ഇസ്രേലി റബ്ബിയെ കൊലപ്പെടുത്തിയ മൂന്നു പേർക്ക് യുഎഇയിൽ വധശിക്ഷ
Tuesday, April 1, 2025 11:35 AM IST
ദുബായി: ഇസ്രേലി-മൊൾഡോവൻ റബ്ബി സ്വീ കോഗനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർക്ക് യുഎഇ കോടതി വധശിക്ഷ വിധിച്ചു. ഒരു പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
ശിക്ഷിക്കപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മൂന്ന് ഉസ്ബെക് പൗരന്മാരെ തുർക്കിയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് യുഎഇയിലെത്തിച്ചു.
ഇരുപത്തിയെട്ടുകാരനായ കോഗൻ യുഇഎയിൽ പലചരക്ക് സ്റ്റോർ നടത്തിവരികയായിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.