ദ തേര്‍ഡ് ഫേസ്: മലയാളികളുടെ ജര്‍മന്‍ ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു
ജോബി ആന്റണി
Saturday, February 22, 2025 2:17 PM IST
വിയന്ന: ഓസ്ട്രിയയില്‍ ജനിച്ച് വളര്‍ന്ന മലയാളിയായ കെവിന് തലിയത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ദ തേര്‍ഡ് ഫേസ് എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. ചിത്രം ഇതിനോടകം തന്നെ നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
ബാഴ്സലോണ ഇന്‍ഡി അവാര്‍ഡില്‍ ഫൈനലിസ്റ്റ് ആയതോടൊപ്പം വിവിധ മേളകളിലും ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. സിമ്മി കൈലാത് ഉള്‍പ്പെടെ നിരവധി മലയാളികള്‍ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചില കൊലപാതകങ്ങളും അതിനിടയില്‍ രണ്ട് വ്യക്തികള്‍ പരസ്പരം ഒന്നുചേരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ത്രില്ലര്‍ ഴോണറില്‍ കഥ പറയുന്ന ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രം കാണാം: