ഷൈനിയുടെ വായ്പാകുടിശിക അടച്ചുതീർത്ത് യുകെ പ്രവാസി സംഘടന
Wednesday, April 2, 2025 12:31 PM IST
ഇടുക്കി: മക്കളോടൊപ്പം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ ചുങ്കം ചേരിയിൽ വലിയപറന്പിൽ ഷൈനി കുടുംബശ്രീയിൽനിന്ന് എടുത്ത വായ്പയിൽ അടച്ചു തീർക്കാനുണ്ടായിരുന്ന 95,225 രൂപ പ്രവാസി സംഘടന അടച്ചു തീർത്തു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്ന സംഘടനയുടെ ഭാരവാഹികളും ഇടുക്കി തടിയന്പാട് സ്വദേശികളുമായ സാബു ഫിലിപ്, സജി തോമസ്, ടോം ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘടനയാണ് തുകയുടെ ചെക്ക് ചുങ്കം പുലരി കുടുംബശ്രീ ഗ്രൂപ്പിനു നൽകിയത്.
കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസാണ് സംഘടനാ ഭാരവാഹികൾ നൽകിയ ചെക്ക് കുടുംബശ്രീ ഭാരവാഹികൾക്ക് കൈമാറിയത്. കുടുംബശ്രീയിൽനിന്ന് 2022ൽ ഷൈനി എടുത്തിരുന്ന മൂന്നു ലക്ഷം രൂപയിൽ ബാക്കി തുക തിരിച്ച് അടയ്ക്കുന്നുണ്ടായിരുന്നു.
ഇതിനിടെയാണ് കുടുംബ പ്രശനങ്ങളെത്തുർന്ന് കഴിഞ്ഞ ഫെബ്രുവരി 28ന് പുലർച്ചെ ഷൈനി മക്കളായ അലീന (11), ഇവാന (10) എന്നിവർക്കൊപ്പം ഏറ്റുമാനൂരിൽ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ഷൈനിയുടെ ഭർത്താവ് നോബി ജയിലിലാണ്.