ജര്‍മനിയില്‍ പണപ്പെരുപ്പ നിരക്ക് മാര്‍ച്ചില്‍ 2.2 ശതമാനം കുറഞ്ഞു
ജോസ് കുമ്പിളുവേലില്‍
Thursday, April 3, 2025 7:44 AM IST
ബെര്‍ലിന്‍: ജർമനിയിൽ ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 2.2 ശതമാനമായി കുറഞ്ഞു.
കഴിഞ്ഞവർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഉപഭോക്തൃ വിലകൾ 2.2 ശതമാനം വർധിച്ചതായും എസ്റ്റിമേറ്റിൽ പറയുന്നു. ഫെബ്രുവരിയില്‍ പണപ്പെരുപ്പ നിരക്ക് 2.3 ശതമാനമായിരുന്നു.
എന്നാല്‍ മുന്‍ മാസത്തെ അപേക്ഷിച്ച് മാര്‍ച്ചില്‍ വില 0.3 ശതമാനം ഉയര്‍ന്നു. കണക്കുകള്‍ പ്രകാരം, ഭക്ഷ്യവിലകള്‍ 2.4 ശതമാനം വര്‍ധനയോടെ, സേവനങ്ങള്‍, മാര്‍ച്ചില്‍ വര്‍ഷം തോറും 3.8 ശതമാനം വര്‍ധിച്ചു.