അയർലൻഡിൽ സിസ്റ്റർ ആൻ മരിയ നയിക്കുന്ന ഏകദിന ധ്യാനം
ജെയ്സൺ കിഴക്കയിൽ
Wednesday, April 2, 2025 3:42 PM IST
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ ഗാൽവേ റീജിയൺ ഈസ്റ്ററിനു ഒരുക്കമായി സംഘടിപ്പിക്കുന്ന ഏകദിന ധ്യാനം നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ നടക്കും.
ഈ മാസം 12ന് രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാലുവരെയാണ് ധ്യാനം. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഇവാഞ്ചിലേഷൻ കമ്മീഷൻ ചെയർപേർസണും നവ സുവിശേഷവത്കരണത്തിന്റെ ഡയറക്ടറുമായ റവ. സി. ആൻ മരിയ എസ്എച്ച് ആണ് ധ്യാനം നയിക്കുക.
ഒട്ടനവധി വചന പ്രഘോഷണ വേദികളിലും സാമൂഹിക മാധ്യമങ്ങളിലൂടേയും പ്രശസ്തയായ തിരുവചന പ്രഘോഷക സി. ആൻ മേരി അറിയപ്പെടുന്ന ഫാമിലി കൗൺസിലറുമാണ്.
വിശുദ്ധ കുർബാനയ്ക്കും ആരാധനയ്ക്കും വചന പ്രഘോഷണത്തിനുമൊപ്പം മലയാളത്തിൽ കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
നോക്ക് തീർഥാടന കേന്ദ്രത്തിലെ സെന്റ് ജോൺസ് റെസ്റ്റ് ഹൗസിലാണ് ധ്യാനം നടക്കുക. പ്രവേശനം മുൻകൂർ ബുക്കു ചെയ്യുന്നവർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.
പ്രവേശനം ആഗ്രഹിക്കുന്നവർ ഈ മാസം അഞ്ചിനു മുമ്പായി താഴെക്കൊടുത്തിരിക്കുന്ന നന്പറുകളിൽ വിളിച്ച് ബുക്ക് ചെയ്യണം.
മനോജ്: 0892619625, ജ്യോതിഷ്: 0894888166, മാർട്ടിൻ: 08976856488.