ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​ശ​സ്ത ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി​യാ​യ എ​ന്‍​വി​ബി​എ​സി​ന് ഇ​ന്‍​ഡോ അ​റ​ബ് ഫ്ര​ണ്ട്ഷി​പ്പ് പു​ര​സ്‌​കാ​രം. ബാ​ഡ്മി​ന്‍റ​ണ്‍ പ​രി​ശീ​ല​ന രം​ഗ​ത്തെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്‌​കാ​രം.

തി​രു​വ​ന​ന്ത​പു​രം മാ​സ്‌​കോ​ട്ട് ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ഇ​ന്‍​ഡോ ഖ​ത്ത​ര്‍ സൗ​ഹാ​ര്‍​ദ്ദ സം​ഗ​മ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു. എ​ന്‍​വി​ബി​എ​സ് ഫൗ​ണ്ട​ര്‍​മാ​രാ​യ ബേ​ന​സീ​ര്‍ മ​നോ​ജും മ​നോ​ജ് സാ​ഹി​ബ് ജാ​നും പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.


മു​ന്‍ എം​പി പീ​താം​ബ​ര​ക്കു​റു​പ്പ്, കിം​സ് ഡ​യ​റ​ക്ട​ര്‍ ഇ.​എം. ന​ജീ​ബ്, യോ​ഗാ​ചാ​ര്യ​ന്‍ ഡോ. ​സു​ധീ​ഷ്, കൃ​പ, ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് അ​ല്‍ ഹാ​ജ് എ.​എം. ബ​ദ്‌​റു​ദ്ധീ​ന്‍ മൗ​ല​വി തു​ട​ങ്ങി​യ​വ​ര്‍ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി​രു​ന്നു.

ഇ​ന്‍​ഡോ അ​റ​ബ് ഫ്ര​ണ്ട്ഷി​പ്പ് സെ​ന്‍റ​ര്‍ ചീ​ഫ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ക​ലാ പ്രേ​മി ബ​ഷീ​ര്‍ ബാ​ബു, ക​ണ്‍​വീ​ന​ര്‍ മു​ഹ​മ്മ​ദ് മാ​ഹീ​ന്‍, ബാ​ബു ജോ​ണ്‍ ജോ​സ​ഫ്, തെ​ക്ക​ന്‍ സ്റ്റാ​ര്‍ ബാ​ദു​ഷ, ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, അ​ഡ്വ.​ദീ​പ ഡി​ക്രൂ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.