വിജയമന്ത്രങ്ങള്‍ക്ക് ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ്പ് പുരസ്കാരം
Tuesday, February 11, 2025 3:12 PM IST
ദോഹ: പ്രവാസി ഗ്രന്ഥകാരനും ഗവേഷകനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ക്ക് ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ്പ് പുരസ്കാരം. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളേയും പ്രചോദിപ്പിക്കുന്ന പരമ്പരയെന്ന നിലയ്ക്കാണ് പുരസ്കാരം.
ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗൃഹീത ശബ്ദത്തില്‍ സഹൃദയ ലോകം നെഞ്ചേറ്റിയ മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്കാരമാണ് വിജയമന്ത്രങ്ങള്‍. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലില്‍ നടന്ന ഇന്‍ഡോ ഖത്തര്‍ സൗഹാര്‍ദ്ദ സംഗമത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പുരസ്കാരം സമ്മാനിച്ചു.
മുന്‍ എംപി എന്‍. പീതാംബരക്കുറുപ്പ് പൊന്നാടയും കൃപ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് അല്‍ ഹാജ് എ.എം. ബദ്റുദ്ധീന്‍ മൗലവി പ്രശസ്തി പത്രവും സമ്മാനിച്ചു. കിംസ് ഡയറക്ടര്‍ ഇ.എം. നജീബ്, യോഗാചാര്യന് ഡോ. സുധീഷ് തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായിരുന്നു.
ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ കലാ പ്രേമി ബഷീര്‍ ബാബു, കണ്‍വീനര്‍ മുഹമ്മദ് മാഹീന്, ബാബു ജോണ്‍ ജോസഫ്, തെക്കന്‍ സ്റ്റാര്‍ ബാദുഷ, അഡ്വ.ദീപ ഡിക്രൂസ് എന്നിവര്‍ സംസാരിച്ചു.