ജര്‍മനിയില്‍ വരും ദിവസങ്ങളില്‍ ആശുപത്രികളിലും കെയര്‍ ഹോമുകളിലും രാജ്യവ്യാപക പണിമുടക്കിലേക്ക്
ജോസ് കുമ്പിളുവേലില്‍
Friday, March 7, 2025 8:15 AM IST
ബെര്‍ലിന്‍: ജര്‍മനിയില്‍ പൊതുമേഖലാ ജീവനക്കാരുടെ പണിമുടക്ക് ഈ ആഴ്ചയും തുടരുകയാണ്. വ്യാഴാഴ്ച ജര്‍മനിയില്‍ ഉടനീളം ആരോഗ്യ പ്രവര്‍ത്തകര്‍ പണിമുടക്ക് നടത്തുകയാണ്. ആശുപത്രികളിലും കെയര്‍ ഹോമുകളിലും കൂടാതെ നഴ്സറികളെയും മുനിസിപ്പല്‍ സേവനങ്ങളെയും ബാധിക്കുന്ന പ്രാദേശിക പണിമുടക്കുകള്‍ ചില നഗരങ്ങളില്‍ ഉണ്ടാവും.
വെര്‍ഡി ട്രേഡ് യൂണിയനാണ് ഈ ആഴ്ച രാജ്യവ്യാപകമായി മറ്റൊരു മുന്നറിയിപ്പ് പണിമുടക്കിന് ആഹ്വാനം ചെയ്യുന്നത്. ഇത്തവണ ആശുപത്രികളിലെയും നഴ്സിംഗ് ഹോമുകളിലെയും എമര്‍ജന്‍സി സര്‍വീസുകളിലെയും പൊതുമേഖലാ ജീവനക്കാരാണ് പണിമുടക്കില്‍ ഏര്‍പ്പെടുന്നത്.
മാര്‍ച്ച് 6, വ്യാഴാഴ്ച, ആശുപത്രികളിലും പരിചരണ സൗകര്യങ്ങളിലുമുള്ള രോഗികള്‍ക്ക് ജര്മനിയിലുടനീളമുള്ള അടിയന്തിരമല്ലാത്ത പ്രവര്‍ത്തനങ്ങളുടെ ചില റദ്ദാക്കലുകള്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഉണ്ടാവുക.
മുന്‍പ് വിമാനത്താവളങ്ങള്‍ മുതല്‍ പൊതുഗതാഗതം, തപാല്‍, മറ്റ് മുനിസിപ്പല്‍ സേവനങ്ങള്‍ തുടങ്ങി എല്ലാറ്റിനെയും ബാധിച്ച വ്യാപകമായ പണിമുടക്കിനെ തുടര്‍ന്നാണ് പുതിയ സമരം.
സാക്സോണിയിലെ ശിശുപരിപാലന തൊഴിലാളികള്‍, ഹാനോവറിലെ മാലിന്യ നിര്‍മാര്‍ജനം എന്നിവ ഉള്‍പ്പെടെ ഈ ആഴ്ച കൂടുതല്‍ പ്രാദേശിക പണിമുടക്കുകളും ആസൂത്രണം ചെയ്തിട്ടുണ്ട്.
രാജ്യവ്യാപകമായി ആശുപത്രികളില്‍ മുന്നറിയിപ്പ് പണിമുടക്ക്
വ്യാഴാഴ്ചത്തെ മുന്നറിയിപ്പ് പണിമുടക്ക് ജര്മനിയിലുടനീളമുള്ള ഫെഡറല്‍, മുനിസിപ്പല്‍ ഹെല്‍ത്ത് കെയര്‍ സൗകര്യങ്ങളെ ബാധിക്കും. ചില മേഖലകളില്‍ പണിമുടക്ക് വെള്ളിയാഴ്ചയും തുടരുമെന്നാണ് സൂചന.എന്നാല്‍ അടിയന്തിര ഓപ്പറേഷനുകളും ഷെഡ്യൂള്‍ ചെയ്ത ചികിത്സകളും ഉള്ള രോഗികളെ ബാധിക്കും.
പൊതുമേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ടി വെര്‍ഡി കൂട്ടായ വിലപേശല്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അടുത്ത റൗണ്ട് ചര്‍ച്ചകള്‍ മാര്‍ച്ച് പകുതിയോടെ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എല്ലാ പൊതുമേഖലാ ജീവനക്കാര്‍ക്കും കുറഞ്ഞത് 350 യൂറോയുടെ വേതന വര്‍ധനയും ചില ഷിഫ്റ്റുകള്‍ക്ക് ഉയര്‍ന്ന ബോണസും മൂന്ന് അധിക അവധിയും വേര്‍ഡി ആവശ്യപ്പെടുന്നു.
അതേസമയം ഹെല്‍ത്ത് കെയര്‍ ജോലിക്ക് പ്രത്യേകമായി, എമര്‍ജന്‍സി സര്‍വീസ് ജീവനക്കാര്‍ക്ക് (നിലവിലെ 48 മണിക്കൂറില്‍ നിന്ന് കുറഞ്ഞ) ആഴ്ചയില്‍ പരമാവധി 42 മണിക്കൂര്‍ ജോലി സമയം നല്‍കാനും റൊട്ടേഷന്‍ ഷിഫ്റ്റുകളില്‍ ശമ്പളമുള്ള ഇടവേളകളും, മിഡ്വൈഫുകള്‍ക്കും പ്രായോഗിക പരിശീലനം നടത്തുന്നവര്‍ക്കും മെച്ചപ്പെട്ട വേതനവും വേര്‍ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
ഹാനോവറിന്റെ മാലിന്യ നിര്‍മാര്‍ജന കമ്പനിയായ ആഹായിലെ ജീവനക്കാര്‍ മാര്‍ച്ച് 4 ചൊവ്വാഴ്ച പണിമുടക്കി.അതേസമയം, വ്യാഴാഴ്ച, ഹനോവറിലെ പ്രാദേശിക ആശുപത്രിയിലെ ജീവനക്കാര്‍ ദേശീയ ആരോഗ്യ പരിപാലന തൊഴിലാളികളുടെ പണിമുടക്കില്‍ ചേര്‍ന്നതും ആളുകള്‍ക്ക് ബുദ്ധിമുട്ടായി.
വെള്ളിയാഴ്ച, ലോവര്‍ സാക്സണിയുടെ തലസ്ഥാനത്ത് മുനിസിപ്പല്‍, ഡിആര്‍കെ ഡേകെയര്‍ സെന്ററുകളിലെ (കിറ്റാസ്) തൊഴിലാളികളും പണിമുടക്കിന് ആഹ്വാനം ചെയ്യും. കിറ്റാസിലെയും ആഫ്റ്റര്‍~സ്കൂള്‍ കെയര്‍ സെന്ററുകളിലെയും തൊഴിലാളികള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ സാക്സോണി സംസ്ഥാനത്ത് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.