അജിബ് ക്വിസ് മത്സരം: വിജയികളെ പ്രഖ്യാപിച്ചു
Wednesday, February 5, 2025 1:14 PM IST
ദോഹ: വിസ്ഡം സ്റ്റുഡന്റ്സ് ഗ്ലോബൽ വിംഗ് ഗൾഫ് മേഖലയിലെ മദ്റസ വിദ്യാർഥികൾക്കായി നടത്തുന്ന അജിബ് ഇസ്ലാമിക് ക്വിസ് മത്സരത്തിന്റെ ഒന്നാം ഘട്ട മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
അൽമനാർ മദ്റസ വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിൽ ആൺകുട്ടികളിൽ ഇഹാൻ അബ്ദുൽ വഹാബ് ഒന്നാം സ്ഥാനവും മുഹമ്മദ് ഹാസിഖ് ലബ്ബ രണ്ടാം സ്ഥാനവും നേടി.
പെൺകുട്ടികളിൽ ഫാത്തിമതു സുഹറ ഒന്നാം സ്ഥാനവും ഹവ്വ വുദൂധ രണ്ടാം സ്ഥാനവും നേടി. വിജയികൾ 14നു നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ ഗൾഫിലെ മറ്റു രാജ്യങ്ങളിൽ നിന്നും വിജയികളായാവരുമായി മാറ്റുരക്കും.
വിദ്യാർഥികൾക്കിടയിൽ സാമൂഹിക തിന്മകൾക്കും അസാന്മാർഗിക പ്രവണതകൾക്കുമെതിരെ ബോധവത്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ "ധർമ സമരത്തിന്റെ വിദ്യാർഥി കാലം' എന്ന പ്രമേയമുയർത്തി മേയ് 11നു പെരിന്തൽമണ്ണയിൽ വച്ച് വിസ്ഡം സ്റ്റുഡന്റസ് സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റസ് കോൺഫറൻസിന്റെ ഭാഗമായാണ് മത്സരം നടക്കുന്നത്.
വിജയികളെ പ്രിൻസിപ്പാൾ മുജീബ് റഹ്മാൻ മിശ്കാത്തി, വൈസ് പ്രിൻസിപ്പൽ സ്വലാഹുദ്ധീൻ സ്വലാഹി എന്നിവർ അഭിനന്ദിച്ചു.