് ദാമോദരൻ ഇഫ്താർ ഉദ്ഘാടനം ചെയ്തു.

ഇസ്ലാമിക് റിലീഫ് അയർലൻഡിന്റെ ജനറൽ മാനേജർ യാസിർ യഹിയ, ഐഒസി അയർലൻഡ് പ്രസിഡന്റ് ലിങ്ക്വിൻസ്റ്റാർ മാത്യു, അയർലൻഡ് സർക്കാരിന്റെ അസിസ്റ്റന്റ് ചീഫ് വിപ് ഡപ്യൂട്ടി അമീരി ക്യൂരി ടി.ഡി, ഡബ്ലിൻ മിഡ്-വെസ്റ്റ് ടി.ഡി ഷെയ്ൻ മൊയ്നിഹാൻ, ക്രാന്തി പ്രതിനിധി അജയ് ഷാജി എന്നിവർ പങ്കെടുത്തു.

കെഎംസിസി അയർലൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഷെയിൻ മോയ്നിഹാൻ പ്രകാശനം ചെയ്തു. സാൻജോ മുളവരിക്കൽ, രാജൻ ദേവസി, ജോജി എബ്രഹാം, സിറാജ് സൈദി, ബാബുലാൽ യാദവ്, സി.കെ. ഫമീർ, യംഗ് ഫൈൻ ഗെയിൽ നാഷണൽ സെക്രട്ടറി കുരുവിള ജോർജ് എന്നിവരും മറ്റ് പ്രമുഖ ഇന്ത്യൻ സമൂഹ പ്രതിനിധികളും പ്രസംഗിച്ചു.

കെഎംസിസി അയർലൻഡ് എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് ജസൽ നന്ദി പറഞ്ഞു.