ഫാ. തോമസ് വട്ടമല ജർമനിയിൽ അന്തരിച്ചു
Thursday, April 3, 2025 12:28 PM IST
ബെർലിൻ: തലശേരി അതിരൂപതാംഗമായ ഫാ. തോമസ് വട്ടമല (ബോബി - 51) ജർമനിയിൽ അന്തരിച്ചു. സംസ്കാരം പിന്നീട് മേരിഗിരി ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളിയിൽ. കൂരോപ്പട വട്ടമല പരേതനായ തോമസിന്റെ മകനാണ്. അമ്മ ഏലിയാമ്മ തേർത്തല്ലി ആർപ്പൂക്കര കുടുംബാംഗം.
2003 ഡിസംബർ 20ന് പൗരോഹിത്യം സ്വീകരിച്ചു. മണിക്കടവ്, ചെന്പേരി പള്ളികളിൽ അസി. വികാരി, വാണിയപ്പാറ, പാത്തൻപാറ ഇടവകയിൽ വികാരി, തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി അസി. ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
തുടർന്ന് അജപാലന ശുശ്രൂഷയ്ക്കായി ജർമനിയിലേക്കു പോകുകയായിരുന്നു. സഹോദരങ്ങൾ: ജോയിക്കുട്ടി, ജോളി ഇടപ്പാട്ട് (തേർത്തല്ലി), സജി (പ്രസിഡന്റ് അരങ്ങം ക്ഷീരോത്പാദക സഹകരണസംഘം, ആലക്കോട്), ഫാ. ബിജി വട്ടമല (ഡോൺബോസ്കോ സഭ, കോൽക്കത്ത), ജോജോ, ബിന്ദു വലിയചിറയിൽ കുമരകം (ലണ്ടൻ).