ഹാം​ബു​ര്‍​ഗ്: ത്രീ​വ വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ എ​എ​ഫ്ഡി ഫെ​ഡ​റ​ല്‍ ചെ​യ​ര്‍​മാ​ന്‍ ടി​നോ ച്രു​പ​ല്ല​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ തെ​രു​വി​ലി​റ​ങ്ങി. പി​ന്നാ​ലെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. നി​ര​വ​ധി പേ​രെ അ​റ​സ്റ്റു ചെ​യ്തു നീ​ക്കി.

എ​എ​ഫ്ഡി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ള്‍​ക്ക് മു​മ്പാ​ണ് ഹാം​ബ​ര്‍​ഗി​ലെ ഹെ​യിം​ഫെ​ല്‍​ഡ് ജി​ല്ല​യി​ലു​ള്ള ഫ്രെ​ഡ്രി​ക്ക് - എ​ബ​ര്‍​ട്ട് - ഹാ​ലെ​യ്ക്ക് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഒ​ത്തു​കൂ​ടി​യ​ത്.


ഹാം​ബു​ര്‍​ഗ് നി​വാ​സി​ക​ള്‍ എ​എ​ഫ്ഡി പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് ത​ട​യാ​ന്‍ പ്ര​തി​ഷേ​ധ​ക്കാ​ർ ശ്ര​മി​ച്ചു. "ഹാം​ബു​ര്‍​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സ്നേ​ഹ​മാ​ണ്, വി​ദ്വേ​ഷ​മ​ല്ല' എ​ന്ന് എ​ഴു​തി​യ ബാ​ന​റു​ക​ളും പോ​സ്റ്റ​റു​ക​ളു​മാ​യി​യാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്.