"ടീൻസ് റസിഡൻഷ്യൽ റിട്രീറ്റ്’ ഏപ്രിൽ 21ന് സൗത്താംപ്ടണിൽ
അപ്പച്ചൻ കണ്ണൻചിറ
Friday, March 7, 2025 6:26 AM IST
സൗത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി യൂത്ത് & ഇവാഞ്ചലൈസേഷൻ കമ്മീഷൻ, കൗമാരക്കാർക്കായി സംഘടിപ്പിക്കുന്ന "ടീൻ റസിഡൻഷ്യൽ ധ്യാനം’ ഏപ്രിൽ 21 മുതൽ 23 വരെ സൗത്താംപ്ടണിൽ നടത്തപ്പെടുന്നു.
പ്രശസ്ത തിരുവചന ശുശ്രുഷകനും ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും അഭിഷിക്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ എസ്എച്ച് എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ധ്യാന ശുശ്രുഷയിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ മുൻകൂറായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൗമാരപ്രായക്കാർക്കായി ഒരുക്കുന്ന റെസിഡൻഷ്യൽ റിട്രീറ്റ് മാനസികആത്മീയവിശ്വാസ മേഖലകളിൽ കുട്ടികൾക്ക് വളർച്ചയും നവീകരണവും, കൃപകളും ആർജ്ജിക്കുവാനും, സാമൂഹിക ജീവിതത്തിൽ മാതൃകാപരമായി ചേർന്ന് ചരിക്കുവാനുള്ള ഉൾക്കാഴ്ചക്കും അനുഗ്രഹവേദിയാവും.
ടീനേജേഴ്സിനായി ഒരുക്കുന്ന താമസിച്ചുള്ള ത്രിദിന ധ്യാനം ഏപ്രിൽ 21 തിങ്കളാഴ്ച വൈകുന്നേരം നാലിന് ആരംഭിച്ച് 23ന് വൈകുന്നേരം നാലിന് അവസാനിക്കും. സൗത്താംപ്ടണിൽ സെന്റ് ജോസഫ്സ് റിട്രീറ്റ് സെന്ററിൽ ക്രമീകരിച്ചിരിക്കുന്ന റിട്രീറ്റ്, പ്രാർഥന, ആരാധന, കുർബാന, ധ്യാന ശുശ്രുഷകൾ, പ്രചോദനാത്മകമായ പ്രസംഗങ്ങൾ, ആനന്ദകരമായ ഗ്രൂപ്പ് ആക്റ്റിവിറ്റിസ്, ഗ്രൂപ്പ് ഡിസ്ക്കഷൻസ് എന്നിവയിലൂടെ ദൈവവുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുവാനും ഊഷ്മളമാക്കുവാനും അവസരം ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: മനോജ് തയ്യിൽ: 0784880550, മാത്തച്ചൻ വിലങ്ങാടൻ: 07915602258. വേദി: St. Joseph's Retreat Centre, 8 Lyndhurst Road, Southampton SO40 7DU.
രജിസ്ട്രേഷൻ ലിങ്ക്: target=_blank>https://forms.gle/2faTD9QGuJZpAdkb9