സൗജന്യ മലയാള പഠനത്തിന് അവസരമൊരുക്കി മലയാളം മിഷൻ
അനിൽ സി. ഇടിക്കുള
Thursday, February 6, 2025 5:36 PM IST
അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിൽ സംസ്ഥാന സർക്കാരിന്റെ മലയാളം മിഷൻ പാഠ്യപദ്ധതി പ്രകാരമുള്ള സൗജന്യ മലയാളം പഠനക്ലാസുകളിലേക്ക് അഡ്മിഷൻ ക്ഷണിക്കുന്നു.
അബുദാബി, മുസഫ, ബദാസായിദ്, റുവൈസ്, ബനിയാസ് എന്നീ സ്ഥലങ്ങളിലെ 102 കേന്ദ്രങ്ങളിലായി രണ്ടായിരത്തിലേറെ വിദ്യാർഥികളാണ് സൗജന്യമായി മലയാള ഭാഷ പഠിച്ചുവരുന്നത്.
മേയിൽ ആരംഭിക്കുന്ന പുതിയ ബാച്ചുകളിലേക്ക് കുട്ടികളെ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർ മാർച്ച് 31നകം കേരള സോഷ്യൽ സെന്റർ (02 631 4455), അബുദാബി മലയാളി സമാജം (050 788 4621/ 050 268 8458), ഇന്ത്യൻ ഇസ്ലാമിക് സെന്റർ (02 642 4488), ഐസിഎഫ് (050 3034800), എസ്എസ്സി കൾച്ചറൽ ഇൻസ്റ്റിറ്റ്യുട്ട് (050 640 2600), അൽ ദഫ്റ (056 7623388) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.