അയർലൻഡിൽ തോമസ് മൈക്കിൾ അന്തരിച്ചു
ജയ്സൺ കിഴക്കയിൽ
Thursday, March 6, 2025 10:30 AM IST
ഡബ്ലിൻ: സന്ദർശക വിസയിൽ അയർലൻഡിൽ എത്തിയ മലയാളി അന്തരിച്ചു. അങ്കമാലി പന്തക്കൽ പൊട്ടംപറമ്പിൽ തോമസ് മൈക്കിൾ(75) ആണ് അന്തരിച്ചത്.
ഡബ്ലിൻ സാൻഡി ഫോർഡിലുള്ള മകനെ കാണുന്നതിനായാണ് തോമസ് മൈക്കിൾ അയർലൻഡിലെത്തിയത്. ഇദ്ദേഹം ഈ മാസം 19ന് തിരികെ പോകാനിരിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.
ഭാര്യ ലില്ലി തോമസ് ഇടുക്കി കഞ്ഞിക്കുഴി ചെറുതാനിക്കൽ കുടുംബാംഗം. മക്കൾ സിജോ തോമസ് (നഴ്സ് അയർലൻഡ്), ലിത തോമസ് (നഴ്സ് പാറക്കടവ്). മരുമക്കൾ: മെറീന തോമസ് (നഴ്സ് അയർലൻഡ്), ബിജു റാഫേൽ (ദുബായി).