ഫാ. ഡർമിറ്റ് ലീകോക്കിന് കണ്ണീരിൽ കുതിർന്ന യാത്രമൊഴിയേകി സീറോമലബാർ സമൂഹം
ജെയ്സൺ കിഴക്കയിൽ
Friday, March 28, 2025 10:51 AM IST
ഡബ്ലിൻ: അന്തരിച്ച ഫാ. ഡർമിറ്റ് ലീകോക്കിന് ബ്ലാക്റോക്കിൽ സീറോമലബാർ സമൂഹം കണ്ണീരിൽ കുതിർന്ന യാത്രമൊഴിയേകി.

ബ്ലാക്റോക്ക് ഗാർഡിയൻ എയ്ജ്ൽസ് ദേവാലയ വികാരിയായിരുന്ന ഫാ. ഡർമിറ്റ് ലീകോക്കിനായി നടത്തിയ ഒപ്പീസിനും മറ്റു തിരുകർമങ്ങൾക്കും സീറോമലബാർ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയകാട്ടിൽ, ഫാ. സെബാൻ സെബാസ്റ്റ്യൻ എന്നിവർ കാർമികത്വം വഹിച്ചു.

അയർലൻഡിലെ വിവിധ മാസ് സെന്ററുകളിൽ നിന്നുള്ള നൂറു കണക്കിന് സീറോമലബാർ വിശ്വാസികൾ ഫാ.ഡെർമിറ്റ് ലീകോക്കിന്റെ വിടവാങ്ങൽ കർമങ്ങളിൽ പങ്കെടുത്തു.

സീറോമലബാർ സഭ ഡബ്ലിൻ റീജിയൺ ട്രസ്റ്റി സെക്രട്ടറി ജിമ്മി ആന്റണി, റീജിയണൽ പിതൃവേദി പ്രസിഡന്റ് സിബി സെബാസ്റ്റ്യൻ, പിആർഒ ജൂലി ചിറയത്ത്, സീജോ കാച്ചപ്പിള്ളി, ജോയിച്ചൻ മാത്യു, ജയൻ മുകളേൽ, ജിൻസി ജോസഫ്, മെൽബിൻ സ്കറിയ, സിനു മാത്യു, സന്തോഷ് ജോൺ, വിൻസന്റ് നിരപ്പേൽ തുടങ്ങിയവർ ചേർന്ന് റീത്ത് സമർപ്പിച്ചു.