ജർമനിയിൽ നഴ്സുമാർക്ക് അവസരം
Thursday, April 3, 2025 2:50 PM IST
ബെർലിൻ: നോർക്ക റൂട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോഓപ്പറേഷനും ചേർന്നു നടപ്പാക്കുന്ന നഴ്സിംഗ് റിക്രൂട്ട്മെന്റ് പദ്ധതിയായ “ട്രിപ്പിൾ വിൻ കേരള’’യുടെ എഴാം ഘട്ടത്തിലേക്ക് ഏപ്രിൽ ആറു വരെ അപേക്ഷിക്കാം.
ജർമനിയിലെ ഹോസ്പിറ്റലുകളിലെ 250 ഒഴിവിലേക്കാണു നിയമനം. ഇന്റർവ്യൂ മേയ് 20 മുതൽ 27 വരെ തീയതികളിൽ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ.
യോഗ്യത: ബിഎസ്സി/ജനറൽ നഴ്സിംഗ്. ബിഎസ്സി/പോസ്റ്റ് ബേസിക് ബിഎസ്സി യോഗ്യതക്കാർക്ക് തൊഴിൽപരിചയം ആവശ്യമില്ല. ജനറൽ നഴ്സിംഗ് പാസായവർക്ക് രണ്ടു വർഷ പരിചയം വേണം.
പ്രായപരിധി (2025 മേയ് 31ന്): 38. ശമ്പളം: 2,300 യൂറോയും രജിസ്റ്റേർഡ് നഴ്സസ് തസ്തികയിൽ 2,900 യൂറോയും. ജർമൻ ഭാഷാ പരിജ്ഞാനം നിർബന്ധമില്ല. എന്നാൽ, ജർമൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർ എറണാകുളം/തിരുവനന്തപുരം സെന്ററിൽ ഒന്പത് മാസത്തെ സൗജന്യ ജർമൻ ഭാഷാ പരിശീലനത്തിൽ (ബി-1 വരെ) പങ്കെടുക്കണം. ജർമനിയിൽ നിയമനത്തിനുശേഷം ബി2 ലെവൽ പരിശീലനവും ലഭിക്കും.
ടിക്കറ്റ് ഉൾപ്പെടെ എല്ലാ ചെലവുകളും സൗജന്യമാണ്. രജിസ്റ്റേർഡ് നഴ്സസ് ആകുന്ന മുറയ്ക്ക് കുടുംബാംഗങ്ങളെ കൂടെക്കൊണ്ടുപോകാനുള അവസരം ലഭിക്കും.
കേരളീയരായ ഉദ്യോഗാർഥികൾക്കു മാത്രമാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. www.norkaroots.org, www.nifl.norka roots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കാം.
നഴ്സ് ആകുന്ന മുറയ്ക്ക് കുടുംബാംഗങ്ങളെ കൂടെക്കൊണ്ടുപോകാനുള്ള അവസരം ലഭിക്കും. കേരളീയരായ ഉദ്യോഗാർഥികൾക്കുമാത്രമാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക.
www.norkaroots. org, www. nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2770577.