റവ.ഫാ. ജെറിൻ ജോണിന് സ്വീകരണം നൽകി
അബ്ദുല്ല നാലുപുരയിൽ
Thursday, February 6, 2025 4:37 PM IST
കുവൈറ്റ് സിറ്റി: മലങ്കരസഭയുടെ അടൂർ, കടമ്പനാട് ഭദ്രാസനത്തിലെ പറക്കോട് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തോഡോക്സ് വലിയ പള്ളിയുടെ വികാരിയും സുവിശേഷ പ്രസംഗകനുമായ റവ.ഫാ. ജെറിൻ ജോൺ കുവൈറ്റിൽ എത്തി.
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയിലെ ആത്മീയ - ജീവകാരുണ്യ പ്രസ്ഥാനമായ മാർ ഗ്രീഗോറിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ മൂന്ന് നോമ്പിനോട് അനുബന്ധിച്ച് ഫെബ്രുവരി ഒന്പത് മുതൽ 11 വരെ നടത്തപ്പെടുന്ന കൺവൻഷന്(മെറ്റനോയിയ) നേതൃത്വം നൽകാനാണ് റവ.ഫാ. ജെറിൻ കുവൈറ്റിലെത്തിയത്.
കുവൈറ്റ് വിമാനത്താവളത്തിൽ ഇടവക വികാരിയും എംജിഎം പ്രസിഡന്റുമായ റവ.ഫാ.ഡോ. ബിജു പാറയ്ക്കൽ, സഹവികാരി റവ.ഫാ. മാത്യു തോമസ്, ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, എംജിഎം വൈസ് പ്രസിഡന്റ് റെജി ചാണ്ടി മാത്യു, ട്രഷറർ ബ്ലെസൻ സ്കറിയ മാമ്മൻ,
കൾച്ചറൽ സെക്രട്ടറി മാത്യു സഖറിയ, കോൽക്കത്താ ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ, കൺവൻഷൻ കൺവീനർ ജോജി പി. ജോൺ, ഇടവക ഭരണസമിതിയംഗങ്ങൾ, എംജിഎം ഭരണസമിതിയംഗങ്ങൾ എന്നിവർ ചേർന്ന് റവ. ഫാ. ജെറിന് ഊഷ്മളമായ സ്വീകരണം നൽകി.